follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

""നേരോടെ നിർഭയം നിരന്തരം"" എന്ന് പറഞ്ഞത് അറം പറ്റിയ ഒരു ചാനലാണ്‌- ഏഷ്യനെറ്റ് . സ്വന്തം ചെയർമാൻവരെ ചാഞ്ഞും ചെരിഞ്ഞും ഒരു എം പി യായി

എൽഡിഎഫ് വരും എല്ലാം ശരിയാകും, വളരണം ഈ നാട് തുടരണം ഈ ഭരണം, ഇന്ത്യ തിളങ്ങുന്നു, അച്ചാദിൻ ആനെവാലാ...ഒരു വാചകം @ എത്രയോ അർത്ഥങ്ങൾ !

ദാസനും വിജയനും » Posted : 24/03/2016"എൽ ഡി എഫ് വരും - എല്ലാം ശരിയാകും"

ഏത് കമ്പനി ഉണ്ടാക്കിയ പരസ്യ വാചകം ആണെങ്കിലും അവർക്ക് ഈ പണി ഏല്പ്പിച്ചവരോട് വല്ല പകയും ഉണ്ടോ എന്ന് സംശയിച്ചുപോകും . അല്ലാതെ ഇങ്ങനെ ഒരു പണി കാശ് വാങ്ങി ചെയ്യുമോ ? "" എല്ലാം ശരിയാകും "" ഒരു വാചകത്തിൽ എത്രയോ അർത്ഥങ്ങൾ ഒളിഞ്ഞു കിടക്കുന്നു .

അതും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സഖാവ് പിണറായി വിജയനെ അവരോധിച്ച് കാണിക്കുമ്പോൾ ഈ വാചകങ്ങളിൽ എന്തൊക്കെയോ പൊരുത്തക്കേട് ആരെങ്കിലും കണ്ടാൽ അവരോട് നല്ല നമസ്കാരം പറയാനേ നിവർത്തിയുള്ളൂ ...

""ഇന്ത്യ തിളങ്ങുന്നു"" എന്ന ഒറ്റ വാചകമാണ് പണ്ട് വാജ്‌പേയിയുടെ അടപ്പ് ഇളക്കിയത്. ഇപ്പോൾ ""അച്ചാദിൻ ആനെവാലാ "" മോഡിജിക്കും പണി കിട്ടിക്കൊണ്ടിരിക്കുന്നു . CHANGE ആണ് ഒബാമയെ രക്ഷിച്ചത് . ""മറ്റുള്ളവർ പറയുന്നു ഭീമ നൽകുന്നു- "" കേരളത്തിനു പറ്റിയ വാചകം .

"" ""എന്നിലുണ്ട് ചങ്കൂറ്റം"" റിലയൻസ് മൊബൈൽ ഇന്ത്യയെ കയ്യിലെടുത്തത് അങ്ങനെയായിരുന്നു . "" വിശ്വാസമാണ് എല്ലാം "" "" ജനകോടികളുടെ വിശ്വസ്ത സ്ഥാപനം "" ഇതിലൊക്കെ എന്തോ ദുരുദ്ദേശം തോന്നിപ്പോയാൽ അത്ഭുതപ്പെടെണ്ടതില്ല . "" മുളക് ചേച്ചിയുടെ കിന്നാരം "" ""കറിവേപ്പിലയുടെ ശൃംഗാരം "" ഇതൊക്കെ ഈസ്റ്റേൺ കറി പൌഡർ കേരളത്തെ കുപ്പിയിൽ ഇറക്കിയ തലക്കെട്ടുകൾ . "" ചരിത്രം വഴിമാറും ചിലർ വരുമ്പോൾ "" കേൾക്കാൻ രസമുള്ള തറവാടി വാക്കുകൾ .

""വളരണം ഈ നാട്, തുടരണം ഈ ഭരണം "" എല്ലാം ശരിതന്നെ , പക്ഷെ ചില കടൽ കിളവൻ മന്ത്രിമാരെയും എം എൽ എ മാരെയും പിന്നെ ജോപ്പൻ, ജിക്കുമോൻ പോലത്തെ ഞാഞ്ഞൂലുകളെയും പൂഞ്ഞാർകാരനേയും കൊട്ടരക്കരക്കാരെയും ഒക്കെ മാറ്റിനിർത്തിയാൽ ഇപ്പറഞ്ഞതിൽ അർത്ഥമുണ്ട് .

ഇടത്തോട്ടും വലത്തോട്ടും ചായ് വുകൾ ചെരിവുകൾ ഒന്നുമില്ലാതെ ""നേരോടെ നിർഭയം നിരന്തരം"" എന്ന് പറഞ്ഞത് അറം പറ്റിയ ഒരു ചാനലാണ്‌- ഏഷ്യനെറ്റ് . സ്വന്തം ചെയർമാൻവരെ ചാഞ്ഞും ചെരിഞ്ഞും ഒരു എം പി യായി . നേരോടെ നിർഭയം നിരന്തരം അടികൊള്ളുന്നു ഓരോ റിപ്പോര്ട്ടർക്കും . അത് ഷാജഹാൻ മുതൽ തുടങ്ങി വെച്ച അടി വാങ്ങൽ ഇപ്പോഴും നിരന്തരം തുടര്ന്നു കൊണ്ടിരിക്കുന്നു .

"" എണ്ണൂമ്പോൾ ഞങ്ങൾ മുമ്പിലെത്തും "" റിപ്പോർട്ടർ ചാനൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇറക്കിയ സാധനം , പക്ഷെ അതിനു ശേഷം തൊഴിലാളികൾക്ക് ശമ്പളം എണ്ണി കൊടുക്കാതെ വന്നപ്പോള്‍ എന്നും ഓരോരുത്തർ കൊഴിഞ്ഞു പോക്ക് നടത്തി. ഇപ്പോൾ എണ്ണി നോക്കുമ്പോൾ അഞ്ചോ ആറോ പേരെ ഉള്ളൂ .

ഒന്ന് രണ്ടെണ്ണം ഫ്രീലൻസർ കളികളാ , സംഭവം പറഞ്ഞത് പോലെതന്നെ "" കൂത്ത് പറമ്പ് സഖാക്കൾ സീറ്റുകൾ എണ്ണി നോക്കുമ്പോൾ റിപ്പോർട്ടർ തന്നെയാ മുമ്പിൽ , രണ്ടാളുകൾ ചാവേറുകൾ ആകുവാൻ തയ്യാറായി കഴിഞ്ഞു . ഈ മര്യാദ പിണറായി കഴിഞ്ഞ തവണ ഒക്കെ വീരേന്ദ്രനോടും ആർ എസ് പിയോടും കാണിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ ഒരു ദാരിദ്ര്യം വരില്ലായിരുന്നു .

അതുകൊണ്ട് പരസ്യവാചകങ്ങള്‍ എഴുതുമ്പോള്‍ ആലോചിച്ച് ചെയ്യുക , അല്ലെങ്കില്‍ അറംപറ്റിയപോലാകുമെന്ന് മാത്രം പറയുന്നു ...

സ്വന്തം ദാസനും വിജയനും

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+