നിസ്സാന്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്ക് ഫ്രീ ഫോം വാഷ് സര്‍വീസ് നല്‍കുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, June 6, 2019

നിസ്സാന്‍ ഇന്ത്യ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഫ്രീ ഫോം വാഷ് സര്‍വീസ് നല്‍കുന്നു. എല്ലാ നിസ്സാന്‍, ഡാറ്റ്‌സ ഉപഭോക്താക്കള്‍ക്കും ഇന്ത്യയിലെ ഏതു സര്‍വീസ് സെന്റര്‍ വഴിയും ജൂണ്‍ 5 മുതല്‍ 11 വരെ അവരുടെ കാറുകള്‍ ഫോം വാഷ് ചെയ്യാന്‍ സാധിക്കും. ഫോം വാഷ് ടെക്‌നിക്കിലൂടെ ഒരു ദശലക്ഷം ലിറ്റര്‍ വെള്ളം സംരക്ഷിക്കാനാണ് നിസ്സാന്‍ ലക്ഷ്യമിടുന്നത്.

×