Advertisment

കേരള കലാകേന്ദ്രം കമലാ സുരയ്യ അവാര്‍ഡ്‌ വിതരണം ഇന്ന്‌

New Update

തിരുവനന്തപുരം:  വിവിധ മേഘലകളില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച വനിതകളെ ആദരിക്കുന്നതിന്‌ കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള കമലാ സുരയ്യ എക്‌സലന്‍സ്‌ അവാര്‍ഡുകളും നവാഗത എഴുത്തുകാരികള്‍ക്കുള്ള കമലാ സുരയ്യ ചെറുകഥ അവാര്‍ഡുകളും ഇന്ന്‌ (ഒക്‌ടോബര്‍ 5) വൈകിട്ട്‌ 4 ന്‌ തിരുവനന്തപുരം നന്ദാവനം പാണക്കാട്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

Advertisment

publive-image

മുന്‍ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി റ്റീച്ചര്‍ എം.പി, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌ മുന്‍ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ രാമകൃഷ്‌ണപിള്ള, റാസല്‍ഖൈമ തനിമ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ അന്നമ്മ ബേബി തങ്കച്ചന്‍, സാഹിത്യകാരിയും സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകയുമായ ആനന്ദി രാമചന്ദ്രന്‍ എന്നിവര്‍ കമലാ സുരയ്യ എക്‌സലന്‍സ്‌ അവാര്‍ഡ്‌ സ്വീകരിക്കും.

10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന 2018 ലെ കമലാ സുരയ്യ ചെറുകഥ അവാര്‍ഡ്‌ ഡോ. ശ്രീരേഖ പണിക്കര്‍ക്ക്‌ സമ്മാനിക്കും. ഡോ. ഇ. സന്ധ്യ, സ്റ്റെഫി സോഫി, പ്രിയ സുനില്‍ എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌ക്കാരങ്ങള്‍ സ്വീകരിക്കും.

നിംസ്‌ മെഡിസിറ്റി, പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌, എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ മുന്‍ ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്‍, മുന്‍ നിയമസഭാ സ്‌പീക്കര്‍  എന്‍. ശക്തന്‍, മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പാലോട്‌ രവി, ഡോ. ജോര്‍ജ്ജ്‌ ഓണക്കൂര്‍, എല്‍.ഐ.സി യുടേയും ഐ.ആര്‍.ഡി.എ യുടേയും മുന്‍ ചെയര്‍മാന്‍ റ്റി.എസ്‌. വിജയന്‍, നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ-ചാന്‍സലര്‍ എം.എസ്‌. ഫൈസല്‍ഖാന്‍, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

Advertisment