Advertisment

മതിലുകൾ തകർത്തു പാലങ്ങൾ പണിത്‌ മുന്നേറുക

author-image
admin
Updated On
New Update

- മുബാറക്ക് കാമ്പ്രത്ത്

Advertisment

publive-image

ചാര വെറിയിൽ ഒരിക്കൽ പണിത

വയൽവരമ്പുകളിലെ കാണാമതിലുകൾ,

തൊഴിലിൽ കുലം കൊണ്ട് താഴ്ന്നപ്പോൾ

ദൈവത്തിനിടയിൽ തീർത്ത ജാതി മതിൽ,

ഏവരെയും സ്നേഹിക്കുന്ന മതങ്ങൾ

ആരാധനാലയങ്ങൾക്ക് ചുറ്റും തീർത്ത മതിൽ,

പദവിയിൽ ഉയർന്നപ്പോൾ തലതാഴ്ത്തി

ഓച്ഛാനിചിച്ച് നിൽകാനൊരു മതിൽ,

ഭരണത്തിലേറാൻ അടുക്കളയും കയറി

ഭരണമേറിയാൽ അകറ്റുന്ന ജനാധിപത്യ മതിൽ,

അപേക്ഷിച്ചു വരുന്നവൻ ജയിച്ചാൽ പിന്നെ

അപേക്ഷിച്ചു പോകുവാൻ വിധിച്ച മതിൽ,

അയൽവാസിയെ സ്നേഹിക്കാൻ വേദമോതി

അകലാൻ കെട്ടിയ ഉറപ്പുള്ള വലിയ മതിൽ,

തത്വശാസ്ത്രം പ്രസംഗമായി ചൊല്ലി

അക്രമം പ്രവർത്തിക്കുന്ന കറുത്ത മതിൽ,

അക്ഷരമെഴുതിയാൽ വെളുത്ത് നിൽക്കുന്ന

ചുടു രക്തം പതിഞ്ഞ തെരുവ് മതിൽ,

ലിംഗവും ബന്ധവും വിരുദ്ധമാകുമ്പോൾ

അന്ധനാകുന്ന കാമാന്ധതയുടെ മതിൽ,

അന്നം തരുന്ന വയലുകൾ നികത്തുവാൻ

ആരും കാണാതിരിക്കാൻ കെട്ടിയ മറ മതിൽ,

ഒന്നുറങ്ങാൻ ഒന്ന് വസ്ത്രം മാറാൻ

ജീവിതം വിയർപ്പാക്കിയ ചുമർ മതിൽ,

അടിയറവിന്റെ ചങ്ങലയായി കഴുത്തിൽ

ആഘോഷമായ കെട്ടിയ താലി മതിൽ,

പ്രായം കഴിഞ്ഞു പല്ലുകൊഴിയവെ

ദിനങ്ങൾ എന്നാണൊരു സദന മതിൽ,

ചിന്തകൾ കാടുകയറുമ്പോൾ ചെവിയിൽ

പാരമ്പര്യത്തിന്റെ വൈകാരിക മതിൽ,

മതിലുകൾ ഉയരേണ്ട , മതിലുകൾ പെരുകേണ്ട

മതിലുകൾ തകർത്ത് നവോദ്ധാനം ജയിക്കട്ടെ

അതിരുകളില്ലാതെ മാനുഷരായ് നാം

അളമുറിയാത്ത സ്നേഹമായി തീരട്ടെ!

മതിലുകൾ പണിയുവാൻ എടുക്കുമധ്വാനത്തിൽ

പാലങ്ങൾ പണിത് അണി ചേരുക ഒരുമയിൽ,

Advertisment