സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ അടുത്തമാസം. വില 15,000 രൂപ കൂടിയേക്കു൦

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, January 27, 2018

സ്വിഫ്റ്റിന്റെ പുതിയ മോഡലിന്റെ അരങ്ങേറ്റം അടുത്ത മാസം ആദ്യമെന്നു സൂചന. ഫെബ്രുവരി ആദ്യം നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലായിലായിരിക്കും സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. നിലവിലുള്ളതിനേക്കാള്‍ പുതിയ സ്വിഫ്റ്റ് കാറിനു 15,000 രൂപയോളം വില കൂടുതലുമുണ്ടാകും.

നിലവില്‍ 2 മാസം വരെ പുതിയ മോഡലിന്‍റെ ബുക്കിങ്ങിന് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണ്. അത്രയേറെയാണ് പുതിയ മോഡലിന് വേണ്ടിയുള്ള കാത്തിരിപ്പും തിരക്കും.

അഡ്വാന്‍സായി 11,000 രൂപ ഈടാക്കി 2017ന്റെ അവസാനം മുതലാണ് പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയത്. അതേസമയം വിവിധ ഡീലര്‍ഷിപ്പുകളാവട്ടെ അതിനു മുമ്പു തന്നെ പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് ഏറ്റെടുക്കുന്നുണ്ടായിരുന്നു.

പുതിയ സ്വിഫ്റ്റിന് പ്രൈം ലൂസന്റ് ഓറഞ്ചും മിഡ്‌നൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട്‌ നിറങ്ങള്‍ കൂടി മാരുതി അവതരിപ്പിക്കുന്നുണ്ട്.

×