Advertisment

പ്രവാസിയുടെ പ്രതീക്ഷ

author-image
അനില്‍കുമാര്‍ ഓതറ
Updated On
New Update

publive-image

Advertisment

പിറന്നമണ്ണുവിട്ടു ഞാന്‍

പറന്നുവന്നതാണിതില്‍

പ്രതീക്ഷയറ്റ ജീവിതം

പ്രകാശപൂര്‍ണ്ണമാക്കുവാന്‍

കൊഴിഞ്ഞുവീണ നാളുകള്‍

തിരിഞ്ഞു നോക്കുകെങ്കിലീ -

പ്രവാസ ജീവിതത്തിലെന്‍

പ്രധാനസ്വത്തിതക്ഷരം

മഹീതലേ മഹത്തരം

മനോജ്ഞമെന്റെ മാത്രുഭൂ

പണാധിപത്യ രാജ്യദ്രോഹി -

കള്‍ക്കതിന്നു സ്വര്‍ഗ്ഗ ഭൂ

ജനിച്ചുവീണ നാള്‍മുതല്‍

കടക്കെണിയിലാണ് നാം

കരഞ്ഞു തീര്‍ക്കുവാന്‍ വിധിച്ച

മക്കള്‍ ഭാരതീയര്‍ നാം

ദുഷിച്ച രാജനൈതികര്‍

തകര്‍ത്തെറിഞ്ഞ ഭാരതം

പടച്ചുവിട്ടിടുന്നുവോ -

പ്രവാസിയാകുവാന്‍ വൃഥാ.

കഠോര ചൂഷണങ്ങളില്‍

പൊറുതിമുട്ടിയെത്രയോ

നിരാശ്രയര്‍ സഹോദരര്‍

പിടഞ്ഞിടുന്നു നിത്യവും.

മണല്‍പ്പരപ്പിലുഷ്ണമേ -

റ്റുരൂകിടും പ്രവാസിതന്‍

മനസിലുണ്ട് മാതൃരാജ്യ -

മെന്ന സ്വപ്നമന്ദിരം.

നിറഞ്ഞടര്‍ന്നുവീണ കണ്ണു -

നീരലിഞ്ഞ മാറില്‍നി -

ന്നുയര്‍ന്നു വന്നിടട്ടെ വിശ്വ -

മാതൃകയായ് ഭാരതം.

Advertisment