ബീച്ച് (കവിത)

Tuesday, September 11, 2018

– വിനയചന്ദ്രൻ പുലാപ്പറ്റ

(( പ്രളയശേഷം മണ്ണാർക്കാട് കുന്തിപ്പുഴയിൽ രൂപപ്പെട്ട കൈതച്ചിറ-പുളിഞ്ചോട് ഭാഗത്തെ ബീച്ചിനെ മുൻ നിർത്തി എഴുതപ്പെട്ട കവിത))

കാട്ടിലെ ശിലയെല്ലാം ഒഴുകിയെത്തി
കാട്ടാറിൻ തീരത്ത് ചിറയൊരുക്കി
കൈതമലർക്കുല ചാർത്തി നിന്നു
കൈതച്ചിറയെന്ന ഗ്രാമമായി

കന്മതിൽ കാലം മറച്ചൂ പിന്നെ
കാട്ടാറതിനെ കണ്ടെടുത്തു.
നാട്ടാർ തൻ മുന്നിൽ കാഴ്ചവച്ചു.
ബിച്ചായി നാട്ടുകാർ ഏറ്റെടുത്തു
കൂട്ടത്തോടാളുകൾ പാഞ്ഞടുത്തു.

×