follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

1986 ൽ കംപ്യുട്ടർ വിരുദ്ധ സമരം നടക്കുമ്പോൾ തന്നെ സഖാവ് നായനാരുടെ മകൾ ബിഎസ് സി കംപ്യുട്ടർ സയൻസിന് ചേര്ന്നു . മകൻ കൃഷ്ണകുമാർ കമ്പ്യുട്ടർ ഡിസൈനിംഗ് പാസായി

ഈ തെരഞ്ഞെടുപ്പില്‍ 3 കാര്യങ്ങള്‍ സംഭവിച്ചു- സരിത വെടി നിർത്തി, വിഎസ് കമ്പ്യുട്ടറിനു മുമ്പിൽ തലകുനിച്ചു, നികേഷ് ബ്രെയ്ക്കിങ്ങ് ന്യുസ് മതിയാക്കി..!! ചുരുക്കത്തില്‍ : ഇലക്ഷന്‍ വിജയത്തിന് വെടിവഴിപാടുകളുടെ കാലംകഴിഞ്ഞു ?

ദാസനും വിജയനും » Posted : 19/04/2016

ഈ തിരഞ്ഞെടുപ്പിൽ ആരൊക്കെ ജയിച്ചാലും ആരൊക്കെ തോറ്റാലും മൂന്ന് കാര്യങ്ങളിൽ കേരളത്തിന് സന്തോഷിക്കാം !
സരിതനായർ വെടി നിർത്തി , വി എസ് കമ്പ്യുട്ടറിനു മുമ്പിൽ തലകുനിച്ചു , നികേഷ് ചാനൽ ബ്രെയ്ക്കിങ്ങ് ന്യുസ് മതിയാക്കി .

1987 ലെ തങ്കമണി , 1996 ലെ സൂര്യനെല്ലി, 2006 ലെ കിളിരൂർ- കവിയൂര് പിന്നെ കാലാ കാലങ്ങളായുള്ള ഐസ്ക്രീം.. , ഇങ്ങനെ പെണ്ണ് കേസുകളാൽ മാത്രം അധികാരത്തിൽ എത്തിയിരുന്ന ഒരു പാർട്ടി ഇത്തവണയും പതിവുപോലെ ഒരു പെണ്ണിനെ ദത്തെടുക്കുകയും തീറ്റി പോറ്റുകയും ഒക്കെ ചെയ്ത് കഴിഞ്ഞ നാല് വർഷങ്ങളായി തട്ടിയും മുട്ടിയും കൊണ്ട് നടന്ന് 2016 ഇലക്ഷന്റെ തലേ ദിവസം നല്ലൊരു വെടി പൊട്ടിച്ച് 93 വയസുകാരൻ വലിയ അധ്വാനം ഒന്നുമില്ലാതെ 95 സീറ്റുകളുമായി ഇത്രയും നല്ല ഒരു നാടിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നു പിന്നെയും കുറെ വീമ്പിളക്കാം എന്നൊക്കെ കരുതിയിരുന്നത് കമാൽ പാഷ എന്നൊരു ജഡ്ജ് തച്ചുടച്ച് കളഞ്ഞു .കേരളം അനുഭവിച്ച വ്യത്യസ്തമായ സമരമുറകൾ , സായാഹ്ന സമരം , റിലേ സമരം എന്തിനധികം സെക്രട്ടറിയേറ്റ് വളയൽ എന്നൊരു മഹാ സമരമുറ വരെ പയറ്റി നോക്കി . സരിതയാൽ തുടങ്ങി വെച്ച സമരങ്ങളെ ഒരു നാളിൽ സന്ധ്യ വന്നു രണ്ട് തിരോന്തരം ഭാഷ ഇറക്കിയപ്പോൾ സാക്ഷാൽ ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രൻ വരെ വാല് മടക്കിയത് നമ്മളെല്ലാം ഇടക്കിടക്ക് ചാനലിലൂടെ കാണുന്നു .

ശ്രീധരൻ നായരുടെ ജട്ടിയും അങ്ങേരെ കൊണ്ട് എഴുതിച്ച കത്തും സരിതയുടെ ..സിയറിന്റെ വിലയുമായി ഒരുത്തൻ ചാനലിൽ ഉറക്കമിളച്ച് കാത്തിരുന്നു . 72 ദിവസം ടിയാന്‍ സരിതയെ വെച്ച് ചാനൽ നടത്തി . അഴിമതിക്കെതിരെയുള്ള ധര്‍മ്മ സമരം എന്നായിരുന്നു പ്രഖ്യാപനം .

പക്ഷെ സ്വന്തം കക്ഷത്തില്‍ നിന്നും കേസുമായി ചിലര്‍ ഇറങ്ങിത്തിരിച്ചപ്പോഴാണ് അറിയുന്നത് കക്ഷി സരിതയെക്കാൾ വലിയ തട്ടിപ്പും വഞ്ചനയും നടത്തി ആകെ മൊത്തം കുളമായി ചെന്നെയിൽ 3 കേസ് , തൊടുപുഴയിൽ രണ്ട് കേസ് , കൊച്ചിയിൽ മൂന്ന് കേസ്.. ഇങ്ങനെ വക്കീലന്മാര്ക്ക് പണി കൊടുത്തുകൊണ്ട് ജീവിക്കുകയാണെന്ന് .

ഇന്നിപ്പോൾ സോഷ്യൽ മീഡിയ ടിയാനെ ഇട്ടു അമ്മാനമാടുകയാണ് , എത്രയെത്ര പോസ്റ്ററുകൾ , എത്രയെത്ര ലേഖനങ്ങൾ , ഇത്രയുംനാൾ ജനങ്ങളെ വിളിച്ചിരുത്തി ഇടങ്ങേര് ആക്കിയതിന് ദൈവശിക്ഷ .
ഇത്രയധികം തട്ടിപ്പുകൾ പച്ചവെളിച്ചം പോലെ നടത്തിയിട്ട് ഒരു ചാനലും പത്രവും അതിനെ കണ്ടില്ലെന്നു നടിച്ചതല്ലാതെ ആരും തന്നെ ഇക്കാര്യങ്ങൾ ജനങ്ങളോട് പറഞ്ഞില്ല ,
ബ്രെയ്ക്കിംഗ് ന്യുസുകൾ ഇറക്കിയില്ല , എന്നിട്ടും കേരളം മുഴുവൻ എത്തിക്കുവാൻ സോഷ്യൽ മീഡിയക്ക് സാധിച്ച സ്ഥിതിക്ക് ഇനി എല്ലാ ചാനൽ പത്ര മുതലാളി മാരുടെയും അവതാരകരുടെയും കള്ളക്കളികൾ കേരള ജനത അറിയുമെന്നും അറിഞ്ഞില്ലെങ്കിൽ അറിയിക്കുമെന്നും നമ്മുക്ക് പ്രത്യാശിക്കാം .

ഈ കേസിനെ ആദ്യമായി ജനങ്ങൾക്കും പത്രക്കാർക്കും അച്ചുമ്മാനും എറിഞ്ഞു ഇട്ട് കൊടുത്ത പിസി ജോര്ജ്ജ് ഇപ്പോൾ അനാഥ പ്രേതം പോലെ പൂഞ്ഞാറിലെ റബ്ബർ തോട്ടങ്ങളിലും ഈരാറ്റുപേട്ടയിലെ സുടാപ്പി മലകളിലും അലഞ്ഞു നടക്കുന്നു . സരിതയുടെ രണ്ടാമത്തെ കുട്ടിയുടെ അച്ഛനും ഇത്രയും കാര്യങ്ങൾ കേരളത്തിനു സമ്മാനിച്ച മന്ത്രി കുമാരൻ ആര്ക്കും വേണ്ടാത്ത അവസ്ഥയിൽ ഏഷ്യാനെറ്റിൽ പ്രോഗ്രാം അവതരിപ്പിക്കേണ്ട അവസ്ഥയിൽ ചുരുങ്ങി .

ഒരു കല്യാണം വേര്‍പെടുത്തി ദൈവത്തിന്റെ ശിക്ഷ എന്നോണം ദുബായിലെ ശ്രീമതിയെ കല്യാണം കഴിക്കേണ്ടിയും വന്നു, അതിനി അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ . പാടത്ത് പണി- വരമ്പത്ത് കൂലിപോലെയാണ് ദൈവത്തിന്റെ തീരുമാനങ്ങൾ.

ഇലക്ഷന്റെ ഒരാഴ്ച മുമ്പ് ഇറക്കുവാനായി ഭാര്യയും ഭര്ത്താവും പിന്നെ ബാറുകാരും ചാനല്‍ മുഖ്യനും ഒക്കെ അങ്കമാലിയിൽ വെച്ചുണ്ടാക്കിയ കത്തും കുത്തും എല്ലാം ഹൈക്കോടതി ചവിറ്റുകൊട്ടയില്‍ എറിഞ്ഞു . ഇനി സരിത.. കത്ത്.. കുത്ത്.. സിഡി.. എന്നൊക്കെ പറഞ്ഞാൽ ഇപ്പോൾ പ്രതിപക്ഷത്തിന്ന് കിട്ടാവുന്ന പാലക്കാട്ടെയും കോഴിക്കോട്ടെയും ആലപ്പുഴയിലെയും ഉറച്ച സീറ്റുകളിൽ കൈപ്പത്തി വിജയിച്ചാൽ വടകരകൾ ആവർത്തിച്ചാൽ ആരും ഞെട്ടേണ്ടതില്ല .

അതിനിടക്ക്‌ അങ്കമാലി ലോബി മുഖ്യമന്ത്രിയുടെ ഡ്യുപ്പിനെ തേടി കാനഡയിൽ വരെ എത്തി എന്ന് എവിടെയോ വായിച്ചു . സരിതമൂലം സഖാവ് വിഎസ് ഇത്തവണ ദല്ലാൾ നന്ദകുമാരിനെയൊ റൌഫിനെയോ ഒന്നും കണ്ടില്ല . സരിത തന്നെ ധാരാളം എന്നും പറഞ്ഞു വീട്ടിലിരുന്നു . പ്രതിപക്ഷം മൊത്തത്തില്‍ അപ്പണി ചാനലുകാർക്ക് ക്വട്ടേഷൻ കൊടുത്തു . പക്ഷെ ഇങ്ങനെ എട്ട് നിലയിൽ നിന്നും സരിത വീഴുമെന്ന് ഇവരാരും കരുതിയില്ല .

ഇനിയിപ്പോൾ കളിക്കുവാൻ പൂഞ്ഞാറുകാരനെ കിട്ടത്തില്ല . മറ്റവന്‍ ആണെങ്കിൽ അഴീക്കോട്ടുകാരെ പറ്റിക്കാന്‍ ഓടിനടക്കുകയാണ് . ബിജു രമേശ്‌ ആണെങ്കിൽ 6 ബാറുകൾ തുറന്നതിൽ ചില പ്രതീക്ഷകളുമായി ജീവിക്കുന്നു . ഇനിയിപ്പോൾ കൈരളി ചാനൽ മാത്രം , അതിലെ എല്ലാവരെയും ഇക്കളിക്ക് കിട്ടില്ല . ബ്രിട്ടാസ് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ദുബായിലേക്ക് കൂടു മാറുവാൻ പ്ലാൻ ചെയ്യുന്നു- എന്തായാലും ഈ മാധ്യമ ഹിജഡകളില്‍ പിന്നെയും അന്തസുള്ളവന്‍ താന്‍ തന്നെയെന്ന് ബ്രിട്ടാസ് തെളിയിച്ചു .

എഷ്യനെറ്റിനു അങ്കമാലി കളിയോടെ ഏകദേശം മതിയായി . മുഖ്യമന്ത്രിക്ക് പിന്നാലെ കെ സി വേണുഗോപാലും കേസുമായി ഇറങ്ങി തിരിച്ചിട്ടുണ്ട് . പ്രതിപക്ഷത്തിനുവേണ്ടി വെടിവഴിപാടുമായി നടന്നവര്‍ വലിയ അനിശ്ചിതാവസ്ഥ നേരിടുകയാണ് . ഇത്തവണ ഉമ്മച്ചനെ നേരിടുവാൻ ബ്രഹ്മാസ്ത്രം വരെ ഇറക്കി നോക്കിയിട്ടും കുറെ ബാധ്യതകൾ തലയിലായി എന്നല്ലാതെ ഒരു വോട്ടും ഈ വിഷയത്തിൽ കിട്ടില്ലെന്ന് ഉറപ്പായിരിക്കുകയാണ് . ഈ പോക്ക് പോയാൽ 40 സീറ്റുകളിൽ പാർട്ടി ഒതുങ്ങും എന്നാണ് വിഎസിന്‍റെ മുന്നറിയിപ്പ് .കുവൈറ്റിൽവെച്ച് കെഎസ് ചിത്ര സരിതയെ കുറിച്ച് പ്രതികരിച്ചപ്പോൾ മുതൽ ചാനലുകൾക്കും കുറച്ച് ബോധം വന്നു . പക്ഷെ അവർ അവർക്ക് ഇഷ്ടമുള്ളവരെ കുറിച്ച് ഒന്നും മിണ്ടില്ലല്ലോ ? ചാനലുകാരന്റെ എത്രയെത്ര തട്ടിപ്പ് കേസുകൾ അവരൊക്കെ അറിഞ്ഞിട്ടും ആരും ഒരക്ഷരം മിണ്ടിയിട്ടില്ല . അവർക്ക് വിദ്യാഭ്യാസ മന്തിയുടെയോ , വെള്ളാപ്പള്ളിയുടെയോ ഒക്കെ ഖബർ മാന്തുവാനേ അറിയത്തുള്ളൂ . ഈ പോക്ക് ഇങ്ങനെ പോകുകയാണെങ്കിൽ അടുത്ത് തന്നെ ചാനലുകാരെ ഓടിച്ചിട്ട് തല്ലുന്ന സീനുകൾ നമ്മുക്ക് യു ട്യുബിലൂടെ കാണാം .

എന്തോ സൂര്യകുമാർ ഭരിക്കുന്നവരെ കുറിച്ച് പറയുന്നത് കേട്ടാൽ ഏതോ ഒരു മാലാഖ വന്നിറങ്ങിയത് പോലെ തോന്നും . ഹൌസിംഗ് ബോർഡിൽ നിന്നും വീട് എടുത്തു അവരറിയാതെ മറിച്ച് കൊടുത്തു തട്ടിപ്പ് നടത്തിയ മാഫിയകളിൽ ഒരാളാണ് ഈ എന്തോ സൂര്യകുമാര്‍ . മുംബൈയിലെ ഫ്ലാറ്റ് അഴിമതി ഓര്‍ക്കുന്നുണ്ടല്ലോ .

പിന്നെ പ്രതികരണ തൊഴിലാളി മറ്റേടത്തെ അബു എന്ന അവസരവാദി . പലതും അങ്ങേരു കാണില്ല , പലതും അങ്ങേരു കാണും , നല്ലൊരു ഭാവി ഉണ്ടായിരുന്ന മനുഷ്യൻ അഭിപ്രായം പറഞ്ഞു ജീവിതം നശിപ്പിച്ചു .

" നിങ്ങളറിഞ്ഞോ നാട്ടാരെ , നമ്മുടെ വിദ്യാമന്ത്രി ജേക്കബ്, ചൈനയിൽ കറങ്ങി നടക്കുന്നു , കാപ്പിരി സുന്ദരികളൊത്തൊരുമിച്ച്, റോക്ക് എൻ റോൾ കളിക്കുമ്പോൾ, കേരള മക്കൾ കേഴുന്നു " കമ്പ്യുട്ടറിനെതിരെ സമരം ചെയ്യുമ്പോൾ എസ് എഫ് ഐ കുട്ടി സഖാക്കൾ തൊണ്ട വരണ്ട് വിളിച്ച മുദ്രാവാക്യങ്ങൾ . കമ്പ്യുട്ടർ വന്നാൽ കേരളത്തിലെ യുവാക്കൾ പണിയില്ലാതെ പട്ടിണിയാകും, ഈ ഒരു ദുര്ഭൂതം കേരളത്തെ വിഴുങ്ങുവാൻ സമ്മതിക്കരുത്.. എന്നൊക്കെയായിരുന്നു മുന്നറിയിപ്പുകള്‍ . എന്നിട്ടോ ഇപ്പൊ ചാറ്റാനും അടുത്ത മണ്ടത്തരങ്ങള്‍ തൂറ്റാനും അതിനു മുന്‍പില്‍ തലയും കുമ്പിട്ട്‌ ഇരിപ്പാണ് .

എല്ലാ തല്ലിപ്പൊളികളുടെയും പിന്നിൽ അച്ചുമ്മാൻ , ഇഷ്ടഹോബി - തല്ലിപ്പൊളിക്കല്‍, കുത്തിത്തിരിപ്പ്, വെട്ടിനിരത്തല്‍, ഇടിച്ചുപൊളിക്കല്‍ .. എന്തൊരു ജന്മം . വെട്ടിനിരത്തൽ സമരനായകനായ അദേഹം മൂന്നാറിൽ പൂച്ചകളെ ഇറക്കി കുറെ ഇടിച്ചു നിരത്തി .

1986 ൽ കംപ്യുട്ടർ വിരുദ്ധ സമരം നടക്കുമ്പോൾ തന്നെ സഖാവ് നായനാരുടെ മകൾ ബിഎസ് സി കംപ്യുട്ടർ സയൻസിന് ചേര്ന്നു . മകൻ കൃഷ്ണകുമാർ കമ്പ്യുട്ടർ ഡിസൈനിംഗ് പാസായി . അതിലാണ് ഇനി ഭാവി എന്നദ്ദേഹം ചിന്തിച്ചു, പക്ഷെ നാട്ടുകാരെ അങ്ങനെ ചിന്തിക്കാന്‍ സമ്മതിച്ചില്ല , അതാണ് കാലഘട്ടത്തോട് ചെയ്ത തെറ്റ് .

സെക്രട്ടറിയേറ്റ് വളയൽ സമരം പൊളിഞ്ഞ നാളുകളിൽ നമ്മുടെ ചെറിയാൻ ഫേസ്ബുക്കിൽ എഴുതി " ലീഗുകാരും കേരള കോണ്ഗ്രസുകാരും മറ്റും നല്ലപോലെ കമ്പ്യുട്ടർ പഠിച്ച് സൌദിയിലും അമേരിക്കയിലും പോയിരുന്നു ഇടതുപക്ഷത്തിനെതിരെ പോസ്റ്റുകൾ ഇടുമ്പോൾ പാവപ്പെട്ട കമ്മ്യുണിസ്റ്റുകൾ കമ്പ്യുട്ടറിനെതിരെ സമരം ചെയ്തതുകൊണ്ട് അത് പഠിച്ചില്ല . ഇപ്പോൾ പാര്ട്ടി ആ ഒരു ഗതികേട് അനുഭവിക്കുന്നു" എന്ന് .

വിഎസ് 93 വയസ്സിൽ ഫേസ് ബുക്കിൽ പ്രൊഫൈൽ ഉണ്ടാക്കുവാൻ നോക്കിയപ്പോൾ അവർ അത് ആദ്യം സ്വീകരിച്ചില്ല . അദ്ദേഹത്തിൻറെ പടം അപ് ലോഡ് ചെയ്യുമ്പോൾ ഒരു ചെറിയ വിൻഡോ തുറക്കുന്നു , അതിൽ ഇങ്ങനെ എഴുതിക്കാണിക്കുന്നു " ആദ്യം കേരളത്തിലെ പാവപ്പെട്ട ജനതയോട് മാപ്പ് പറഞ്ഞിട്ട് വാ , ഇത്രയും കാലം അനാവശ്യമായി സമരങ്ങൾ നടത്തിയതിനും ജനങ്ങളെ പറ്റിച്ചതിനും അവരുടെ സ്വൈര്യ ജീവിതത്തെ തകര്ത്തതിനും , എന്നിട്ട് വന്നാൽ ഞങ്ങൾ താങ്കളുടെ പ്രൊഫൈൽ സ്വീകരിക്കാം എന്ന് .

അപ്പോൾ അച്ചുമ്മാൻ തിരിച്ചു ചോദിച്ചു " അപ്പോൾ എങ്ങനെ പിണറായിക്കും കൊടിയേരിക്കും പ്രൊഫൈൽ ഉണ്ടാക്കുവാൻ നിങ്ങൾ സമ്മതിച്ചു എന്ന് . അപ്പോൾ കിട്ടിയ മറുപടി " അവർ അവരുടെ മക്കളെ വിദേശത്ത് അയക്കുന്ന സമയത്ത് തന്നെ ഞങ്ങളോട് രഹസ്യമായി മാപ്പ് പറഞ്ഞിരുന്നു ". ഇത് കേട്ടപ്പോൾ വീഎസ് ഒന്ന് ഞെട്ടി എന്നും തിരഞ്ഞെടുപ്പ് ആയതുകൊണ്ടും മലമ്പുഴയിൽ ജയിക്കുന്നതിനും ഇതുവരെ പ്രതികരിച്ചിട്ടില്ല .

ഒരു കുട്ടി മുത്തശ്ശനോട് ചോദിച്ചു "എന്താണീ ആണവ കരാര് എന്ന് " . അപ്പോൾ മുത്തശ്ശൻ പറഞ്ഞു " എന്തായാലും ജനങ്ങൾക്ക് ഗുണം ഉള്ള എന്തോ ആണത് , കാരണം സിപിഎം അതിനെ എതിർക്കുന്നുണ്ട് " .
ഇനിയും ഇക്കളി തുടർന്നാൽ വെള്ളാപ്പള്ളി നടേശൻ കേരള മുഖ്യമന്ത്രിയാകും . അത് കാണുവാനുള്ള യോഗം വിഎസിന് ഉണ്ടാകണമെന്നില്ല .

ആയതിനാൽ ഇനിയെങ്കിലും ഈ വക തട്ടിപ്പ് സമരങ്ങൾ ചെയ്യില്ല എന്നും പെണ്ണുങ്ങളെ കൂട്ട് പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടില്ല എന്നും ആ ചാനലുകാരനെപോലെയുള്ള തട്ടിപ്പുകാരെ സംരക്ഷിക്കില്ല എന്നും പ്രതിജ്ഞ എടുത്താൽ ചിലപ്പോൾ കരകയറാൻ സാധ്യത കാണുന്നു .

നിങ്ങൾ നന്നായാൽ നിങ്ങൾക്ക് നല്ലത് എന്ന ഉപദേശത്തോടെ,

സഖാവ് ദാസനും സഖാവ് വിജയനും


:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+