Advertisment

സാനു മാഷ് രചിച്ച കുമാരനാശാന്റെ ജീവചരിത്രം പി. രാജീവ് പ്രകാശനം ചെയ്തു

author-image
admin
New Update

കൊച്ചി:  പ്രൊഫ. എം. കെ. സാനു രചിച്ച കുമാരനാശാന്റെ ജീവചരിത്രം - മൃത്യുഞ്ജയം കാവ്യജീവിതം - കൃതി പുസ്തകമേളയില്‍ പ്രകാശിപ്പിച്ചു.

Advertisment

publive-image

ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം മുന്‍എംപി സെബാസ്റ്റ്യന്‍ പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുന്‍ എംപിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ പി. രാജീവ് ഗ്രന്ഥാലോകം എഡിറ്ററും കൃതി ജനറല്‍ കണ്‍വീനറുമായ എസ്. രമേശനു നല്‍കിയാണ് പ്രകാശിപ്പിച്ചത്.

സി. പി. രമേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സച്ചിദാനന്ദന്‍, സി. രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.

ആശാന്റെ ജീവിതവും കവിതയും നവോത്ഥാന പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് മൃത്യുഞ്ജയം കാവ്യജീവിതം.

Advertisment