Advertisment

കവിത വേർതിരിച്ചെടുത്തത് എന്തെല്ലാം?

author-image
admin
Updated On
New Update

- സിജി ചിറ്റാർ

Advertisment

വികളും കവിതകളും ലോകത്തിന് സമ്മാനിച്ചതെന്ത് എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത്കവിയ്ക്ക് മാത്രമാണ് ഈ ലോകത്ത് ചിരംഞ്ജീവിയാവാൻ സാധീച്ചത് എന്നാണ്. ദേഹം വെടിഞ്ഞിട്ടായാലും. നമുക്ക് അറിയാവുന്ന കാലഘട്ടം മുതലുള്ള കാര്യങ്ങളേക്കുറിച്ച് അപഗ്രഥിച്ചാൽ മതിയാവും.

മനുഷ്യലോകത്തിന് ഒരു ചലനം സൃഷ്ടിക്കാൻ കഴിഞ്ഞത് പുരാണേതിഹാസങ്ങളും വേദഗ്രന്ഥങ്ങളും മഹാരഥൻമാർ എഴുതിവെച്ച ജീവിച്ച് കാണിച്ചു തന്ന മഹാകാവ്യങ്ങളുമാണ്. മൃഗതുല്ല്യമായ ഒരു ജീവിതരീതിയിൽനിന്നും തെറ്റും ശരിയും വേർതിരിച്ചെടുക്കാൻ പഠിപ്പിച്ചത് പുരാണകാവ്യങ്ങളാണ്.

publive-image

ഇന്നത്തെ തലമുറയ്ക്ക് ദഹിക്കാത്ത പലതും നാമിപ്പോഴാണ് അതിൽനിന്നും വേർതിരിച്ചെടുക്കാനും പ്രതിരോധിക്കാനും തുടങ്ങിയത്. എന്നാൽ മൃഗം എന്നതിൽ നിന്ന് മനുഷ്യനെ വേർതിരിച്ചെടുക്കാൻ യുദ്ധങ്ങൾ തന്നെ വേണ്ടിവന്നു ഈ കാവ്യസൃഷ്ടികളിൽ നിന്ന് ഒരു പക്ഷേ.ഒരു വരി കവിതയിൽനിന്നാണ് കാവ്യലോകം പിറന്നത്.

ശേഷമാവാം ലെഖനങ്ങളുണ്ടായത്. കവി ലോകത്തിന് കവിതയിലൂടെ സമ് മാനിച്ചത് നീതിയും സത്യവും ധർമ്മവും വിമോചനവുമാണ്. സാമൂഹ്യ വിമര്‍ശനത്തിനുള്ള ശക്തമായ ഒരു ആയുധമാണ് കവിതകൾ. നമുക്കിടയില്‍നിന്ന് അപ്രത്യക്ഷമാകുന്ന നന്മകളെ നോക്കി നെടുവീർപ്പിടുക മാത്രമല്ല പ്രതികരണ ശേഷിയുള്ള ഒന്നായും കവിത ആധിപത്യം സ്ഥാപിക്കുന്നു.

ദോഷകരവും ദയനീയവുമായ മാറ്റങ്ങളെയും അതുണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെയും കുറിച്ചും കവികൾ ഉത്കണ്ഠപ്പെടാറുണ്ട്. ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം നാശഗര്‍ത്തത്തിലേയ്ക്ക് പ്രകൃതിയെ തള്ളിയിടുകയാണ് നമ്മള്‍.ഇവിടെ കവിതയുടെ മുറവിളികള്‍ വികസനത്തിനു വേണ്ടിയാണ്. നശീകരണത്തിന് വേണ്ടിയല്ല.

താല്‍ക്കാലിക ലാഭം മുന്‍നിര്‍ത്തിയുള്ള വികസന ജല്‍പനങ്ങള്‍ക്കെതിരെയുള്ള പരിഹാസവുമാണ് കവിത. ഭാഷ, ശൈലി, അവതരണം എന്നിവയില്‍ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്നവയാണ് ഓരോ കവിതയും. വിപുലമായ രീതിയില്‍ കവിതയുടെ ആശയം വായനക്കാരില്‍ എത്തിക്കാന്‍ ലളിതമെങ്കിലും അസാധാരണമായ കരുത്താണ് ഭാഷ പ്രകടിപ്പിക്കുന്നത്.

സങ്കീര്‍ണമാ മായതും കവിതയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. ഓരോ വരിയും ഘടനാപരമായ വ്യത്യസ്തതകൊണ്ട് നമ്മെ ആകര്‍ഷിക്കണം. വരികള്‍ക്കിടയിലേയ്ക്ക് വലിച്ചുകൊണ്ടു പോകണം. കവിത രസകരവും ആസ്വാദ്യവുമാവുന്നത് അവിടെയാണ്. വേദഗ്രന്ഥങ്ങളേക്കാൾ മികച്ച ഒരു കാവ്യമില്ല തന്നെ.ഉപമകളും കാല്പനികതയും സാഹിത്യവും പ്രതികരണവും.

സങ്കടവും ആനന്ദവും അതിലുണ്ട്.മാമൂലുകൾ എന്നു നാം വിമർശിക്കാറുള്ള ശീലുകളിൽനിന്ന് വാചകങ്ങളെ അരിച്ചെടുത്ത് ശുദ്ധീകരിക്കുകയാണ്. ഗോതമ്പിൽനിന്നും മൈദ വേർതിരിച്ചെടുക്കും പോലെ.കരിമ്പിൽ നിന്നും പഞ്ചാസാര വേർതിരിച്ചെടുക്കും പോലെ.വയറും നാവും മോശമാവാൻ പാടില്ല.ഉച്ചിഷ്ടമായാലും മതി.

മാമൂലുകളെ ആപാദചൂഢം എതിർക്കുന്നവർ പട്ടം പറത്തി കളിക്കയാണ്. നൂല് പൊട്ടിയാൽ സൂര്യനെ നോക്കി പറക്കരുത്. ഭൂമിയിലേക്കും കൂടി നോക്കുക. കാലങ്ങൾക്കനുസരിച്ച് മാറ്റം വന്നോട്ടെ. വേദഗ്രന്ഥങ്ങൾ തയ്യാറാക്കിയ യവരെ പുരാണവസ്തുക്കളായി തള്ളണ്ട.

കാരണം അവരെഴുതിവെച്ച കവിതയുടെ പുതുമ ഒരിക്കലൂം നശിക്കില്ല.അവർ കണ്ടെത്തിയ ആശയങ്ങൾക്കപ്പുറം നമുക്ക് ഒരു ആശയവും കണ്ടെത്താനുമാവില്ല.ചുരുക്കത്തിൽ കവിതകൾ വിരിയിച്ച വസന്തം ഭൂമി ഉള്ളിടത്തോളം നിലനിൽക്കും.

Advertisment