Advertisment

ഈ വനിതാ ദിനം എന്റ അമ്മയ്ക്ക്

New Update

അമ്മക്ക് അധികം സാരി ഒന്നുല്ല ഉള്ളത് മുഴുവൻ നരച്ചതാ; അതിൽ പുറത്തേക് പോകുമ്പോൾ അമ്മ ഉടുത്തിരുന്നത് ഒരു വെള്ള കോട്ടൺ സാരിയിൽ വയലറ്റ് പൂക്കൾ ഉള്ള ഒരെണ്ണം. പിന്നെ ഒരു മെറൂൺ സാരിയും; വീട്ടിൽ ഉടുക്കാൻ ഒരു നരച്ച വെളുത്ത മഞ്ഞ സാരിയാണ് ..

Advertisment

അതിൽ നിറയെ കരിയാണ്. നിറയെ വിയർപ്പു തുള്ളികളാണ്.. അമ്മയുടെ നിശ്ശബ്ദമായ ദുഖത്തിന്റെ, നിസ്സഹായതയുടെ, ദാരിദ്ര്യത്തിന്റെ വിയർപ്പു തുള്ളികൾ. എങ്കിലും എനിക്ക് ആ സാരി വളരെ ഇഷ്ടം ആണ്.

publive-image

ആ സാരി നിറച്ചും കണ്ണുനീർ ഒപ്പിഒപ്പി പൊടിഞ്ഞു തീരാറായി . കൂട്ടുകാരൊക്കെ കളിയാക്കും. ഇവളുടെ അമ്മക്ക് എന്നും ഒരേ സാരി ആണ് കുളിയും നനയും ഒന്നുല്ല. അത് കേൾക്കുമ്പോൾ വല്ലാത്ത സങ്കടം, ദേഷ്യം ആണ്. ഭർത്താവ് ഇട്ടിട്ടുപോയ വിദ്യാഭ്യാസം കുറഞ്ഞുപോയ സാധാരണ കാരിയാണ് എന്റെ അമ്മ..

ഓരോ വീട്ടിൽ പോയി അടുക്കള പണി ചെയ്തും അവിടെ നിന്ന് മിച്ചം വരുന്നത് കൊണ്ട് വന്നാണ് ഞങ്ങൾ ജീവിക്കുന്നെ. ആർക്കും ഞങ്ങളോട് ഒരു സഹതാപം തോന്നിയില്ല.. പരിഹാസം മാത്രം.

അച്ചൻ മുഴുകുടിയനും പണിക്കു പോകാതെ അമ്മയുടെ ചിലവിൽ ജീവിക്കുന്ന ആളായിരുന്നു. വീട്ടിലേക് ഒന്നും വാങ്ങില്ല. അമ്മ പണിയെടുത്തു കൊണ്ട് വരുന്നത് തട്ടി പറിക്കും. പാവം അമ്മ ഒന്നും പറയില്ല.. നിശബ്ദമായി കണ്ണ് ആ സാരി തുമ്പിൽ തുടക്കും..കുറെ ദിവസം കഴിഞ്ഞപ്പോൾ അച്ചൻ എവിടെയോ പോയി. പിന്നെ വന്നില്ല.

പിന്നെ അമ്മക്ക് ഞാനും എനിക്ക് അമ്മയും മാത്രമായി.. കൂട്ടിനു നിശ്ബ്ദമായ നെടുവീർപ്പുകളും. അമ്മ അധികം ഒന്നും മിണ്ടാറില്ല ആകെ പറയുന്നത് മോളെ അച്ചനെ പോലെ ആകരുത് നല്ലോണം പഠിക്കണം. എനിക്കും മുഷിഞ്ഞ 2ജോഡി ഡ്രസ്സ്‌ ഉള്ളു അതും നരച്ചു വെളുത്തത്..

കൂട്ടുകാർക്ക് ഇടയിൽ ഞാൻ ഒരു കോമാളിയാണ് ഒട്ടിയ വയറും പെൻസിൽ പോലെ ഇരിക്കുന്ന ശരീരവും.. ഓരോന്ന് പറഞ്ഞു കളിയാക്കും. മിക്കവാറും വൈകുന്നേരം ആകും അമ്മ വരുമ്പോൾ ഓരോ വീട്ടിലെ കറിയും കൂട്ടി കുഴച്ചു രണ്ടു ഉരുള ചോറ് തരും അതാണ് അന്നത്തെ ആകെ ഉള്ള ആഹാരം.

അമ്മ ജോലി കഴിഞ്ഞു വരുമ്പോഴേക്കും ആ നരച്ച, നിറമില്ലാത്ത സാരി നിറയെ കരിയും പുകയും, വിയർപ്പും മണ്ണും പൊടിയും ഒക്കെ നിറഞ്ഞു കാണാം. എന്നെ ചേർത്ത് പിടിച്ചു വായിൽ ഓരോ ഉരുള ഉരുട്ടി തരുമ്പോഴും തോന്നും അമ്മക്കും ഈ സാരിക്കും ഒരേ മണമാണല്ലോ......

മോളെ ;;;;ഇതാ ചായ !

പെട്ടന്ന് മയക്കത്തിൽ നിന്ന് ചാടി എണിറ്റു.

എന്താ മോളെ എന്ത് പറ്റി ?

ഏയ്‌ ഒന്നുമില്ല അമ്മേ അമ്മയുടെ മണമുള്ള ആ നരച്ച മഞ്ഞ സാരി എവടെ ?

എന്തിനാ മോളെ ?അതിപ്പോൾ

ഒന്നുല്ല അമ്മേ ഞാൻ മയങ്ങിയപ്പോ ഒരു സ്വപ്നം പോലെ പഴയ കാലം ഓർമയിൽ വന്നു പോയി. നിറങ്ങളില്ലാതെ ജീവിച്ച, അമ്മയുടെ കണ്ണീരു വീണു പൊടിഞ്ഞ അമ്മയുടെ നരച്ച സാരിയും, ആ മണവും വീണ്ടും തെളിഞ്ഞു വന്നു... ഇപ്പോൾ ഈശ്വരൻ സഹായിച്ചു നമുക്ക് ഒന്നിനും ഒരു കുറവില്ല.. എന്നാലും പഴയതു മറക്കരുതല്ലോ;

അമ്മയുടെ കണ്ണിൽ കുറെ നാളുകൾക്കു ശേഷം കണ്ണുനീർ തുളുമ്പി എന്നിട്ട് കൈയിൽ വച്ചു തന്നു അമ്മയുടെ നരച്ച മഞ്ഞ സാരി. മുഴുവനും പൊടിഞ്ഞു മോളെ ഇടക്ക് ഞാൻ വെറുതെ എടുത്തു നോക്കും.

കളയാൻ തോന്നിയില്ല.....

ശരിയാണ് അമ്മേ നമ്മൾ പഴയ ജീവിത പാഠങ്ങൾ മറക്കരുത് !

ഓർമയിൽ നിന്ന് കളയുകയും അരുത് !

അമ്മ അകത്തേക്ക് പോയപ്പോൾ ഞാനും എന്റെ കണ്ണുകളെ തുടച്ചു..

ഈ വനിത ദിനം എന്റ അമ്മയ്ക്ക് സമർപ്പിക്കുന്നു

Advertisment