ഭയം 

ബെന്നി ജി മണലി കുവൈറ്റ്
Tuesday, May 1, 2018

യമെന്നില്‍ അരിച്ചിറങ്ങുന്നു
കണ്ണ് ഞാന്‍ മുറുക്കിയടച്ചു
പിന്നെ കാതും അടച്ചു വെച്ച്
ഒച്ചിനെപോലെ പതുങ്ങി പതുങ്ങി ഞാന്‍
കരികല ശബദം പോലുമെന്നുടെ
ഭയത്തിനു ആക്കം അത് കൂട്ടിടുന്നു.

ഞാന്‍ കണ്ണ് തുറന്നാല്‍ എന്‍ കണ്‍ മുന്‍പില്‍
പീടിധരാം പൈതങ്ങള്‍ തന്‍ ശവങ്ങളും
വെട്ടി നുറുക്കിയ തളിര്‍ മേനിയും
രക്തം വീണു ഉണങ്ങിയ മണ്ണും മാത്രം

അടിച്ചു ചിലര്‍ കൊല്ലപെടുന്നു
ചിലര്‍ വെട്ടി നുറുക്കപെടുന്നു
ചിലര്‍ മുങ്ങിയും പിന്നെ വിഷവും
ചിലര്‍ അച്ഛന്മാരാല്‍, ചിലരമ്മ തന്‍ കയ്യാല്‍
ചിലര്‍ മക്കളാല്‍ പിന്നെ ചിലര്‍
രാഷ്ട്രിയ മത ഭ്രാന്തന്‍ മാരാല്‍

കണ്ണേ മടങ്ങുക , ഞാന്‍ എന്‍ കണ്കള്‍
കൂട്ടി അടച്ചു പിന്നെ കരഞ്ഞു

തുറന്നു ഞാന്‍ എന്‍ കാത്തിതിരി നേരം
എന്‍ കാതില്‍ കരച്ചിലും നീറ്റലും ഞെരക്കവും മാത്രം
ചിലതു പിഞ്ചു കുഞ്ഞിന്‍റെ , അമ്മയുടെ ,വൃദ്ധരുടെ,വിധവകളുടെ
ഞാന്‍ കാതു വീണ്ടും കൂട്ടി അടച്ചു

രക്തത്തിന്‍ ഗന്ധമെന്‍ മൂക്കില്‍ വീശി അടിച്ചു
ഒപ്പം മദ്യം മയക്കു മരുന്നിന്റെയും
ഞാന്‍ ഓടി കുണ്ടറ ലക്ഷ്യമാക്കി
എന്‍ പിന്നിന്‍ ഞാന്‍ കേട്ടു ആ ഞെരക്കവും കരച്ചിലും

×