മനുഷ്യന്‍, മയക്കുമരുന്ന്, മരണം: 5 ദിന ബോധവത്കരണ ക്യാമ്പയിന്‍ കുട്ടികളുടെ ചിത്രങ്ങളിലൂടെ ..

Wednesday, May 15, 2019

യുവജനതയെ കാര്‍ന്നുതിന്നുന്ന മദ്യം – മയക്കുമരുന്ന് എന്നിവയ്ക്കെതിരെ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്ന ക്രയോണ്‍സ് ആര്‍ട്ട്സ് ചിത്രവിദ്യാലയത്തിലെ കുട്ടികള്‍. ഉദയംപേരൂര്‍ ഗ്രാമത്തിലെ നടക്കാവ്, ഉദയംപേരൂര്‍ കവല, പൂത്തോട്ട, പറവൂര്‍ അങ്ങാടി, കൊച്ചുപള്ളി എന്നിവിടങ്ങളിലായി ചിത്രം വരയ്ക്കുന്നു.

5 ദിനങ്ങളിലെ പരിപാടിയുടെ ആദ്യദിനം 14 മേയ് 4 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്ബ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടി ക്രയോണ്‍സ് ആര്‍ട്സ് ഡയരക്ടര്‍ ആര്‍ട്ടിസ്റ്റ് സുജിത് സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ്‌ മെമ്പര്‍മാരായ ലോഹിതാക്ഷന്‍, സാജു പൊങ്ങലായി, തുളസീ ദാസപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടി പൊതുജന പങ്കാളിത്തത്താല്‍ ഏറെ ശ്രദ്ധ നേടി.

 

 

×