Advertisment

പച്ചത്തുരുത്തിൽ തളിരിടുന്ന ആതിരയുടെ കവിതകൾ

New Update

ചിട്ടയായ പഠന രീതിക്കൊപ്പം കൊച്ചു കൊച്ചു കവിതകളും വരയും വർണ്ണവുമായി വിദ്യാർത്ഥിജീവിതത്തിനു കാഴ്ചപ്പാട് പകരുകയാണ് ആതിര. കരിമ്പ കാളിയോട് വീട്ടിൽ കെ.പത്മാവതിയുടെയും രാധാകൃഷ്ണന്റെയും മകളാണ് കഞ്ചിക്കോട് അഹല്യ സ്‌കൂൾ ഓഫ് ഫാർമസി വിദ്യാർത്ഥിനി ആതിര.കെ.ആർ. സഹോദരൻ:അജിത് കൃഷ്ണൻ.

Advertisment

publive-image

സാമൂഹ്യമായ മുൻനടത്തങ്ങൾക്കുള്ള ഊന്നുവടിയാണ് ആതിരക്ക് കഥയും കവിതയും. പലപ്പോഴായി തന്റെ മനസ്സിനെ വിഹ്വലപ്പെടുത്തിയ അനുഭവങ്ങളുടെ നേർസാക്ഷ്യം. 38 കവിതകളുടെ സമാഹാരം 'പച്ചത്തുരുത്ത് 'എന്ന പേരിൽ പ്രകാശനം ചെയ്തു.

ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും എഴുത്തിനുപ്രോത്സാഹനം തന്ന മാതാപിതാക്കൾ,അക്ഷര വെളിച്ചം പകർന്ന ഗുരുനാഥർ,സുഹൃത്തുക്കൾ എന്നിവരുടെ നിരന്തരമായ ഇടപെടലും പിന്തുണയുമാണ് കവിതയെഴുത്തിനു കാരണമായതെന്നു ആതിരപറയുന്നു.

അമ്മയാണ് ആതിരയുടെ കഴിവിനെ ആദ്യം തിരിച്ചറിഞ്ഞത്. പക്ഷേ എഴുത്തിനൊപ്പം പഠനത്തിന്റെ പ്രാധാന്യമാണ് അമ്മക്കുള്ള നിത്യോപദേശം. ആനുകാലികങ്ങളിലും കവിതാ സമാഹാരങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുറ്റും കാണുന്ന ജീവിതമോ, മരങ്ങളും പൂക്കളും ചെടികളും എല്ലാം കവിതക്ക് വിഷയമാകാറുണ്ട്.

ഞങ്ങ കാടിന്റെ മക്കളാ.... ആദിവാസിയെന്നു വിളിച്ചോളൂ..

വിശപ്പ് വിളിച്ചപ്പോൾ

അന്നം തേടി നാട്ടിലിറങ്ങിയാ, തല്ലിക്കൊല്ലണമായിരുന്നോ..

publive-image

രൂപത്തിലും ഭാവത്തിലും ഹ്രസ്വമാണെങ്കിലും ആതിരയുടെ കവിതകളിൽ ആശയ സാന്നിധ്യമുണ്ടെന്നും പൂത്തുരയുന്ന പൂമരംപോലെ, തഴുകുന്നൊരു കാറ്റുപോലെ അവ ശ്രദ്ധേയമാണെന്നും ബിന്ദുജയൻ അവതാരികയിൽ പറയുന്നു. മൊബൈൽ മാത്രമാണ് ലോകം എന്ന് ചിന്തിക്കുന്ന ഇന്നത്തെ യുവതലമുറയിൽ നിന്നും വ്യത്യസ്തയാണ് ആതിര.

ഇതിനോടകം ചെറുതും വലുതുമായ അറുപതോളം കവിതകള്‍ എഴുതി കഴിഞ്ഞു. പ്രസക്തമെന്ന് തോന്നിയ 38 കവിതകൾ മാത്രമാണ് പച്ചത്തുരുത്ത് സമാഹാരത്തിലുള്ളത്. ജീവിത യാഥാര്‍ത്ഥ്യവുമായി അടുത്ത് നില്‍ക്കുന്നവയാണ് കവിതകളില്‍ ഭൂരിഭാഗവും.

സ്‌കൂളിലെ പഠനകാലഘട്ടത്തില്‍ മനസ്സിൽ തോന്നിയ കവിത ശകലങ്ങൾ നോട്ട്ബുക്കിൽ കുറിച്ചിടുമായിരുന്നു. വലിയ ആശയങ്ങൾ ലഘുവായും ലളിതമായും ആവിഷ്ക്കരിക്കുന്ന ഹൈക്കുകവിതകളോടാണ് ഇപ്പോൾ പ്രിയം. കഥകളും എഴുതാറുണ്ട്. അടുത്തഘട്ടം കഥ സമാഹാരം പുറത്തിറക്കാനാണ്.

publive-image

സ്വന്തം രചനകളെ പുസ്തക രൂപത്തിലാക്കാനും ഭാഷയുടെ ശക്തിയും ലാവണ്യവും തിരിച്ചറിഞ്ഞ് കാവ്യോപയോഗത്തെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ രൂപപ്പെടുത്താനും ഫാർമസി പഠനത്തിനിടയിലും തല്പരയാണ് ഈ യുവ കവയിത്രി.

ഓരോ വായനയിലും ആസ്വാദനത്തിന്റെ നറുമുകുളങ്ങൾ വിടർത്താൻ കവിതകൾക്കാവുന്നുണ്ട്. വായനക്കാരൻ വിമർശിക്കുന്നതും പൂരിപ്പിക്കുന്നതുമാവണം എന്റെകവിതകൾ. എഴുത്തിനുമുമ്പ് നൂറുവട്ടം ആലോചിക്കും. വെട്ടും തിരുത്തും നടത്താറുണ്ട്. രചനകൾ പ്രസിദ്ധീകരിച്ചവയേക്കാൾ കീറിക്കളഞ്ഞവയാണധികം. കീറികളയാനുള്ള മനസ്സാണ് ഈ മിടുക്കിയിൽ നല്ല കവിതകൾ ജനിപ്പിക്കുന്നതും.

Advertisment