Advertisment

മെഗാ ഓഫറുകളുമായി കല്യാണ്‍ ജ്വല്ലേഴ്സ്. ജൂലൈ 31 വരെ ഓഫറുകള്‍ സ്വന്തമാക്കാം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍:  പുതിയ സീസണില്‍ മികച്ച ഓഫറുകളുമായി കല്യാണ്‍ ജ്വല്ലേഴ്സ്. പത്ത് ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഴയ സ്വര്‍ണ്ണം മാറ്റിയെടുക്കുമ്പോള്‍ 100 ശതമാനം മൂല്യവും ലഭിക്കും.

Advertisment

publive-image

ഓഫര്‍ കാലയളവില്‍ പണിക്കൂലി ഏറ്റവും കുറഞ്ഞ നിരക്കായ 3 ശതമാനത്തിലായിരിക്കും ആരംഭിക്കുക. രണ്ടു ലക്ഷം രൂപയുടെ പ്രഷ്യസ്, അണ്‍കട്ട് ആഭരണങ്ങള്‍ അല്ലെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പത്ത് ശതമാനം കാഷ് ബാക്ക് ലഭിക്കും.

ഒന്നര ലക്ഷം രൂപയുടെ പ്രഷ്യസ്, അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോഴും 50000 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഡയമണ്ട്, പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോഴും 7.5 ശതമാനം കാഷ്ബാക്കാണ് ലഭിക്കുക.

2019 ജൂലൈ 31 വരെ സംസ്ഥാനത്തെ എല്ലാ കല്യാണ്‍ ജ്വല്ലേഴ്സ് ഷോറൂമുകളില്‍ നിന്നും ഈ ഓഫറുകള്‍ സ്വന്തമാക്കാം. വിവാഹാഭരണങ്ങളായ മുഹൂര്‍ത്ത്, മറ്റ്‌ കല്യാണ്‍ ഇന്‍ - ഹൗസ് ബ്രാന്‍ഡുകളായ നിമാഹ്, മുദ്ര, സിയാ, രംഗ്, അനോഖി, ഗ്ലോ തുടങ്ങിയവയെല്ലാം ഏറ്റവുമടുത്ത കല്യാണ്‍ സ്റ്റോറില്‍ നിന്നു സ്വന്തമാക്കാം.

Advertisment