Advertisment

ഭിന്നശേഷിക്കാര്‍ക്കായി ശിശുദിനത്തില്‍ ഡോ. റോഷി ജോണിന്റെ റോബോര്‍ട്ടിക് സംവാദം

New Update

കൊച്ചി:  ചില വൈകല്യങ്ങള്‍ കൊണ്ട് ഭിന്നശേഷിക്കാരായി ജീവിതം ഇരുട്ടറയിലേക്ക് തള്ളി നീക്കപ്പെടുന്നവരെ കൈപിടുച്ചുയര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇന്ത്യയിലെ യുവ റോബോര്‍ട്ടിക് വിദഗ്ധന്‍ ഡോ. റോഷി ജോണ്‍ തയ്യാറാക്കിയ റോബോര്‍ട്ടുകള്‍ ഈ ശിശു ദിനത്തില്‍ ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളുമായി സംവദിക്കും.

Advertisment

publive-image

ഭിന്നശേഷി ഒരു കുറവല്ല. അത് അവനിലുള്ള വ്യത്യസ്ത കഴിവാണെന്നും അത് കണ്ടെത്തി അവര്‍ക്ക് വേണ്ട ആത്മവിശ്വാസവും , അവബോധവും സൃഷ്ടിച്ചാല്‍ അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനാകുമെന്നും തെളിയിച്ച ഡോ. റോഷി ജോണ്‍ ഇതിനായി വളരെ നാളുകളായി നടത്തിവന്ന പഠനത്തിനൊടുവില്‍ വികസിപ്പിച്ചെടുത്തതാണ് ഈ റോബോട്ടുകള്‍.

അനുരോധ ഊര്‍ജ്ജത്തെ (പോസിറ്റീവ് എനര്‍ജി) ഉണര്‍ത്തുകയും അതോടൊപ്പം അവരിലെ പ്രവര്‍ത്തന ശക്തി ഉണര്‍ത്തി അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുന്നതരത്തിലാണ് ഈ റോബോര്‍ട്ടുകള്‍ ഡോ. റോഷി ജോണ്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വരാതിരിക്കുന്നതിന്റെ പ്രധാന കാരണം ഇവര്‍ മറ്റുള്ളവരോട് ഇടപഴകാനുള്ള താല്‍പര്യം കാണിക്കാത്തത് കൊണ്ടാണ്.

ഈക്കാര്യം തിരിച്ചറിഞ്ഞാണ് റോഷി ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ തന്റെ പ്രവര്‍ത്തന മേഖലയിലൂടെ വികസിപ്പിച്ചെടുത്തത്. അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുന്ന റോബോര്‍ട്ടിന്റെ പ്രവര്‍ത്തനം വെച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് എന്തെല്ലാം ചെയ്യാം കഴിയുമെന്നതിനെ ആശ്രയിച്ചാവും തന്റെ അടുത്ത ഘട്ട പരീക്ഷണമെന്ന് ഡോ. റോഷി ജോണ്‍ അറിയിച്ചു.

ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ശിശുദിനത്തിന്റെ ഭാഗമായി ഈ മാസം 14 ന് ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടക്കുന്ന പരിപാടിയിലാണ് ഡോ. റോഷി ജോണ്‍ തന്റെ റോബോര്‍ട്ടുകളുമായി കുട്ടികളുടെ സംവാദം നടത്തുന്നത്.

യുണിസെഫ് ദക്ഷിണ മേഖലാ മേധാവി ജോബ് സക്കറിയ, കൊച്ചി റേഞ്ച് ഐജി വിജയ് സാഖറേ ഐപിഎസ്, എന്നിവര്‍ ദിനാചരണം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സെന്റര്‍ ഫോര്‍ എംപവേര്‍മെന്റ് ആന്‍ഡ് എന്റിച്‌മെന്റ് പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ സഫറുള്ള ഐഎഎസ് വിതരണം ചെയ്യും.

Advertisment