Advertisment

'ഓട്ടിസം ചികിത്സിച്ചു മാറ്റേണ്ട രോഗമല്ലെന്നു തെളിയിക്കുന്നു വിസ്മയകരമായ ഈ കവിതകള്‍' - സച്ചിദാനന്ദന്‍

New Update

കൊച്ചി:  ഓട്ടിസം ചികിത്സിച്ചു മാറ്റേണ്ട രോഗമല്ലെന്നും തലച്ചോറിലെ വിവിധ ഭാഗങ്ങളുടെ അസന്തുലിതാവസ്ഥ മാത്രമാണെന്നും റിട്ട. സിവില്‍ സര്‍ജന്‍ ഡോ. സി. പി. അബൂബക്കര്‍ പറഞ്ഞു. ഓട്ടിസം ബാധിച്ച പതിനാറുകാരി ഷെറിന്‍ മേരി സക്കറിയയുടെ മൂന്നാമത് കവിതാസമാഹാരമായ മൂണ്‍ലൈറ്റ് പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

പ്രായത്തെ അതിശയിക്കുന്ന മികച്ച വിതകളാണ് ഷെറിന്റേതെന്ന് പ്രകാശനം നിര്‍വഹിച്ച പ്രശസ്ത കവി സച്ചിദാനന്ദന്‍ പറഞ്ഞു. വിശാന്തി മനസ്സിന്റെ ചികിത്സയാണ്, അത് ലഭിക്കുന്നതിനായി എന്നെക്കുറിച്ചും ചുറ്റുമുള്ളവയെക്കുറിച്ചുമെല്ലാം ചിന്തിക്കുന്നത് ഞാന്‍ നിര്‍ത്തിവെയ്ക്കുന്നു എന്നു തുടങ്ങുന്ന ഇംഗ്ലീഷിലെഴുതിയ ഷെറിന്റെ വരികള്‍ തത്സമയ പരിഭാഷ നടത്തിയ സച്ചിദാനന്ദന്‍ വലിയ കവികള്‍ സ്വയം ചോദിച്ച ചോദ്യങ്ങളാണ് പല കവിതകളിലും ഷെറിനും ചോദിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചു.

publive-image

പക്ഷികള്‍, മൃഗങ്ങള്‍, മത്സ്യങ്ങള്‍, വൃക്ഷങ്ങള്‍ ഇവയോടെല്ലാം സഹാനുഭൂതി പ്രകടിപ്പിക്കുന്നതാണ് ഷെറിന്റെ കവിതകളെന്നും ഓട്ടിസം ചികിത്സിച്ചു മാറ്റേണ്ട രോഗമല്ലെന്നു തെളിയിക്കുന്നു വിസ്മയകരമായ ഈ വിതകളെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ലോകത്ത് ഇത്തരം മാനവികത എന്നത് ഇത്തരം വിശിഷ്ട വ്യക്തിത്വങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളുവെന്ന് ചടങ്ങില്‍ സംസാരിച്ച സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ പറഞ്ഞു. ഓട്ടിസം ക്ലബ് സംഘടിപ്പിച്ച ചടങ്ങില്‍ സെക്രട്ടറി ബിജു ഐസക് സ്വാഗതം പറഞ്ഞു.

ാട്ടിസം ബാധിച്ച ആറ് കുട്ടികള്‍ രചിച്ച പുസ്തകങ്ങള്‍ കൃതിയിലെ ഓട്ടിസം ക്ലബ് സ്റ്റാളിലുണ്ട്. എല്ലാം കവിതാസമാഹാരങ്ങള്‍. നീരദ, ചന്ദ്രകാന്ത്, നിരഞ്ജന്‍, ഷെറിന്‍ മേരി സ്‌കറിയ, നയന്‍, ഷെറിന്‍ എന്നീ കുട്ടികളുടെ കവിതാസമാഹരങ്ങളാണ് സ്റ്റാളിലുള്ളത്.

നീരദയുടെ ഡ്യൂഡ്രോപ്പ്‌സ്, ടെന്‍ഡര്‍ ട്വീറ്റ്‌സ്, നയന്റെ ജേണി ഓഫ് മൈ സോള്‍ എന്നീ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും ചന്ദ്രകാന്തിന്റെ ഗുവില്‍ നിന്ന് ഗുരുവിലേയ്ക്ക്, നിരഞ്ജന്റെ ഹൃദയപൂര്‍വം, ഷെറിന്റെ മഴവില്ല് എന്നീ സമാഹാരങ്ങളുമാണ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.

ഓട്ടിസക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ മാത്രം അംഗങ്ങളായുള്ള ഓട്ടിസം ക്ലബുകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക് 93884 18750

Advertisment