Advertisment

2018 ലെ മികച്ച പുസ്തകങ്ങൾ

author-image
admin
Updated On
New Update

- സുനിൽ കെ ചെറിയാൻ 

Advertisment

publive-image

2018 ലെ മികച്ചവയുടെ ന്യൂയോർക്ക് ടൈംസ് പട്ടികയിൽ കയറിയ നോൺ ഫിക് ഷനുകളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് 'ബോധോദയം ഇപ്പോൾ'. മനുഷ്യജീവിതം ഇപ്പോൾ, സത്യാനന്തര കാലമെന്നൊക്കെ ഭയപ്പെടുന്നതിന് വിപരീതമായി, ആഗോളപരമായി കൂടുതൽ സുരക്ഷിതവും, ദീർഘവും, ആരോഗ്യകരവും, ഹിംസ കുറഞ്ഞതും, സഹിഷ്‌ണുതയുള്ളതും, വിദ്യാസമ്പന്നവും, മെച്ചവും, സന്തുഷ്ടവുമാണെന്ന് സമർത്ഥിക്കുന്ന പുസ്‌തകം. യുക്തി, ശാസ്‌ത്രം, പുരോഗതി, മനുഷ്യത്വം പുഷ്ടിപ്പെട്ടു. പ്രകൃതിദുരന്തങ്ങൾ ഉണ്ടാവുന്നുണ്ട്, പക്ഷെ മുൻപത്തേക്കാളും അവയെ നിയന്ത്രിക്കാൻ വകയുണ്ട്; മരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നു.

100 വർഷം മുൻപ് മിന്നലാക്രമണത്തിലും പാമ്പുകടിയേറ്റും മരിക്കുന്നവരുടെ എണ്ണമാണോ ഇപ്പോൾ? ഹിമപ്പുലി വംശനാശം നേരിടുന്ന മൃഗപ്പട്ടികയിൽ ഇപ്പോഴില്ല. വസൂരി ഒരു മാരകരോഗമായിരുന്നു എന്നാണ് വിക്കിപീഡിയ പറയുന്നത്. മറിച്ചു ചിന്തിക്കുന്നവരാണ് ഏകാധിപത്യം ജനപ്രിയമാക്കിയത്.

അതുകൊണ്ടാണ് കുറ്റം പറയുന്നവർക്ക് മാർക്കറ്റ്. പ്രശ്നങ്ങൾ പരിഹാര്യമാണെന്ന് വിചാരിക്കണം. പ്രതീക്ഷയുണ്ടെന്ന് വിചാരിക്കാൻ ഊർജ്ജം വേണം. അലസന്മാർക്ക് പ്രതീക്ഷിക്കാൻ എനർജിയില്ല; അവരെക്കൊണ്ട് പ്രതീക്ഷയുമില്ല. മരവീട് ആഗ്രഹിക്കുന്ന കുട്ടി അപ്പൻ കൊണ്ടത്തരും എന്ന് കരുതി മലർന്ന് കിടക്കരുത്. ചുറ്റികയെടുത്ത് ഇറങ്ങണം.

മികവിൽ മികച്ച നോവലുകളിലെ വിഷയങ്ങളിലൂടെ ഓട്ടപ്രദക്ഷിണം ചെയ്യുകയാണ്. കല്യാണം കഴിഞ്ഞയുടനെ റേപ് കേസിൽ തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ട്, 12 വർഷക്കാലം ജയിലിൽ കിടന്ന്, വിവാഹാനന്തര വർഷങ്ങൾ നഷ്ടമാവുന്ന കറുത്ത വർഗക്കാരുടെ കറുത്ത സങ്കടമാണ് 'ഒരു അമേരിക്കൻ കല്യാണം'. അൻപതുകളിൽ 'ഗേ' ആയി ജീവിച്ച ഒരു പിതാവ്, അങ്ങനെ തന്നെയായ മകൻ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന പൊതു-സ്വകാര്യ താരതമ്യപ്പെടുത്തലുകളാണ് മറ്റൊരു നോവൽ-പ്രമേയം.

വ്യാപകമായ മയക്കുമരുന്ന് ഉപയോഗവും ദുരന്തനാന്തര മനഃക്ലേശവും വയോധികരോടുള്ള സർക്കാർ അവഗണനയും 'ചെറി' കൈകാര്യം ചെയ്യുന്നു. പുരാതന സാഹിത്യം പഠിപ്പിച്ച് വിരമിച്ച ജർമ്മൻ പ്രഫസർ സ്വന്തം നാട്ടിൽ ആഫ്രിക്കൻ അഭയാർത്ഥികളെ നേരിടുന്ന സന്ദർഭമാണ് 'പോ, പോയി, പൊയ്‌പ്പോയി' എന്ന നോവലിലേത്. ഷേക്സ്പിയറിന്റെ 'മാക്ബത്ത്' സ്കോട്ട്ലൻഡ് പശ്ചാത്തലത്തിൽ പറയുന്ന നോവലിൽ കൊലപാതകവും അഴിമതിയും പ്രധാന താരങ്ങൾ.

വിഷമസന്ധിയിലായ സ്ത്രീ ജീവിതം തിരിച്ചു പിടിക്കാൻ ഒരു വർഷക്കാലം ഉറങ്ങുന്ന കഥയാണ് 'എന്റെ വിശ്രമത്തിന്റെയും വിശ്രാന്തിയുടെയും വർഷം'. ഒരിക്കലും മരിക്കാതെ ജീവിക്കേണ്ടി വന്നാലത്തെ അവസ്ഥാശങ്കകൾ ചർച്ച ചെയ്യുന്നു 'അനശ്വരജീവിതം'. ഉള്ള ജീവിതത്തെ ജീവിതയോഗ്യമാക്കുക എന്ന് നോവലിസ്റ്റ് പറയുന്നു.

Advertisment