Advertisment

മണ്ണ്

New Update

publive-image

Advertisment

ആല് തരുംതണല്‍ ആരുതരും

പേരാല് തരും തണലാരുതരും

ആറ് തരും കുളിരാരുതരും

പുഴനീരുതരും കുളിരാരുതരും

കാവ്, പഴങ്കഥയാവുകയാണൊരു,

കാറ്റുവിതുമ്പണ് കാതോരം ..

കാറ്റുപറേംകഥ, യാരുപറേം

പൂങ്കാറ്റുപറേംകഥ, യാരുപറേം..

ആറുംപോയ്‌, പുഴനീരും പോയ്‌

മണലൂറ്റരുതിനിമലമാന്തരുത്

മാമല, പൂമാല മയിലാടുംമല

കാക്കുകനമ്മുടെ മക്കള്‍ക്കായ്.

യുഗങ്ങള്‍ പലതായ് കാറ്റുംമഴയും

സഹിച്ച പാറക്കൂട്ടങ്ങള്‍ -

ക്കൊടുക്കമേകിയ മോക്ഷമതാണീ

സമൃദ്ധിയേകും മണ്‍തരികള്‍.

മണ്ണില്ലെങ്കില്‍ മരമില്ലാ, മഴ -

നല്‍കും വാര്‍മുകില്‍ വരികില്ലാ ..

മണ്ണും മനവും നന്മകളാലെ

നിറയ്ക്കാം നല്ലൊരു നാളേക്കായ്

മണ്ണിതുവിണ്ണില്‍ മാറാണതിലൊരു

മണ്‍തരിപോലും മഹനീയം

മണ്ണ് മലീമസമാക്കരുതേ നാം

മണ്ണിലൊടുങ്ങേണ്ടവരല്ലോ.

Advertisment