Advertisment

കൃതി സാഹിത്യോത്സവം - ആദ്യ വിദേശ സംഘം എത്തി

author-image
admin
New Update

കൊച്ചി:  നാളെ (മാര്‍ച്ച് 7) മുതല്‍ മാര്‍ച്ച് 10 വരെ ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന സാഹിത്യത്സവ സെഷനുകളില്‍ പങ്കെടുക്കുന്ന വിദേശ എഴുത്തുകാരുടെ ആദ്യസംഘം നഗരത്തിലെത്തി.

Advertisment

നാളെ (മാര്‍ച്ച് 7) ബോള്‍ഗാട്ടിയിലെ ലളിതാംബിക അന്തര്‍ജനം വേദിയില്‍ രാവിലെ 10 മുതല്‍ 12 വരെ ലോകസാഹിത്യവിഭാഗത്തില്‍ ലിറ്ററേച്ചര്‍ എക്രോസ് ഫ്രോണ്ടിയേഴ്‌സ് (അതിരുകളില്ലാത്ത സാഹിത്യം) എന്ന സെഷനില്‍ പങ്കെടുക്കുന്ന യുകെയില്‍ നിന്നുള്ള സിയാന്‍ നോര്‍തി, അലക്‌സാണ്ട്ര ബുഷ്‌ലെര്‍, സ്വിറ്റ്‌സര്‍ലണ്ടില്‍ ജനിച്ച് ഇപ്പോള്‍ ലണ്ടനില്‍ ജീവിക്കുന്ന വന്നിബിയാന്‍കോനി, സ്‌പെയിനില്‍ നിന്നുള്ള മാര്‍ട്ടി സാലെസ്, എത്യോപയില്‍ ജനിച്ച സമ്പൂര്‍ണ ചാറ്റര്‍ജി എന്നിവരും 8-ാം തീയതി ബോള്‍ഗാട്ടയിലെ തകഴിവേദിയില്‍ രാവിലെ 10-ന് ലോകസാഹിത്യവിഭാഗത്തില്‍ സമകാലീന മെക്‌സിക്കന്‍ സാഹിത്യം എന്ന സെഷനില്‍ പങ്കെടുക്കുന്ന മെക്‌സിക്കോയില്‍ നിന്നുള്ള നോവലിസ്റ്റും പ്രസാധകനുമായ എഡ്വാര്‍ഡോ റബാസയുമാണ് നഗരത്തിലെത്തിയിട്ടുള്ളത്.

publive-image

യുകെയിലെ വെയില്‍സില്‍ നിന്നുള്ള വെല്‍ഷ് ഭാഷയിലെഴുതുന്ന കവയിത്രിയും നോവലിസ്റ്റുമാണ് സിയാന്‍ നോര്‍ത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി എഴുതുന്ന നോര്‍ത്തിയുടെ ആദ്യകവിതാസമാഹാരം വെയില്‍സ് ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

ലിറ്ററേച്ചര്‍ എക്രോസ് ഫ്രോണ്ടിയേഴസിന്റെ ഡയറക്ടറായ അലക്‌സാണ്ട്ര ബുഷ്‌ലെര്‍ കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇന്ത്യയേയും യൂറോപ്പിനേയും സാഹിത്യതലത്തില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്നതില്‍ സജീവമാണ്. യൂറോപ്യന്‍ കള്‍ച്ചറല്‍ പാര്‍ലമെന്റില്‍ അംഗമായ ഇവര്‍ നിരവധി പുസ്തകങ്ങളുടെ എഡിറ്ററും ചെക്ക് ഭാഷാ പരിഭാഷകയുമാണ്.

സ്വിറ്റ്‌സര്‍ലണ്ടിലെ ലൊകാര്‍ണോയില്‍ ജനിച്ച് ഇപ്പോള്‍ ലണ്ടനില്‍ ജീവിക്കുന്ന വന്നിബിയാന്‍കോനി നാല് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ പ്രസിദ്ധ ഇംഗ്ലീഷ് കവിതകളുടെ പരിഭാഷകന്‍ കൂടിയായ ഇദ്ദേഹത്തിന്റെ കവിതകളും വിവിധ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

publive-image

ബാഴ്‌സലോണ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്പാനിഷ് കാറ്റലന്‍ എഴുത്തുകാരനായ മാര്‍ട്ടി സാലസിന്റെ ജീവിതം റോം, ക്യൂബ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലായാണ്. കാറ്റലന്‍ ഭാഷയില്‍ അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവയിത്രിയും നോവലിസറ്റും പരിഭാഷകളുയും കുട്ടികളുടെ എഴുത്തുകാരിയുമായ സമ്പൂര്‍ണ ചാറ്റര്‍ജി ആദ്യത്തെ ഖുശ്വന്ത്‌സിംഗ് സ്മാരക കാവ്യപുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു.

മലയാളി എഴുത്തുകാരായ വി. എം. ഗിരിജ, അന്‍വര്‍ അലി, അനിതാ തമ്പി, പി. രാമന്‍, പ്രമോദ് കെ. എം., പ്രദീഷ് എം. പി. എന്നിവരും ഇവരോടൊപ്പം സെഷനില്‍ പങ്കെടുക്കുന്നുണ്ട്.

2004-ലെ ആഗോള യുവ പബ്ലിഷര്‍ അവാര്‍ഡു നേടിയ എഡ്വാര്‍ഡോ റബാസ മെക്‌സിക്കോയിലെ പ്രമുഖ പ്രസാധകരായ സെക്‌സ്റ്റോ പിസോയുടെ ഡയറക്ടറാണ്. എ സീറോ-സം ഗെയിമാണ് റബാസയുടെ പ്രഥമ നോവല്‍.

Advertisment