കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താം ..

Saturday, September 29, 2018

കുട്ടികളെ നല്ല സ്വഭാവത്തോടെ വളര്‍ത്തുക എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. മറ്റുള്ളവരോട് നമ്മള്‍ കാണിക്കുന്ന കാരുണ്യവും പരിഗണനയും കുട്ടികള്‍ ഒപ്പിയെടുക്കുന്ന ചില നല്ല മാതൃകകളാണ്.

പൊതുവഴിയില്‍ വച്ച് പ്രായമായ ഒരു സ്ത്രീയുടെ കരം പിടിച്ച് റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നതോ തിരക്കുള്ള ബസില്‍ ഒരു ഗര്‍ഭിണിക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നതോ ബാഗ് വാങ്ങിപിടിക്കുന്നതോ പോലെയുള്ള തീരെ നിസ്സാരമായ കാര്യങ്ങളിലൂടെ പോലും കരുണയുടെ സന്ദേശം മക്കള്‍ക്ക് നല്കാന്‍ കഴിയുമെന്ന് മനസ്സിലാക്കുക.

വീടുകളിലെ പ്രായം ചെന്നവരോട് കാണിക്കുന്ന സഹിഷ്ണുതയും സ്‌നേഹവും പ്രധാനപ്പെട്ട കാര്യമാണെന്നും മറക്കരുത്.

വീട്ടിലെത്തുമ്പോഴെങ്കിലും ഫേസ്ബുക്ക് ലോഗൗട്ട് ചെയ്ത് മക്കളുടെ ഒപ്പം സമയം ചെലവഴിക്കാന്‍ സന്നദ്ധമാവുക. അവരോട് സൗമ്യമായും സ്‌നേഹപൂര്‍വമായും സംസാരിക്കുക. അവര്‍ക്ക് നൽകുന്ന പരിഗണനയും സ്നേഹവും അവരെ മികച്ച മനുഷ്യരാക്കിമാറ്റാന്‍ സഹായിക്കും.

×