നല്ല ദിവസം നോക്കി മുടി മുറിച്ചാല്‍ മുടി നന്നായി വളരും – ജ്യോതിഷം പറയുന്നു

Saturday, December 29, 2018

ല്ല ദിവസം നോക്കി മുടി മുറിച്ചാൽ മുടി നന്നായി വളരുമെന്നാണ് ജ്യോതിഷ ശാസ്ത്രപ്രകാരമുള്ള വിശ്വാസം. ഓരോ മാസത്തിലെയും പൗർണമി ദിനത്തിൽ മുടി മുറിക്കുന്നത് മുടിയുടെ വളർച്ച വർദ്ധിക്കുന്നതിന് അത്യുത്തമമാണ്.

പണ്ടുകാലത്ത് തലമുടി മുറിക്കുന്നതുമായി ബന്ധപെട്ടു ചാന്ദ്രകലണ്ടർ നിലവിൽ ഉണ്ടായിരുന്നു. ചന്ദ്രന്റെ ഭ്രമണത്തിനനുസരിച്ചാണ് ഈ കലണ്ടർ ചിട്ടപ്പെടുത്തിയിരുന്നത്.

മാസത്തിലെ ഓരോ ദിവസവും മുടിമുറിച്ചാലുള്ള ഫലങ്ങൾ, മുടി മുറിക്കാൻ അനുകൂലമായ സമയം എന്നിങ്ങനെ മുടി മുറിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഈ കലണ്ടറിൽ ഉൾപ്പെടുത്തിയിരുന്നു.

ചന്ദ്രന്റെ ഭ്രമണവുമായി ബന്ധപ്പെട്ടാണല്ലോ ഓരോ മാസത്തിലും അമാവാസി വരുന്നത്. എന്നാൽ അന്നേദിവസം മുടിമുറിക്കുന്നതു ശുഭമല്ലെന്നാണ് ചാന്ദ്രകലണ്ടർ പറയുന്നത്.

മുടി നന്നായി വളരാൻ പൗർണമി ദിനത്തിൽ ഒരുപാടു മുടി കളയേണ്ട ആവശ്യമില്ല, തുമ്പു മാത്രം മുറിച്ചാൽ മതിയാവും. പൗർണമി ദിനത്തിൽ മുടി മുറിക്കാൻ സാധിക്കാത്തപക്ഷം പൗർണമിയുടെ തലേന്നോ പിറ്റേന്നോ മുടിമുറിക്കുന്നത് ഉചിതമാണ്.

×