Advertisment

പട്ടിണി മാറ്റിയെന്നു പറയുന്നത് ഒരു വമ്പന്‍ ബുദ്ധജീവി തട്ടിപ്പെന്ന് ഉത് സ പട്‌നായിക്

author-image
admin
New Update

കൊച്ചി: നയരൂപീകരണക്കാരും അക്കാദമിക് പണ്ഡിതരും വ്യസ്ഥാപിത വിദഗ്ധരും കൂടി ഉണ്ടാക്കിയ സ്ഥിതിവിവരക്കണക്കുകളുടെ ഒരു വമ്പന്‍ തട്ടിപ്പാണ് രാജ്യത്തെ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന് പ്രൊഫ. ഉത് സ പട്‌നായിക് പറഞ്ഞു.

Advertisment

കൃതി വിജ്ഞാന സാഹിത്യോത്സവത്തില്‍ 1990-നു ശേഷമുള്ള ഇന്ത്യ - ഭൂപരിമിതി, കയറ്റുമതി, ആഭ്യന്തര ഭക്ഷ്യ സുരക്ഷ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ദശാബ്ദങ്ങളായി തുടര്‍ന്നുപോരുന്ന സഞ്ചിത ലഘൂകരണമാണ് (ക്യുമുലേറ്റീവ് അണ്ടര്‍ എസ്റ്റിമേഷന്‍) 1990-നു ശേഷവും ഉണ്ടായത്. ദാരിദ്ര്യനിര്‍മാര്‍ജനത്തെപ്പറ്റി വലിയ തെറ്റിദ്ധാരണകള്‍ പരത്താന്‍ ഈ കണക്കുകള്‍ക്കായി.

പോഷാകാഹാര ഉപഭോഗത്തിലും ധാന്യലഭ്യതയിലും ആഗോളീകരണത്തിനു ശേഷം കുറവാണുണ്ടായത്. കാര്‍ഷികരംഗത്തെ നിക്ഷേപങ്ങളും ഗണ്യമായി ഇടിഞ്ഞു. കൊളോണിയിലിസം ഉണ്ടാവാനുള്ള കാരണങ്ങള്‍ പൊയ്‌പ്പോയിട്ടില്ലെന്നു വരെ പറയാവുന്ന അവസ്ഥയാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

രണ്ടു നൂറ്റാണ്ട് നീണ്ട ബ്രീട്ടിഷ് ഭരണം ഇന്ത്യയിലെ കാര്‍ഷികവ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ഇവിടന്ന് കയറ്റിപ്പോയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില നല്‍കാതെയായിരുന്നു അത്. 9.184 ട്രില്യണ്‍ പൗണ്ടിനു തുല്യമായ കൊള്ളയാണ് ബ്രിട്ടീഷ് ഭരണം നടത്തിയത്.

സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ മൂന്നു ദശകത്തില്‍ ധാന്യലഭ്യത മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ആഗോളവല്‍ക്കരണത്തിനു ശേഷം കൂടുതല്‍ ശ്രദ്ധ കയറ്റുമതിയിലായത് പാവപ്പെട്ടവരുടെ അവസ്ഥ കൂടുതല്‍ മോശമാക്കിയെന്നും പട്‌നായിക് ചൂണ്ടിക്കാണിച്ചു.

Advertisment