follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

നല്ല നല്ല കമ്പനികൾ വന്നപ്പോൾ അവരെ തിരഞ്ഞെടുക്കാതെ വെളുപ്പിക്കുവാൻ ഇറക്കിയ ഇന്ദുലേഖയിലും കോടിക്കണക്കിന് പണവുമായി മുങ്ങിയ അവതാർ ജ്വല്ലറിയിലും ബുദ്ധിപരമായി ഇടപെട്ടപ്പോൾ ഒരു സംശയം . എല്ലാം താങ്കൾ അറിഞ്ഞു കൊണ്ട് ചെയ്ത കളികൾ ആയിരുന്നോ ?

നമ്മുടെ മമ്മൂട്ടിയ്ക്ക് എന്തുപറ്റി ? എത്ര അവതാര്‍ വന്നാലും പഠിക്കാത്ത അവതാരമോ മമ്മുക്ക ?

ദാസനും വിജയനും » Posted : 16/04/20161999 മുതൽ 2005 അവസാനം വരെ മമ്മൂക്ക.. മമ്മൂക്ക എന്ന് വിളിച്ച് നിഴലായി നടന്നിരുന്ന ചിലർ . ജീവനിൽ എറ്റവും അധികം സ്നേഹം മമ്മൂട്ടിക്ക് കൊടുക്കുന്നുവെന്ന് മാതാപിതാക്കളുടെ വരെ നൊമ്പരങ്ങൾ . കൂട്ടുകാരുടെ കളിയാക്കിയുള്ള വിമർശനങ്ങൾ ഒരു വഴിക്ക് . ഒരു നാൾ ഉണ്ട കിട്ടും എന്നും അസൂയക്കാർ .

എന്നിട്ടും മമ്മുക്കയോടുള്ള അവരുടെ ഇഷ്ടവും സ്നേഹവും അടുപ്പവും കൂടി കൂടി വന്നേയുള്ളൂ . ദുബായ് എയർപോർട്ടിൽ ഇറങ്ങിയാൽ നിസ്സാൻ സണ്ണി, ടൊയോട്ട കൊറോള , മാസ് ദയോ എന്തുമാകട്ടെ , ഉച്ചക്കുള്ള എമിരേറ്റ്സിൽ ഇറങ്ങിയാൽ എയർപോർട്ടിൽ നിന്നും നേരെ ഹയാത്ത് റീജൻസിയിലേക്ക് ഒറ്റപിടുത്തമാണ് .

അപ്പോഴേക്കും തലശ്ശേരി ഹോട്ടലിലെ മട്ടൻ ബിരിയാണി റൂമിൽ റെഡി ആയിരിക്കും , ഒപ്പം മീൻകറിയും ഉണ്ടാകണം . ഓരോ സിനിമയുടെ ഷൂട്ട്‌ കഴിയുമ്പോഴും നമ്മുടെ മമ്മുക്ക 3 ദിവസത്തേക്ക് ദുബായിൽ എത്തിയിരിക്കും . പിന്നെ തുടങ്ങും ഓരോരോ തമാശകൾ , തെറികൾ , ചീത്ത വിളികൾ , അത് കേട്ടില്ലെങ്കിൽ അന്നുറക്കം വരില്ല .

അപ്പോൾ ഷൂട്ട്‌ കഴിഞ്ഞ സിനിമ വിജയിക്കുമോ ഇല്ലയോ എന്ന് മമ്മുക്കയുടെ ദുബായ് തമാശകളിൽ നിന്നറിയാം . അന്ന് രാത്രി തന്നെ ഏറ്റവും നല്ല ഒരു ഹോട്ടലിൽ ഡിന്നർ ആയിരിക്കും , കാദർ ഇച്ഛയുടെയോ അഹമദ് ഗൊൽച്ചിന്റെയൊ വക , ലീ മെരിഡിയനിലെ ഫിഷ്‌ മാർക്കറ്റ് , ഷൈഖ് സായിദ് റോഡിലെ നന്തോസ് ചിക്കൻ ക്രൌൺ പ്ലാസായിലെ വാഗമാമ .

പിറ്റേനാൾ ഉച്ചക്ക് മമ്മുക്കയുടെ ഭാര്യയുടെ അനിയത്തിയുടെ വീട്ടിലെ പത്തിരിയും മീൻ കറിയും വിഭവങ്ങളും . പിന്നെ ചുമ്മാ സിറ്റി സെന്ററിലേക്ക് യാത്ര, അല്ലെങ്കിൽ ബുർജുമാൻ. അന്നൊന്നും ദുബായ് മാളോ എമിരേറ്റ്സ് മാളോ ഇല്ല . മാളിൽ വെച്ച് ആരെങ്കിലും കണ്ടില്ലെന്ന് നടിച്ചാൽ പുള്ളിക്ക് ദേഷ്യം പിടിക്കും .

ഫോട്ടോ എടുക്കാനും പോസ് ചെയ്യും . ഏതെങ്കിലും അറബിപെണ്ണ് നോക്കിയാൽ പിന്നെ അന്നത്തെ ദിവസം കുശാൽ . പിന്നെ ഇടക്ക് ഇടക്ക് പൊക്കി പറയണം . അത് റൂമിൽ ആണേലും മാളിൽ ആണേലും കാറിൽ ആണേലും പുള്ളിക്കാരനെ പൊക്കി പറഞ്ഞു കൊണ്ടേയിരിക്കണം .ഒരു കാര്യം ഉറപ്പ് . മലയാള സിനിമാ പ്രവർത്തകരിൽ ഏറ്റവും വലിയ തമാശക്കാരൻ മമ്മുക്ക തന്നെയാണ് , സംശയമില്ല . ഒരു നാളിൽ വെൽക്കം 2000 ന്റെ ഭാഗമായി മലയാളത്തിലെ സകലമാന നടന്മാരും നടിമാരും സാങ്കേതിക പ്രവർത്തകരും ബർ ദുബായിലെ രോള രെസിഡെൻസി ഹോട്ടലിൽ മമ്മുക്കയുടെ റൂമിൽ ചർച്ച നടത്തുന്നു . ഒപ്പം ഒരു കൂട്ടര്‍ അവിടെ ഇന്റർനെറ്റ് കണക്ഷൻ ശരിയാക്കുന്നു .

നിർമ്മാതാവ് വിബികെ മേനോൻ പറഞ്ഞു, എനിക്കൊരു ഇമെയിലും വെബ്സൈറ്റും വേണമെന്ന് . ഉടൻ മമ്മൂക്ക പറഞ്ഞു " ഇയാൾക്ക് ഫീമൈൽ ആണല്ലോ വീക്നെസ് , www .- ണ്ടി .com ആണ് ഇയാൾക്ക് പറ്റിയ ഡൊമൈൻ എന്ന് . എല്ലാവരും കൂട്ട ചിരിയിൽ ആയപ്പോൾ ഈസ്റ്റ്‌ കോസ്റ്റ് വിജയേട്ടൻ പറഞ്ഞു ," നിങ്ങൾ തമാശ പറഞ്ഞും കളിച്ചും ഷോ കുളമാവരുത് , ഷോ കുളമായാൽ എല്ലാ കണക്കു കൂട്ടലുകളും തെറ്റും " എന്ന് .

കേട്ടയുടനെ മമ്മുക്ക പറഞ്ഞു " ഞങ്ങൾ ഒന്നും കുളമാക്കില്ല , ഷോ കഴിഞ്ഞ് പോകാൻ നേരത്ത് താങ്കള്ക്ക് ഞങ്ങൾക്ക് തരാനുള്ള പണത്തിന്റെ "കണക്കു കൂട്ടൽ" തെറ്റാതിരുന്നാൽ മതിയെന്ന്.ഒരു തവണ മമ്മുക്കയുടെ വീട്ടിൽ ചെന്നപ്പോൾ കൊക്ക കോളയുടെ ബ്രാൻഡ് അംബാസ്സഡർ ആകുവാൻ മമ്മുക്കക്ക് ക്ഷണം . 2 കോടിയുടെ ചെക്കുമായി ആര്‍ട്ട് ഡയറക്ടര്‍ ഇരിക്കുന്നു . രണ്ടു പേരും ചെക്ക് മേശപ്പുറത്ത് വെച്ച് താടിക്ക് കയ്യും വെച്ച് ഇരിക്കുന്നു .

ഒരു ഫോൺ കോൾ പ്രതീക്ഷിച്ചാണ് ഇരിപ്പ് , കോൾ വന്നു - അങ്ങേ തലക്കൽ സാക്ഷാൽ വി എസ് അച്ചുതാനന്ദൻ അവർകൾ. " മമ്മുട്ടിയെ പോലെയുള്ള ഒരു ബുദ്ധിമാൻ കൊക്കക്കോളയുടെ പരസ്യത്തിൽ വരില്ല , വരാൻ പറ്റില്ല " എന്നും പറഞ്ഞു ഫോൺ വെച്ചു . മമ്മുക്കയും ഫോൺ വെച്ചുകൊണ്ട് മലയാള ഭാഷ കണ്ട ഏറ്റവും വലിയ ഒരു തെറിയും ഒപ്പം ഞങ്ങളെ നോക്കിക്കൊണ്ട് പറഞ്ഞു .

ആ തെറിയെങ്ങാനും വി എസിന്റെ അണികൾ കേട്ടാൽ പിന്നെ നമ്മുടെ മമ്മുക്കക്ക് കേരളത്തിൽ വഴിനടക്കുവാൻ ആകില്ലെന്നുറപ്പ് . ഒരുനാൾ മമ്മുക്ക ദുബായിലെ മുറിയിൽ ഇരുന്ന് കരയുന്നു . കാരണം അന്വേഷിച്ചപ്പോൾ വിസ അടിക്കുവാൻ പാസ്പോർട്ട്‌ കൊടുത്തു , മീഡിയ സിറ്റിയിലായിരുന്നു വിസ . കൈരളി ചാനലിന്റെ വിസ , പക്ഷെ വ്യാഴാഴ്ച വിസ അടിച്ചു കിട്ടാതെ മമ്മുക്ക ഇരുന്നു കരയുന്നു . അന്ന് രാത്രി നാട്ടിൽ എത്തിയില്ലെങ്കിൽ ക്രോണിക് ബാച്ചിലർ എന്ന സിനിമ ഷൂട്ട്‌ മുടങ്ങും.

അപ്പോൾ പ്രതീക്ഷിച്ച സമയത്ത് റിലീസ് പറ്റില്ല . രംഭയായിരുന്നു നായിക , രംഭ അന്ന് തെലുങ്കിൽ കത്തി നിൽക്കുന്ന സമയം . രംഭക്കും പെട്ടെന്ന് ഷൂട്ട്‌ തീർക്കണം. സിദ്ധിക്കും ആകെ ടെൻഷനിൽ . ലാലുമായി പിരിഞ്ഞതിനുശേഷം പുള്ളിയും അത്യാവശ്യം പ്രശ്നത്തിൽ ആയിരുന്നു . പെട്ടെന്ന് ഇറങ്ങേണ്ട സിനിമ , അകെ മൊത്തം ടെൻഷൻ. അപ്പോഴാണ്‌ ഒരു കൊടുങ്ങല്ലൂർകാരൻ മമ്മുക്കയുടെ പാസ്പോര്ട്ട് വിസയടിച്ച് മീഡിയ സിറ്റിയിൽ നിന്നും വാങ്ങി കൊണ്ടുവന്നു മുറിയിൽ എത്തിക്കുന്നത് . അന്നത്തെ ആ മനുഷ്യന്റെ സന്തോഷവും വിഷമവും ഒക്കെ കണ്ടപ്പോൾ പാവം തോന്നി .

ഇതിന്നിടയിൽ ഓരോരോ വാലുകൾ മമ്മുക്കയുടെ കൂടെ കൂടി . ഒന്ന് രണ്ട് സംവിധായകർ , പോസ്റ്റർ ഡിസൈനർ , നിർമ്മാതാക്കൾ ഓരോരുത്തർക്കും വ്യക്തമായ അജണ്ടകൾ ഉണ്ടായിരുന്നു ഈ ബന്ധം സ്ഥാപിക്കലിൽ. ഇരട്ട സംവിധായകർക്ക് ചുളുവിൽ കുറെ നല്ല നിർമ്മാതാക്കളെ ബുദ്ധിമുട്ടില്ലാതെ കിട്ടി .

പോസ്റ്റർ ഡിസൈനർ പലിശക്ക് പണമെടുത്ത് നിക്കക്കള്ളിയില്ലാതെ നാട്ടിൽ കഴിയുമ്പോൾ മമ്മുക്ക അങ്ങേരെ ദുബൈയിൽ കൊണ്ടുവന്ന് കരകയറ്റി . ഇപ്പറഞ്ഞ എല്ലാവരും നല്ല പുണ്യാളൻമാര് ചമഞ്ഞാണ് നടപ്പും ഭാവവും . ആദ്യം ഇവരൊക്കെ ചെയ്തത് മമ്മുക്കയുടെ ഭാര്യയുടെ പ്രീതി പിടിച്ചു പറ്റൽ ആയിരുന്നു . അക്കാര്യത്തിൽ ഇവരൊക്കെ വിജയിച്ചു .

കലാഭവൻ മണിയുടെ കൂട്ടുകാര് ചെയ്തത് പോലെ ആദ്യം ഇവന്മാര് പഴയ പല നല്ല സ്നേഹിതന്മാരെയും പാര പണിത് പുറത്ത് ചാടിച്ചു . പിന്നെ മെല്ലെ മെല്ലെ സ്വന്തം കളികൾക്ക് കൂട്ട് നിൽക്കുന്നവരെ കൂടെ കൂട്ടുകയും ഒരു മാഫിയ തന്നെ വളർത്തുകയും ചെയ്തു . അതിരപ്പിള്ളി സിൽവർ സ്റ്റോമിന്റെ ചെയർമാൻ സ്ഥാനവും , കേരളത്തിലെ എറ്റവും വലിയ റിയൽ എസ്റ്റെറ്റ് പ്രോജക്ടായ മൺസൂൺ വാലിയുടെ ചെയർമാൻ സ്ഥാനവും ഒരുമിച്ചാണ് മമ്മുക്കയെ തേടി എത്തിയത് . അന്ന് സിനിമകൾ വളരെ കുറവായിരുന്നു .

മമ്മുക്ക രണ്ടിനും സമ്മതം മൂളുകയും ഓരോരോ പാര്ട്ടനർമാരെ നേരിട്ട് കാണണം എന്ന് വാശി പിടിക്കുകയും ചെയ്തു . അങ്ങനെ മമ്മുക്കയും ഭാര്യയും ഓരോരോരുത്തരെയും നേരിട്ട് കാണുകയും അവരുമായി സംസാരിക്കുകയും ചെയ്തു പോന്നു .

പക്ഷെ അതിൽ ഒരാളെ മമ്മുക്കക്കും ഭാര്യക്കും ഇഷ്ടമായില്ല . അങ്ങേരുടെ സംസാര ശൈലിയിൽ വിദ്യാഭ്യാസ കുറവ് നിഴലിച്ചു . അന്ന് തന്നെ മമ്മുക്ക രണ്ട് പ്രോജക്ടിൽ നിന്നും പിന്മാറി . പക്ഷെ ഇന്ന് ആ പാര്ട്ടനരും മക്കളും 10000 കോടി ആസ്തിയും ഒപ്പം നമ്മൾ അറിയുന്ന അഞ്ചോളം സൂപ്പർ ഹിറ്റ്‌ സിനിമകളുടെ നിർമ്മാതാക്കളും ആണ് . അവർ ആരുടെയും പണം വാങ്ങി പറ്റിച്ചിട്ടില്ല .ഇത് കേട്ടറിവാണ് : മലബാർ ഗോൾഡ്‌ ആദ്യം ബ്രാൻഡ്‌ അംബാസ്സഡർ ആയി പരിഗണിച്ചത് മമ്മുക്കയെ ആണ് . അതിന്നായി ചെയർമാൻ മമ്മുക്കയെ കാണുകയും മമ്മുക്ക ഓഫർ തിരസ്കരിക്കുകയും ചെയ്തുവെന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട് .

2004 ഇൽ മമ്മുക്കയും ചിലരും ചേർന്ന് H2O മീഡിയ സൊലുഷൻ എന്ന പേരിൽ ഒരു പരസ്യ കമ്പനി ദുബായിൽ തുടങ്ങി . മരിച്ചു പോയ വിവേകാനന്ദ് സാറിന്റെ പരിചയത്തിൽ ആദ്യ ആഴ്ചയിൽ ആദ്യ കച്ചവടം തന്നെ 2 കോടിയുടെ മുകളിൽ വരുന്നതായിരുന്നു . അങ്ങനെ ആയിരുന്നു മമ്മുക്ക കല്യാണിന്റെ ബ്രാൻഡ്‌ അംബാസഡർ ആയത് .

വളരെ നല്ല രീതിയിൽ പോയിരുന്ന കമ്പനിയെ ദുബായിലെ മമ്മുക്കയുടെ വാലുകൾ എല്ലാം ചേർന്ന് പാര പണിത് അടച്ചു പൂട്ടിക്കുമ്പോൾ പാവപ്പെട്ട പണിക്കാർക്ക് 4 മാസത്തെ ശമ്പളം കുടിശ്ശിഖ ആയിരുന്നു . കൂടാതെ കമ്പനിയുടെ റെന്റ് എ കാറുകളും അതുപോലെ പലതരം ബാധ്യതകളും ദുബായിൽ അകപ്പെട്ടുപോയ തൊഴിലാളികളുടെ പേരിൽ വന്നപ്പോൾ ആരുമാരും തിരിഞ്ഞു നോക്കിയില്ല . എന്നിട്ടും അവരൊന്നും പരിഭവങ്ങൾ ഒന്നും കാണിക്കാതെ മമ്മുക്കയെ ജീവന്റെ ജീവനായി മനസ്സില് കൊണ്ട് നടന്നു .

ആയിടക്കാണ് മമ്മുക്കക്ക് വേണ്ടി ലോകം കണ്ട ഏറ്റവും വലിയ റോഡ്‌ ഷോ ദുബായിൽ പ്ലാൻ ചെയ്തത് . നേരറിയാൻ സിബിഐ എന്ന സിനിമയെ ഗിന്നസ് ബുക്കിൽ കയറ്റുവാൻ പ്ലാൻ ചെയ്ത ഒരു ഷോ . ആ സിനിമ ബോക്സ് ഓഫീസിൽ പൊട്ടിയപ്പോൾ 2005 ൽ ഇറങ്ങിയ സിനിമകൾ എല്ലാം ഒന്നിനൊന്ന് വിജയിച്ചപ്പോൾ ഉണ്ടാക്കിയ ഷോ ആണ് മമ്മുട്ടി ഹിറ്റ്‌ പരേഡ് . മമ്മൂട്ടി ഹിറ്റ്‌ പരേഡ് കഴിഞ്ഞപ്പോൾ ഇരട്ട സംവിധായകർ മമ്മുക്കയുടെ ഒത്താശയോടെ അതിന്റെ പിതൃത്വം ഏറ്റെടുക്കുവാൻ ശ്രമിച്ചു .

ദുബായ് നഗരം ഒന്നടങ്കം കിടുങ്ങിയ ആ ഷോക്ക് ഒരാഴ്ച മുമ്പ് മമ്മുക്കയുടെ വലംകൈ ആയ ജോര്ജ്ജ് ചിലരെ വിളിച്ച് ഒരു സ്വകാര്യം പറഞ്ഞു " ദുബായിൽ നിന്നും രണ്ടു ആളുകള് മമ്മുക്കയുടെ അടുത്ത് വന്നു ഈ ഷോയെ കുറിച്ച് എന്തൊക്കെയോ നെഗറ്റീവ് പറഞ്ഞിട്ടുണ്ട്. ആയതിനാൽ നിങ്ങൾ അദ്ദേഹത്തെ ഉടനെ വന്നു കാണണം എന്ന്. " അന്ന് രാത്രി തന്നെ അവര്‍ നാലുപേര് മമ്മുക്കയെ കാണുവാൻ പുറപ്പെട്ടു .

അതിലൊരാൾ ദുബായിലെ റേഡിയോവിലെ പ്രോഗ്രാം ഹെഡ് ആയിരുന്നു . പോകുന്ന വിവരം അറിഞ്ഞ് മമ്മുക്കയുടെ ദുബായിലെ ഒരു വാല് അവരെ വിളിച്ചു ," ഒരു പാക്കറ്റ് മമ്മുക്കക്ക് കൊടുക്കണം. മരുന്നാണ് എന്നും പറഞ്ഞു " അവര്‍ സാധനം വാങ്ങി . ഷാർജ എയര് പോർട്ടിലേക്ക് പോകുന്ന വഴിയിൽ ചുമ്മാ ആ പാക്കറ്റ് ഒന്ന് പൊട്ടിച്ചു നോക്കുവാൻ അവര്‍ തീരുമാനിച്ചു .

അങ്ങനെ പൊട്ടിച്ചു, 22 ഡിവിഡികൾ . എല്ലാം നല്ല നീല ചിത്രങ്ങൾ . അതും ഒറിജിനൽ പ്രിന്റിൽ നിന്നും കോപ്പി ചെയ്തത് , അവര്‍ അപ്പോൾതന്നെ അത് ഡ്രൈവറുടെ കയ്യിൽ ഏൽപ്പിച്ചു , എന്തിനും ഒരു തെളിവ് വേണമല്ലോ ? ഡിവിഡി അവരെ കുടുക്കുവാനായിരുന്നോ അതോ മമ്മുട്ടിക്കായിരുന്നോ എന്നൊക്കെ അവർക്ക് മാത്രമേ അറിയൂ .ഇനി വാൽകഷണം : നല്ല നല്ല കമ്പനികൾ വന്നപ്പോൾ അവരെ തിരഞ്ഞെടുക്കാതെ വെളുപ്പിക്കുവാൻ ഇറക്കിയ ഇന്ദുലേഖയിലും കോടിക്കണക്കിന് പണവുമായി മുങ്ങിയ അവതാർ ജ്വല്ലറിയിലും ബുദ്ധിപരമായി ഇടപെട്ടപ്പോൾ ഒരു സംശയം . എല്ലാം താങ്കൾ അറിഞ്ഞു കൊണ്ട് ചെയ്ത കളികൾ ആയിരുന്നോ ? കൂടെ നടക്കുന്ന ആളുകളെ പോലെ തന്നെ ബ്രാൻഡ്‌ ചെയ്യുന്ന കമ്പനികളും താങ്കൾ മനപ്പൂർവം തിരഞ്ഞെടുത്തത് ആയിരുന്നോ ?

ഇനി സൌത്ത് ഇന്ത്യൻ ബാങ്കിന്റെ അവസ്ഥ എന്താണോ ആവോ ? താങ്കൾക്ക് തെറ്റുകൾ പറ്റുന്നു . ഇനിയെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ സംഭവിക്കാൻ ഇരിക്കുന്ന അബദ്ധങ്ങള്‍ വലുതായിരിക്കും എന്ന് ഓര്മ്മപ്പെടുത്തിക്കൊണ്ട്,

ശമ്പളം കിട്ടാത്ത തൊഴിലാളികളായ ദാസനും വിജയനും

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+