Advertisment

റീ സൈക്കിൾ ബിൻ

author-image
admin
New Update

- അരുൺ രാജ് കല്ലടിക്കോട്

publive-image

ത്രയാഞ്ഞ് തുപ്പിയാലും

എത്ര കവിൾ

വെള്ളം കൊണ്ടാലും

വായിൽ കെട്ടി നിൽക്കുന്ന

ചില കയ്പ്പില്ലെ

എത്ര നല്ല,

രുചികൾക്കിടയിലേക്കും

ഒരൗചിത്യവുമില്ലാതെ

കയറി വരുന്നവ.

അതുപോലെയാണ്

ചില ഓർമ്മകൾ.

എത്ര കുടഞ്ഞെറിയാൻ

നോക്കിയാലും,

മറവിയുടെ

ചവറുകൂനയിൽ നിന്നും

കൃത്യമായ ഇടവേളകളിൽ

അവ പൊങ്ങി വരും.

Advertisment