ഒക്ടോബര്‍

പ്രിയങ്ക ഫാത്വിന്‍
Friday, November 2, 2018

ക്ടോബര്‍,
നീയാണെനിക്ക്ജീവന്‍ തിരികെ തന്നത്….
മുള്ളുകമ്പിയിലുരഞ്ഞ ആത്മാവിന്‍റെ മുറിവുണക്കിയതും..
സ്നേഹത്തിന്‍റെ ഉത്തുംഗശൃഗത്തിലെത്തിച്ചതും…
ഒക്ടോബര്‍,
നവംബറില്‍ കുളിരുവരുമെന്നും…
മരം കൊഴിയുമെന്ന് പറഞ്ഞതും…തുഷാരം പൂവിനെ പ്രണയിച്ച കഥ പറഞ്ഞതും…
അങ്ങ് ഡാര്‍ജിലിങ്ങില്‍ മഞ്ഞു പെയ്തുവെന്നും കുളു മണാലി താണ്ടി ദൂരം കുറെ പോവണമെന്നു പറഞ്ഞതും…
ഒക്ടോബര്‍, മേനിയില്‍ ജാസ്മിന്‍ വിടരുന്നതിങ്ങെനെയെന്‍‍ പെണ്ണെയന്നുതിര്‍ന്ന് നെഞ്ചോടു ചേര്‍ത്തതും നീയേ…
ഒക്ടോബര്‍ ,
നീയെനിക്കമൃത്…
പണ്ടൊരൊക്ടോബറിലാണെന്‍റെ കാമിനി പുഞ്ചിരിച്ചതും….
പിന്നെ, സിരകളില്‍ ചുടും അഗ്നിയും നിറച്ചതും ലാവ പതഞ്ഞുനുരഞ്ഞു വമിച്ചതും…
ഇന്നെന്‍റെ രാവില്‍ തഴുകും സ്വപ്നമായി തീര്‍ത്തതും നീയേ…
ഒക്ടോബര്‍,
ഡിസംബറിന്‍റെ മഞ്ഞുവീണതെരുവില്‍ ലില്ലി പൂക്കൂമെന്നും…
ഉണ്ണിപിറക്കുന്ന രാവില്‍ ബത് ലഹേമിലെ ആട്ടിടരാവണമെന്നും….
തണുത്തുറഞ്ഞ രേഖാംശം ഖനീഭവിക്കുമെന്നും….
സന്നിധാനത്തൊരു തേങ്ങയുടയ്ക്കണമെന്നും…
വലിയ പെരുന്നാളിന് മയിലാഞ്ചി യണിഞ്ഞു, സുറുമയെഴുതിച്ചതുനീയേ….

ഒക്ടോബര്‍,
ഇനിയും നീയാണ് പൊന്നിന്‍റെ സ്വത്വം…
എന്നിന്‍റെ സത്യം, എന്നുമേ നിത്യം….
….. പ്രിയങ്ക ഫാത്വിന്‍

×