‘ഞങ്ങൾ മറിയമാർ’ മെയ്‌ 15ന് തിരുവനന്തപുരത്ത്

Monday, April 29, 2019

തിരുവനന്തപുരം:  ഇന്ത്യൻ തിയേറ്റർ വിങ്‌സ് ഇൻ അസോസിയേഷൻ വിത് സൂര്യ അവതരിപ്പിക്കുന്ന അയ്യപ്പ പണിക്കരുടെ ‘ഞങ്ങൾ മറിയമാർ’ മെയ്‌ 15ന് തിരുവനന്തപുരം, തൈക്കാട്, സൂര്യ -ഗണേശത്ത് വൈകുന്നേരം ഏഴുമണിക്ക്.

അയ്യപ്പ പണിക്കരുടെ യേശുവിന്റെ കഥ എന്ന കവിതയുടെ നാടകീയ ആവിഷ്ക്കാരമാണ് രതീഷ് കൃഷ്ണ സംവിധാനം ചെയ്ത ‘ഞങ്ങൾ മറിയമാർ’.

കൃസ്തുവിന്റെ കുരിശാരോഹണവും അതുമായി ബന്ധപ്പെട്ട സംഘർഷങ്ങളുമാണ് 50 മിനിട്ടുള്ള ഈ നാടകത്തിന്റെ ഇതിവൃത്തം. 2011ൽ അയ്യപ്പ പണിക്കർ പുരസ്‌കാരവും 2019 ൽ യൂണിവേഴ്സിറ്റി നാടകോത്സവത്തിൽ പുരസ്കൃതവുമായ നാടകമാണിത്.

ആഭ്യന്തര കലാപങ്ങൾക്കും അതിനെ തീവ്രമാക്കുന്ന ആചാരങ്ങൾക്കുമിടയിൽ സ്ത്രീയുടെ ഇടം തേടുകയാണ് മറിയാമാർ. നിയതമായ അർത്ഥങ്ങളല്ല ഈ നാടകം മുന്നോട്ട് വെക്കുന്നത് ; പൈശാചികമായ സമകാലികതയുടെ നാടകീയ അനുഭൂതികളെയാണ്. മതവും രാഷ്ട്രീയവും നിയമവ്യവസ്ഥകളെയും നിശിതമായി പൊളിച്ചെഴുതുന്ന, തിയേറ്റർ ഓഫ് ക്രൂവാലിറ്റിയിൽ ചിട്ടപ്പെടുത്തിയ ഈ നാടകം നിങ്ങളുടെ സ്വപ്നങ്ങളുമായി സംവദിക്കുന്നു.

പ്രവേശനപാസുകൾക്കും മറ്റ് വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ: 8848159649.

×