Advertisment

മലയാള സിനിമയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിനിമാ സെഷന്‍

author-image
admin
New Update

കൊച്ചി:  മലയാള സിനിമ ഇന്നും ശൈശവദശയിലാണെന്ന് ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ തിരക്കഥാകൃത്ത് പി. എഫ് മാത്യൂസ്. കൃതി സാഹിത്യ വിജ്ഞാനോത്സവത്തില്‍ പുതിയ കാലത്തെ സിനിമ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു മാത്യൂസ്.

Advertisment

പുതുതലമുറ സിനിമകള്‍ ഒന്നുപോലും അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനശൈലിക്കൊപ്പം എത്തിയിട്ടില്ലെന്നും ഇന്നും മലയാളത്തിലെ നാല് മികച്ച സിനിമകള്‍ എടുത്താല്‍ നാലും അടൂരിന്റെ സിനിമകള്‍ തന്നെയാണെന്നും മാത്യൂസ് പറഞ്ഞു.

publive-image

നമുക്ക് സിനിമയില്‍ മാസ്റ്റേഴ്‌സ് ഇല്ല. പുലിമുരുകന്‍ നേടുന്ന സാമ്പത്തികവിജയമാണോ നമ്മുടെ നവസിനിമയുടെ അളവുകോല്‍? ഇതിനു കാരണം പ്രേക്ഷകരാണ്. കാണികള്‍ മാറാതെ സിനിമ മാറില്ല. പുതുതലമുറ സിനിമകള്‍ സിനിമകള്‍ക്ക് ഒരു പുതിയ അനുഭവവും മലയാളികള്‍ക്ക് നല്‍കാനായിട്ടില്ലെന്നും മാത്യൂസ് പറഞ്ഞു.

ഈ വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രേംലാല്‍ അവളുടെ രാവുകള്‍ എന്ന സിനിമയ്ക്കപ്പുറം ഒരു നവസിനിമയും നിലനില്‍ക്കില്ലെന്ന് പറഞ്ഞു. ഒരു സ്ത്രീയുടെ ശരീരത്തിന്റെ ഉടമ അവള്‍ തന്നെയാണെന്ന് ഉറപ്പിച്ചു പറയാന്‍ അവളുടെ രാവുകളിലെ സീമ അവതരിപ്പിച്ച കഥാപാത്രത്തിനു കഴിഞ്ഞു.

ഇത്രയും ബോള്‍ഡ്‌നെസ് ഒരു സിനിമയിലും ഉണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുള്ള പ്രേംലാല്‍ പറഞ്ഞു. പുതിയ തലമുറയുടെ സിനിമയില്‍ കള്ളനാണയങ്ങളാണുള്ളതെന്ന് തിരക്കഥാകൃത്ത് വിനു ഏബ്രഹാം പറഞ്ഞു.

ഏദന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ സഞ്ജു സുരേന്ദ്രന്‍ സിനിമാ നിര്‍മാണത്തില്‍ അഭിമുഖീകരിയ്ക്കുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിച്ചു.

Advertisment