Advertisment

ദൈവത്തിന്‍റെ ഫോണ്‍

author-image
admin
New Update

- നരേന്‍ പുലാപ്പറ്റ

Advertisment

publive-image

കെ ബോറടിച്ചിരിപ്പാണ്....
കാണിക്കകള്‍ കുന്നുകൂടുന്നൂ...
പൂജാരി അതില്‍ നിന്നും കൈയ്യിട്ടുവാരുന്നത് നിത്യ കാഴ്ച
ഭക്തരുടെ സങ്കടങ്ങള്‍ കേട്ട് മടുത്തൂ....
''അയല്‍ വീട്ടുകാരന്‍ കാറുവാങ്ങിയതിന് പരിഭവവും കുശുമ്പും പറച്ചില്‍ ശ്രീകോവിലിന് മുന്നില്‍...''
''ദൈവേ ഇതേലും ഒന്നടിക്കണേ...ബംബറാ..'
അമ്പല നടയില്‍ നിന്നും ടിക്കെറ്റെടുത്തവന്‍റെ നിലവിളി...
ദേഹമുട്ട് ,കര്‍മ്മമുട്ട് ധനമുട്ട് എല്ലാംകൊണ്ടും ആകെ ബുദ്ധിമുട്ടായീ....മുട്ടുതീരണേല്‍ സ്വന്തം സ്വഭാവത്തിന്‍റെ മുട്ടറക്കണമെന്ന് ഒരുത്തനും വിചാരമില്ല....
കീഴ്ശാന്തി അടിച്ചു തളിക്കാരി ശാന്തയേയും മാലകെട്ടണ വിലാസിനി വാരസ്യാരേയും ഒരുമിച്ച് ലൈനിടുന്നൂ...
ഇടക്കിടക്ക് വാട്സപ്പില്‍ പഞ്ചാര മെസേജ് വിടുന്നൂ.ഒരുത്തന്‍ ലൈവിലാണ് അമ്പലത്തിലാന്ന് അവന്‍ തൊഴാന്‍ വരുന്ന പെണ്ണുങ്ങളുമുഴുവന്‍ അവന്‍റെ ലൈവിലേക്ക് എത്തി നോക്കുന്നൂ...
കൈക്കൂലിക്കാര്‍ വരിവരിയായി നില്‍ക്കുന്നൂ.....
പട്ട് പൊന്ന് പുതിയതായി കെട്ടാന്‍ പോവുന്ന നാലമ്പലത്തിന്‍റെ ചിലവിലേക്ക് ലക്ഷങ്ങള്‍...അങ്ങിനയങ്ങിനെ കാര്യം നടക്കാന്‍ വാഗ്ദാനങ്ങളുടെ പെരുമഴ അപേഷകള്‍ കൂടിക്കൂടിവരുന്നൂ...ഇതൊക്കെ എങ്ങിനെ പാസാക്കികൊടൂക്കും.......
ഒരു മൊബൈല്‍ ഫോണ്‍ ആരും തരുന്നില്ലല്ലോ എന്ന് ദൈവം ഖേദപൂര്‍വ്വം ഓര്‍ത്തു എന്നാല്‍ ഭക്തരോട് നേരിട്ട് കാര്യങ്ങള്‍ പറയാമായിരുന്നു...
അമ്പലകമ്മറ്റിക്കാരുടെ തട്ടിപ്പ് മനസ്സിലാക്കികൊടുക്കാമായിരുന്നൂ.....
ഒരു ഭക്തന്‍ ഒരു വലിയ ആവശ്യവും പറഞ്ഞ് നിലവിളിച്ചെത്തിയപ്പോള്‍
അവന്‍റെ കാതില്‍ അടക്കം പറഞ്ഞൂ..മറ്റൊന്നും വേണ്ടാ ഒരു ടച്ച് ഫോണ്‍....
Ok ഭക്തന്‍ സന്തോഷത്തോടെ സമ്മതിച്ചു...
ഭക്തന്‍ ആരുമറിയാതെ
ഫോണ്‍ സമ്മാനിച്ചൂ...
ഭക്തനെ രഹസ്യമായി കണ്ട് ഫോണിലെ എല്ലാ കാര്യവും പഠിച്ചു....
ശേക്ഷം മെല്ലെ പുറത്തറങ്ങി ...
വാട്സപ്പ്
ഫെയ്സ് ബുക്ക്
എന്നുവേണ്ടാ
ഈ മെയില്‍ വരെ സ്വന്തം........
 ദൈവം ഒരുസെല്‍ഫി എടുക്കാന്‍ ശ്രമിച്ചു അപ്പോഴാണ് അറിഞ്ഞത്...തനിക്ക് സ്വന്തമായൊരു രൂപമില്ലന്ന്...
അമ്പലത്തില്‍പ്രതിഷ്ടിച്ചവിഗ്രഹങ്ങളുടെ രൂപമേ അല്ല തനിക്കെന്ന് ആദ്യമായി മൂപ്പരറിഞ്ഞൂ....
കാരണം ഒരിക്കല്‍പ്പോലും അദ്ദേഹത്തിന്‍റെ രൂപം ഫോണ്‍ സ്ക്രീനില്‍ തെളിഞ്ഞില്ല....
അവിടെ ഫോണ്‍ എഴുതികാണിച്ചു.
സത്യം
ധര്‍മ്മം
സ്നേഹം
കരുണ
വാത്സല്യം
അനുകമ്പ
നന്ദി
മാലിന്യം ഇല്ലാത്ത മനസ്സ്
ഇതെല്ലാം ചേര്‍ന്നതാണ് ദൈവം......
ദൈവത്തിന് രൂപമില്ലാ.....
ദേവം ഞെട്ടിപ്പോയീ....
ഒന്നുകൂടി ...
നല്ല മനസ്സുള്ള ഒരുത്തനാണ്
മൊബൈല്‍ ഫോണ്‍ ഉണ്ടാക്കിയത്
പക്ഷെ നല്ല മനസ്സോടെ ആരും ഇന്നുവരെ ഫോണ്‍ ഉപയോഗിച്ചിട്ടുമില്ലാ......
ദൈവം അന്നന്നെ ഫോണ്‍ ഭക്തന് തിരിച്ചുകൊടുത്തു...
എന്നിട്ടുപറഞ്ഞൂ
'' നീ സത്യസന്ധനും കരുണയുള്ളവനുമാവുക എങ്കില്‍ ഞാനാവും നീ....''
ഞാനമ്പലത്തിലല്ല ഉള്ളത്
നിന്‍റെ ഉള്ളിലാണ്
അവിടെ നീവൃത്തിയായിസൂക്ഷിക്കുക.....
ഈ കാര്യം നീ എല്ലാവരേയും
വാട്സപ്പ് വഴിയും ഫെയ്സ്ബുക്ക് വഴിയും അറിയിക്കുക.......
ദൈവം അമ്പലവും ശ്രീകോവിലും വീട്ട് മെല്ലെ നടന്നൂ..പ്രകൃതി അദ്ദേഹത്തെെ വരവേറ്റൂ..കുട്ടികള്‍ മാത്രം ദൈവത്തെ കണ്ട് ഉറക്കത്തില്‍ ചിരിച്ചൂ..കുഞ്ഞുങ്ങളെ തൊട്ുതലോടി അദ്ദേഹം വീണ്ടും നടന്നൂ..
മഴപെയ്തു
മരങ്ങള്‍ പൂത്തു
വസന്തം അദ്ദേഹത്തിനായി വഴിത്താരയില്‍ പൂക്കള്‍ വിരിച്ചൂ...
ഇപ്പൊ ദൈവം എവിടെയാവും എന്നല്ലേ നിങ്ങള്‍ ചിന്തിച്ചത്....
ദൈവം എങ്ങുംപോയിട്ടില്ലാ...
നിങ്ങള്‍ നിങ്ങളുടെ ഹൃദയം ശുദ്ധമാക്കു ദൈവത്തെ അവിടെ കാണാം.......
എനിക്കെങ്ങിനെ ഈ വിവരം കിട്ടിയെന്നാവും അല്ലേ.....
ദൈവംത്തെ കണ്ട ആമനുഷ്യനില്ലേ ദൈവത്തിന് ഫോണ്‍സമ്മാനിച്ച ആള്‍ അയാള്‍ അയച്ചുതന്ന മെസേജാ...
എന്നിട്ടിത് നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യാനുംപറഞ്ഞൂ..ഇനി നിങ്ങളും ഷെയര്‍ ചെയ്തോളൂ...
വേഗം...
Advertisment