Advertisment

സദാചാരം

author-image
admin
New Update

- നാസർ സുറുമ

  പുലാപ്പറ്റ

Advertisment

publive-image

സദാചാര മനുഷ്യാ...

നീ എന്നും ചാരമാണ്..

വെറും ചാരമാണ്.

നീ ഒരു വിളക്കിനും

എണ്ണയാകുന്നില്ല, വെളിച്ചമാകുന്നില്ല.

നിന്റെ മനസ്സ് എന്നും അഴുക്കുചാലാണ്.

പോറ്റുവളർത്തിയരമ്മതൻ മകനെ ചേറ്റുവെള്ളത്തിൽ കെട്ടിയിട്ട്

കോമാളിയക്കി നീ ക്യാമറയിലാക്കി,

നേടിയതെന്ത്..?

മാനാഭിമാനം വാട്ട്സപ്പിലാക്കി

ഫെയ്സ് ബുക്കിലൊഴുക്കിയ വേദനയിൽ. ഒരുമുളം കയറിൽകെട്ടി നിറുത്തിയതെന്തിന്...

നീ വിഷംതേച്ച് എയ്തുവിടുന്ന നുണകമ്പികൾ കൊണ്ട് ജീവതമെരിഞ്ഞുതീരുന്ന അനേകരുണ്ടിവിടെ... അഷ്ടിക്കില്ലാത്തവർ കഷ്ടിച്ചു ജീവതമുരുട്ടുമ്പോൾ കുഷ്ഠം പിടിച്ച സെൽഫി കണ്ണുകളിൽ സേവു ചെയ്ത് മാനം

പുറം വിടുമ്പോൾ ...

മാനമുള്ളവർക്ക് ഒരു കഷ്ണം കയർ അധികമാകുന്നു.

അധികാരികൾ അധർമത്തിനോട് ഒരുകണ്ണടക്കുമ്പോൾ ..

അക്രമികൾ ചുവപ്പിച്ച ഇരുകണ്ണുകളും

തുറിച്ച് ഇളിക്കുന്നു കേമനായി..

അശരണർ നിരവധി ആൾകൂട്ട വിചാരണയിൽ നിക്കതുരുത്തില്ലാതെ നിലതെറ്റി വീഴുന്നു.

സദാ ചാരമേ നിന്നിലെ ദുഷിച്ച ആവിയിൽ നീറി യുരുകി ചാരമാവുന്നത് അനേകം ജീവിതമാണ്..

പട്ടണത്തിൽ പട്ടുനെയ്തെടുത്ത് സൗധം പണിതവനു മാത്രമല്ല...!

പട്ടയം വെച്ച് പട്ടിണി മാറ്റുന്നവനുമുണ്ട് അഭിമാനം...

ദുരമൂത്ത് ദുരിതം നൽകുന്നവരെ നീ ഓർക്കുക...

ഞങ്ങൾക്കും ഇവിടെ ജീവിതപച്ച കാണണം..

ദൈവത്തിൻ വിളികേട്ട് ചിതയിൽ എരിഞ്ഞ് ചാരമാവുന്നതിന് മുമ്പ്...

Advertisment