അരകല്ലിലെ ഗദ്ഗദം

Monday, November 5, 2018

– ആതിര ഗുപ്‌ത

ഹൃദയദീപത്തിലാരോ തേങ്ങ ചിരകിയതുപോലേ കോറിയിട്ടു
ചതച്ചരച്ചതെൻ തിരു ജടകൾ…

ജരാനരവീണ നിണമൊഴുകിയ കൽപ്പടവു കഴുകി,
അലകടലുപോലെ സഹ്യനെ പുണർന്ന്,
ദീപാങ്കുരത്തെ തകർത്തെറിഞ്ഞ്,
കരിമഷിയും കുപ്പിവളയും ഒരിത്തിരി മുല്ലപ്പൂവും വിരിമാറിലൊതുക്കിപ്പിടിച്ച്…

നീലിച്ച ചുമകളെ പുകമറ വിഴുങ്ങുകയാണ്
വിതുമ്പിയ പൗർണമിയെ തലോടി നയനമോഹങ്ങൾ തളം കെട്ടി നിന്നു …

ശ്വാനൻെ ദീർഘനിശ്വാസത്തിൽ ക്ഷണികമാം ജീവൻ കുതിച്ചു പാഞ്ഞു.

സിന്തൂരച്ചോപ്പിലൂടെ ഒലിച്ചിറങ്ങിയ ജലമർമ്മരങ്ങൾ തിടുക്കം കൂട്ടി .

ഒരു മുഴം കയറിലെ കൊതിയെ നിരാലംബയാക്കിയ അരകല്ലിനെ…
നാവേറു പാടിയകന്നൊരു പുള്ളുവൻ പാട്ടിന്ന് ഓർമ്മയിൽ നിന്നുമകന്നു…

പ്രജ്ഞയുടെ കുപ്പിച്ചില്ലുകളിൽ ഞെരിഞ്ഞമർന്ന ഗദ്ഗദം പുകച്ചു…

ഉടൽ ചുറ്റിലെ മുഷിഞ്ഞ ഭാണ്ഡം നിലച്ചുവെങ്കിലും ഓർമ്മകൾ
ഓടിക്കളിക്കുന്ന കരിയിലകൾ…

×