Advertisment

ചിത

author-image
admin
Updated On
New Update

- ടി. ശ്രുതി

Advertisment

publive-image

തോരാതെ പെയ്യൂന്നു ചാറ്റൽ മഴ

കൺതടങ്ങളിൽ കെട്ടിക്കിടക്കുന്നു ദ്വന്ദ ഭാവം

നീയെന്നിലണിയിച്ച വെള്ളിക്കൊലുസൂകൾ

അഴിഞ്ഞു വീണപ്പൊഴൊ ചങ്ങലപ്പാടുകൾ

മാറ്റിഞാനെന്നുടെ നിഷ്ടകളൊക്കെയും

ഉടലോടെ പിഴുതെറിഞ്ഞെന്നുടെ ഇഷ്ടവും

എന്നിട്ടുമെന്തേയറിയാതെ നീ പോയി

മദ്ധ്യയാമത്തിലെപ്പൊഴോ വിടരുന്ന

നിശാഗന്ധിയോ മായുന്ന മിഥ്യയോ

പുലരുവോളം നിന്റെ സുഗന്ധത്തെ

ഉള്ളിലെ ചെപ്പിലടച്ചവൾ ഞാൻ

നിനക്കായ് തീർത്തൊരു പ്രണയകുടീരം

ഇന്നെനിക്കവിഹിത ഗർഭം പോലെയായി

ഞാനെരീഞ്ഞമരട്ടെയീയഗ്നീ കുണ്ഠത്തിൽ

ശലഭമായ് എത്തുമോ എന്റെ ചാരേ

അറിയുന്നു എന്നിലെ അഗ്നിയെ പ്രണയിച്ച

മഴയെന്നെ പുണരാതിരിക്കുമോ അല്പനേരം

Advertisment