Advertisment

കണക്കിന്റെ അതിശയിപ്പിക്കുന്നതും രസകരവുമായ വിശേഷങ്ങള്‍ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുന്ന 'അക്കങ്ങളുടെ അദ്ഭുത വിശേഷങ്ങള്‍'

author-image
admin
New Update

കുട്ടികള്‍ മിക്കവര്‍ക്കും അതികഠിനമെന്ന് തോന്നുന്ന കണക്ക് കൗതുകത്തോടെ സമീപിക്കുകയും ശ്രദ്ധയോടെ പഠിക്കുകയും ചെയ്താല്‍ ഒരു രസികന്‍ വിഷയം തന്നെയാണ്.  കണക്കിന്റെ അതിശയിപ്പിക്കുന്നതും രസകരവുമായ വിശേഷങ്ങള്‍ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുന്ന പുസ്തകമാണ് പള്ളിയറ ശ്രീധരന്‍ രചിച്ച അക്കങ്ങളുടെ അദ്ഭുത വിശേഷങ്ങള്‍.

Advertisment

പത്ത് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകളുടെ പ്രത്യേകതകള്‍ വ്യക്തമാക്കുന്നതാണ് ഓരോ അധ്യായവും. പൂജ്യം, ഒന്ന്, രണ്ട് മൂന്ന് എന്നിങ്ങനെയാണ് അധ്യായങ്ങള്‍ക്കും പേരു നല്‍കിയിരിക്കുന്നത്. ഉദാഹരണങ്ങളും കഥകളും ചേര്‍ത്തുള്ള വിവരണമായതിനാല്‍ കുട്ടികള്‍ക്ക്  കാര്യം എളുപ്പത്തില്‍ മനസ്സിലാകുകയും ചെയ്യും.

publive-image

പുസ്തകത്തിന്റെ ആദ്യഅധ്യായമായ ശൂന്യം നോക്കാം. പൂജ്യത്തിന്റെ പ്രത്യേകതകളെ കുറിച്ചാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. സങ്കലനത്തിലും വ്യവകലനത്തിലും നിഷ്‌ക്രിയമായിരിക്കുന്ന ഒരേയൊരു സംഖ്യയാണ് പൂജ്യം. അതായത് ഒരു സംഖ്യയില്‍നിന്ന് പൂജ്യം കുറച്ചാലും കൂട്ടിയാലും വിലയ്ക്ക് വ്യത്യാസം വരില്ലെന്നു മനസ്സിലാക്കാം. ഉദാ: 4+0=4, 4-0=4. ഇനി ഗുണനത്തിന്റെ കാര്യത്തില്‍ ഈ നിഷ്‌ക്രിയത്വമൊന്നും പ്രതീക്ഷിക്കണ്ട. ഇക്കാര്യത്തില്‍ പൂജ്യം പുലിയാണ്.

എത്രവലിയ സംഖ്യയാണെങ്കിലും പൂജ്യവുമായി ഗുണിച്ചാല്‍ ഫലം പൂജ്യം തന്നെയായിരിക്കും. ഇത്തരത്തില്‍ എല്ലാവര്‍ക്കും പരിചിതമായ അടിസ്ഥാനകാര്യങ്ങളില്‍ തുടങ്ങി ആഴത്തിലുള്ള കാര്യങ്ങള്‍ പരിചയപ്പെടുത്തുന്നതാണ് പുസ്തകം. മലയാള അക്ഷരമാലയിലെ ഓരോ അക്ഷരത്തെയും സൂചിപ്പിക്കാന്‍ ഓരോ സംഖ്യകളുണ്ട്. ഇതിനെ അക്ഷരസംഖ്യാരീതിയെന്നാണ് പറയുന്നത്.

നമുക്ക് പരിചിതമായ പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകളുടെ അത്ര പരിചിതമല്ലാത്ത പ്രത്യേകതകളാണ് പുസ്തകം വിവരിക്കുന്നത്. കണക്കിന്റെ രസത്തെ കുറിച്ചറിയാനും പഠനം എളുപ്പമാക്കാനും കുഞ്ഞുങ്ങള്‍ക്ക് ഈ പുസ്തകം സഹായകമാകും.

Advertisment