Advertisment

സാനു മാഷ് രചിച്ച കുമാരനാശാന്റെ ജീവചരിത്രം ഇന്ന് പ്രകാശിപ്പിക്കും

author-image
admin
New Update

കൊച്ചി: പ്രൊഫ. എം. കെ. സാനു രചിച്ച കുമാരനാശാന്റെ ജീവചരിത്രം - മൃത്യുഞ്ജയം കാവ്യജീവിതം - ഇന്ന് (മാര്‍ച്ച് 6) വൈകീട്ട് 4-ന് കൃതി പുസ്തകമേളയില്‍ പ്രകാശിപ്പിക്കും.

Advertisment

publive-image

മുന്‍എംപിയും സിപിഎം ജില്ലാ സെക്രട്ടറിയുമായി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ സഹകരണ, ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗ്രന്ഥാലോകം എഡിറ്ററും കൃതി ജനറല്‍ കണ്‍വീനറുമായ എസ്. രമേശനു നല്‍കിയാണ് മലയാള ജീവചരിത്രശാഖയില്‍ സവിശേഷ സ്ഥാനം ലഭിച്ച ഈ കൃതി പ്രകാശനം ചെയ്യുക.

ഡോ. സെബാസ്റ്റിയന്‍ പോള്‍ ആശംസാപ്രസംഗം നടത്തും. ആശാന്റെ ജീവിതവും കവിതയും നവോത്ഥാന പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് മൃത്യുഞ്ജയം കാവ്യജീവിതം.

Advertisment