Advertisment

ഈശ്വരന്‍

New Update

publive-image

Advertisment

ന്നോളമിപ്രപഞ്ചത്തിന്‍

ഭൂതകാലമശേഷവും

ഇന്നെന്ന വര്‍ത്തമാനത്തിന്‍

സാന്നിദ്ധ്യമതിശോഭനം

അനന്തംപോലെ അജ്ഞാതം

സുന്ദരം സ്വപ്‌നഭാവിയും

ഇന്നലേയിന്നുനാളേയും

സമഞ്‌ജസസമന്വയം

വര്‍ണ്ണനയ്‌ക്കു വഴങ്ങാത്തോ-

രജ്ഞാതം കാലപൂരുഷന്‍

ആദിമദ്ധ്യാന്തമില്ലാത്തോ-

രനന്തം ശക്തിയീശ്വരന്‍

പ്രപഞ്ചപരമാത്മാവാ-

മീശ്വരപ്രതിരൂപമായ്‌

നരനെന്ന മഹാക്ഷേത്രം

അന്തരാത്മാവു ദൈവവും

സൃഷ്‌ടിസ്ഥിതിലയങ്ങള്‍ക്കു-

പ്രാപ്‌തനും ശക്തനും നരന്‍

ജഗന്നിയന്താവിന്നിപ്പോള്‍

നീയല്ലോ ജഗദീശ്വരന്‍

Advertisment