Advertisment

ജീവിതാർപ്പണം

author-image
admin
New Update

ലില്ലി വാഴയിൽ

Advertisment

publive-image

ന്മ നിയോഗത്തിൻ കർമ്മ തലങ്ങളിൽ

തന്റെ, കർത്തവ്യങ്ങൾ പൂർത്തീകരിക്കുവാൻ

ജീവിതം തന്നെ മറന്നു പോരാടുന്നു കാക്കികൾക്കുള്ളിലെ കറയറ്റ ജന്മങ്ങൾ

പോലീസ് ഞങ്ങൾക്ക് പുല്ലാണ് എന്നുള്ള, ചൊല്ലുകൾ കേട്ട് നുറുങ്ങുന്ന ഹൃദയങ്ങൾ

ആരുകണ്ടു ആ തേങ്ങുന്ന നോവുകൾ കിനാവുകൾ കണ്ടു മടുത്ത മനസ്സുകൾ

പരിഭവമില്ല, പരാതിയുമില്ലാതെ പാതിവഴിയിൽ ജീവൻ വെടിഞ്ഞവർ

പകലുകളില്ലാതെ,പാതിരയില്ലാതെ

സേവനം ചെയ്തവർ രക്തസാക്ഷ്യങ്ങളായ്..

കോലാഹലങ്ങൾ, കൊള്ളകൾ, പിന്നെ കൂട്ടിക്കൊടുപ്പുകൾ, കുത്തിക്കൊലകൾ... എന്തിനുമേതിനും ഓടിയെത്തേണ്ടോർ

പോലീസുകാരായി മാറിടുന്നു..

അന്നമില്ലാതെ, ആർഭാടമില്ലാതെ, പാറാവുകാരയി മാറിടുന്നു

അവർ, പാതിവഴിയിൽ പൊലിഞ്ഞിടുന്നു...

വെയിലും, മഴയും, പ്രളയക്കെടുതിയും വൃത്തിവെടുപ്പുകൾ എല്ലാം മറന്നവർ

മറ്റുള്ളവർക്കവർ രക്ഷകരാകുവാൻ

ജീവൻ വെടിഞ്ഞുകൊണ്ടൂർജ്ജം പകർന്നവർ

രാജ്യ സമാധാന പാലകരായൊരാ വീരപുത്രന്മാരെ ഓർത്തുപോകുന്നു....

മാറിവരുന്ന ഭരണത്തിൻ കീഴിലും മാറാതെ നിൽക്കുന്നതൊന്നു മാത്രം.

തന്റെ പോരാട്ട വീര്യം ചോരാതെ കാക്കേണ്ട കർത്തവ്യ ചിന്ത ഇതൊന്നുമാത്രം

ജീവന്റെ ജീവനാം മക്കളും പിന്നെ, ഒത്തുകഴിയേണ്ട ജീവിതപാതിയും തന്റെ, പൊന്നുമക്കൾക്കായി കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നൊരാ മാതാപിതാക്കളും.

രാജ്യ സമാധാന പാലനത്തിന്നായി

യാത്രപറഞ്ഞവർ പോയതും ഓർക്കുന്നു

കർത്തവ്യമെല്ലാം നിറവേറ്റിയിട്ട്,

തിരികെ വരുന്നതും കാത്തിരിക്കുന്നവർ

കാണുന്നു മുന്നിൽ വീരമക്കളുടെ ചേതനയറ്റൊരാ ചോര ശരീരം.

ഒരുനോക്കു കാണാതെ ഒന്നുരിയാടാതെ

വീര മരണത്തിൻ ഓർമ്മയായ് മാറുമ്പോൾ

എന്തിനീ ദുർവിധി, എന്തിനീ ചെയ്തികൾ

എന്നലറിക്കരയുന്ന കാഴ്ചയ്ക്ക് മുന്നിൽ

സാന്ത്വനിപ്പിക്കുവാൻ ആവതില്ലാതെ

നിസ്സഹായരാം, സഹയാത്രികർ തേങ്ങുന്നു..

പൊന്നുമക്കളുടെ മടിയിൽ, തലചായ്ച്ച് അന്ത്യശ്വാസം വലിക്കാനായി, നോറ്റവർ

ഇന്ന്, പൊന്നു മക്കൾതൻ ജീർണ്ണ ശരീരങ്ങൾ

കെട്ടി വരിഞ്ഞൊരു ഭാണ്ഡമായ് കാണുന്നു

തന്റെ, ജീവിത യാത്രകളൊക്കെയും നന്മയാകുന്ന പാതയായ് മാറ്റുവാൻ

ജീവിതം കൊണ്ട്, അമ്മാനമാടുന്ന ദേശസ്നേഹിയാം പോലീസുകാർ ഇവർ

ചീഞ്ഞളിഞ്ഞജ്ഞാത മൃതദേഹങ്ങളെ കൂടപ്പിറപ്പുപോൽ കാവലിരുന്നവർ,

തന്റെ, ജീവനും ഈവിധം ആകുമൊ

എന്നൊരു മാത്ര ചിന്തിച്ചിരിക്കുമൊ

നാടിന്നു വേണ്ടി പോരാടി നിന്നവർ, വീട് മറന്നവർ വീര്യം പകർന്നവർ

തൊണ്ട നനയ്ക്കുവാൻ നീര്കിട്ടാതെ, നെഞ്ചു പിടഞ്ഞവർ, ശ്വാസം നിലയ്ക്കുമ്പോൾ ....

ഓർമയിൽ തങ്ങുമാ പുണ്യകർമ്മം

ഓർമ്മ പുതുക്കുന്ന വീരമൃത്യു

കാലമേ ഇനി കണ്ണ് തുറക്കുമോ ....

കാതലായൊരു മാറ്റം വരുത്തുമോ...

ജീവിതത്തിന്നൊരർത്ഥം കുറിക്കുമോ...

വീരമൃത്യുവിൻ അന്ത്യം കുറിക്കുമോ ..

Advertisment