Advertisment

"ഒരിക്കലെങ്കിലും പ്രണയിക്കാൻ കഴിഞ്ഞെങ്കിൽ "

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

publive-image

 മലയാള സാഹിത്യത്തിലും , മലയാളിയുടെ ജീവിതത്തിലും പ്രണയത്തിന് വലിയ പ്രാധാന്യമാണുള്ളത്.

പക്ഷെ ആരും പ്രണയത്തിൽ പൂർണ്ണത കണ്ടെത്തിയിട്ടില്ല എന്നുള്ളത് അതിലേക്ക് ആഴത്തിൽ ഇറങ്ങിചെന്നാലേ മനസ്സിലാവൂ . ചിന്തനീയമായൊന്നിനെ നമ്മൾ സാഹചര്യങ്ങളുടെ ആവാസവ്യസ്ഥയിലേക്ക് തള്ളിയിടുമ്പോൾ പ്രണയം ശവപ്പറമ്പിന് തുല്യമാകും .

പ്രണയാർദ്രരായവർ പ്രണയത്തിന് തുറന്ന വാതായനങ്ങളെയാണ് ആവാസത്തിനായി നൽകേണ്ടത് . നിലനിൽക്കുന്ന കപട സദാചാര മനോഭാവവും , അതിർവരമ്പുകളും ഇന്നും ഭാരതീയ സംസ്കാരത്തിന് പ്രണയം എന്നതിന് പുതിയ മാനങ്ങൾ തേടേണ്ടിയിരിക്കുന്നു ...

വിദേശ രാജ്യങ്ങളിൽ ഗേൾ ഫ്രണ്ട് , ബോയ് ഫ്രണ്ട് എന്നപേരിൽ പ്രണയത്തെ ആടിത്തിമിർക്കുമ്പോൾ ഇന്നീ മലയാളമണ്ണിൽ നമ്മൾ പവിത്രമായ പ്രണയത്തെ അത്യമഹത്യക്ക് വിട്ടുകൊടുത്ത് നോക്കുകുത്തികളായിരിക്കുകയാണ് ...

പിന്നെ ഓരോരുത്തരും കഥകളും കവിതകളും എഴുതി അതിന്റെ അനുഭൂതിയെ അനുഭവിക്കുന്നുവെന്നുവരുത്തി സ്വയം സ്വാന്തനപ്പെടുകയാണ് ,ബഹുപൂരിപക്ഷം പേരിലും പ്രണയം ഒരു വിഷലിപ്തമായ ഒന്നായിരുന്നു . ദിവ്യമായ അനുഭൂതിയെ ജീവിതത്തിൽ മാറ്റിനിർത്തി മനുഷ്യൻ വ്യർത്ഥമായ ജീവിതസങ്കൽപ്പങ്ങളെ മെനയുകയാണ് .

"നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത്" -മാധവികുട്ടി ..

എത്ര പച്ചയായ സത്യമാണിതെന്ന് മാധവികുട്ടി പറയുമ്പോഴും ഉൾക്കൊള്ളാൻ ഇന്നും മലയാളസാഹിത്യത്തിൽ പലർക്കും മടിയാണ് .

പക്ഷെ പ്രണയം അനശ്വരമായ അനുഭൂതിയാണ് , ആര് പറഞ്ഞാലും കേൾക്കാതെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ദിവ്യമായ സ്വതന്ത്രമായ അനുഭൂതി .....

ഒരിക്കലെങ്കിലും പ്രണയിക്കാൻ കഴിഞ്ഞെങ്കിൽ !

Advertisment