follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

ഉമ്മന്‍ചാണ്ടി ഒരു പെണ്ണ് പിടിയനാണെന്ന് തോന്നിയതിനാലാണോ അദ്ദേഹത്തിനെതിരെ സരിത എന്ന പമ്പര വേശ്യ നല്‍കിയ പരാതിയില്‍ സരിതയെ വലിയ ഇരയായും ഉമ്മന്‍ചാണ്ടിയെ പെണ്ണുപിടിയനായും നികേഷ് വിശേഷിപ്പിച്ചത് . അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ഓരോരുത്തര്‍ക്കും എതിരെ നട്ടാല്‍ കിളുക്കാത്ത നുണ പ്രചരണങ്ങള്‍ നടത്തിയതും നികേഷിന്റെ ചാനല്‍ വഴിയായിരുന്നില്ലേ ?

3 വര്‍ഷം ഉമ്മന്‍ചാണ്ടിയും മക്കളും അനുഭവിച്ചത് 2 ആഴ്ച അനുഭവിച്ചപ്പോള്‍ നികേഷ് പരാതിയുമായി ഇറങ്ങി, കുടുംബത്തെ ആക്രമിച്ച് രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നെന്ന് ! അങ്ങനൊരു ബോധം നികേഷിനുണ്ടായല്ലോ ? ഒരു നല്ല നമസ്കാരം !!

ദാസനും വിജയനും » Posted : 21/04/2016തിരുവനന്തപുരം : അഴീക്കോട് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയിരിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ എം.വി.നികേഷ് കുമാറിനെതിരെ ആരോപണങ്ങളുടെ പെരുമഴയാണ് നവമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറയുന്നത് . അതില്‍ വസ്തുത ഉള്ളതും ഇല്ലാത്തതും ധാരാളം . വ്യക്തി ജീവിതവും കുടുംബ ജീവിതവും വരെ ആരോപണങ്ങളുടെ നിഴലില്‍ .

ഇതെല്ലാം കടുത്ത അനീതിയാണ് . ഒരു വ്യക്തിയെ ഇത്രയും അപമാനിക്കാന്‍ പാടില്ല എന്ന അഭിപ്രായമാണ് ഇപ്പോള്‍ നികേഷിനുള്ളത് . ഇത്രകാലം എയര്‍ കണ്ടീഷന്‍ സ്റ്റുഡിയോയില്‍ ഇരുന്ന് നികേഷ് കേരളത്തിലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളോട് ചെയ്തതിന്‍റെ നൂറില്‍ ഒന്ന് പോലും വരില്ല തിരിച്ചുവരാന്‍ തുടങ്ങിയ ആരോപണങ്ങള്‍ എന്നിരിക്കെ വെറും രണ്ടാഴ്ചത്തെ ആരോപണ ശരങ്ങള്‍ ഏറ്റപ്പോള്‍ അദ്ദേഹം തളര്‍ന്നു .

അതോടെ നികേഷിന്‍റെ ഭാര്യയും, റിപ്പോര്‍ട്ടര്‍ ചാനലിലെ സഹ ഓഹരി ഉടമയായ ലാലിയ നല്‍കിയ തട്ടിപ്പുകേസിലെ കൂട്ടുപ്രതിയുമായ റാണി നികേഷ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. തനിക്കും ഭര്‍ത്താവിനുമെതിരായ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം . നികേഷ് തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട് . എന്തായാലും ഇതില്‍ ഒരു നല്ല കാര്യം സംഭവിച്ചിട്ടുണ്ട് . രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള ഇത്തരം അപവാദ പ്രചാരണങ്ങള്‍ ഒക്കെ മോശം കാര്യമാണെന്ന് ഇനിയെങ്കിലും നികേഷിനു ബോധ്യമാകുമല്ലോ ?

നികേഷ്‌കുമാറിന്റെ കുടുംബ ജീവിതവുമായി ബന്ധപെട്ട വിഷയമാണ് നിലയിൽ വാട്‌സാപ്പിലൂടെ വ്യാജമായി പ്രചരിക്കുന്നതെന്നായിരുന്നു റാണിയുടെ പരാതി. കേസെടുത്ത് അന്വേഷിക്കാൻ വേണ്ടി പരാതി സിറ്റി പൊലീസിനു കൈമാറിയതായി എസ്‌പി ഹരിശങ്കർ അറിയിച്ചു.നികേഷ് പരാതിപ്പെടാത്ത മറ്റൊരു ആരോപണം ബാര്‍ കോഴ വിവാദം കത്തിനില്‍ക്കെ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുമായി ബന്ധപെട്ടു ഉണ്ടായ 20 ലക്ഷം രൂപയുടെ നികേഷിനെതിരെയുള്ള കോഴ ആരോപണമാണ് . ഈ ആരോപണവും നിലവില്‍ വസ്തുനിഷ്ടമല്ല . ശരിയോ തെറ്റോ എന്ന് അറിയാന്‍ ബാക്കികിടക്കുന്നതാണ് .

നികേഷിന്റെ റിപ്പോര്‍ട്ടര്‍ ചാനലിനേക്കാള്‍ വിശ്വാസ്യതയുള്ള ഏതാനും ഓണ്‍ലൈന്‍ പത്രങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . അതുമായി കൂട്ടിവായിക്കപ്പെടേണ്ട ഒരുപാട് സാമ്പത്തിക ഇടപാടുകള്‍ കെ.എം.മാണിക്കും കെ.ബാബുവിനും എല്ലാമെതിരെ ബാര്‍ കോഴ വിവാദം കത്തിപടരുന്ന സമയത്ത് സംഭവിച്ചിട്ടുണ്ടെന്നതും വ്യക്തമാണ് .

എം.വി.നികേഷ് കുമാര്‍ ഇപ്പോള്‍ അഴീക്കോട് നിയോജക മണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായാതിനാല്‍ ഈ ആരോപണം രാജ്കുമാര്‍ ഉണ്ണി കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും ഈ റിപ്പോര്‍ട്ടുകളില്‍ ഉണ്ട് . പണം തിരിച്ചു തന്നില്ലെങ്കില്‍ അഴീക്കോട്ടെ വോട്ടര്‍മാരെ വിവരം അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ .

എന്തായാലും ദിവസങ്ങള്‍ക്ക് മുന്‍പ് വരെ മാദ്ധ്യമ പ്രവർത്തകനെന്ന നിലയിൽ നേതാക്കളെ പലരേയും മുൾമുനയിൽ നിർത്തിയ വ്യക്തിയാണ് എംവി നികേഷ് കുമാർ. ശരിയല്ലെന്ന് കൃത്യമായി അറിയുന്ന കാര്യങ്ങള്‍ പോലും വാർത്തയുടെ പേരിൽ പലരെയും കടന്നാക്രമിക്കാന്‍ ഉപയോഗിക്കുകയും ചെയ്തു . ഏറ്റവും ഒടുവിലായിരുന്നു സരിത നായര്‍ എന്ന വേശ്യ സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ബലാല്‍സംഗ ആരോപണം നികേഷിന്റെ ചാനല്‍ ആഘോഷിച്ചത് .

ഉമ്മന്‍ചാണ്ടിയുടെ സ്വഭാവം സംസ്ഥാനത്തെ മറ്റ് ഏതൊരു മാധ്യമ പ്രവര്‍ത്തകനും അറിയുന്നതിനേക്കാള്‍ അറിയുന്ന ആളാണല്ലോ നികേഷ്കുമാര്‍ . കാരണം രണ്ടര പതിറ്റാണ്ടുകാലം ഉമ്മന്‍ചാണ്ടിയും നികേഷിന്റെ പിതാവ് എം വി രാഘവനും സഹപ്രവര്‍ത്തകരായിരുന്നു .

രാഘവനെ ഇടതുഭരണകാലത്ത് കൂത്തുപറമ്പ് കേസില്‍ പ്രതിയാക്കി ജയിലില്‍ അടയ്ക്കുകയും നികേഷും കുടുംബാംഗങ്ങളും ചേര്‍ന്ന് കാണാന്‍ ചെന്നപ്പോള്‍ അതിനുപോലും പോലീസ് അനുവധിക്കാതിരുന്നപ്പോള്‍ അന്ന് ബാലനായ നികേഷിനെ കൈ പിടിച്ചുകൊണ്ടുപോയി ഒപ്പമിരുത്തി ജയില്‍ വളപ്പില്‍ സത്യാഗ്രഹം ഇരിക്കുകയും ചെയ്ത നേതാവാണ്‌ ഉമ്മന്‍ചാണ്ടി .

ആ ഉമ്മന്‍ചാണ്ടി ഒരു പെണ്ണ് പിടിയനാണെന്ന് തോന്നിയതിനാലാണോ അദ്ദേഹത്തിനെതിരെ സരിത എന്ന പമ്പര വേശ്യ നല്‍കിയ പരാതിയില്‍ സരിതയെ വലിയ ഇരയായും ഉമ്മന്‍ചാണ്ടിയെ പെണ്ണുപിടിയനായും നികേഷ് വിശേഷിപ്പിച്ചത് . അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ഓരോരുത്തര്‍ക്കും എതിരെ നട്ടാല്‍ കിളുക്കാത്ത നുണ പ്രചരണങ്ങള്‍ നടത്തിയതും നികേഷിന്റെ ചാനല്‍ വഴിയായിരുന്നില്ലേ ?

മുന്‍ വര്‍ഷത്തെ ബജറ്റ് അവതരണ വേളയില്‍ നിയമസഭയില്‍ നടന്ന വന്‍ കോലാഹലങ്ങള്‍ക്കിടെ ഇ എസ് ബിജിമോള്‍ എന്ന എം എല്‍ എ കെ എം മാണിക്കെതിരെ പാഞ്ഞടുക്കുന്നതും ഇതുകണ്ട് ബിജിമോള്‍ കടന്നുപോകാതിരിക്കാന്‍ രണ്ടു ബഞ്ചുകള്‍ക്കിടെ ഇരു കയ്യും വച്ച് മന്ത്രി ഷിബു ബേബി ജോണ്‍ തടസം നിന്നതും നാം കണ്ടതാണ് .

അവസാനം അന്ന് വൈകിട്ടായപ്പോള്‍ ആ രംഗങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഷിബു ബേബി ജോണ്‍ ബിജിമോളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന രീതിയില്‍ ചാനലിലൂടെ വലിയ പ്രചരണം നയിച്ച ആള്‍ താങ്കളായിരുന്നു . അന്ന് സംഭവങ്ങള്‍ വഴിതിരിച്ചുവിടാന്‍ ഇടതുപക്ഷത്തിന്‍റെ വനിതാ സാമാജികരുടെ പേരില്‍ പീഡന കഥ കെട്ടിച്ചമച്ചതിന്റെ തിരക്കഥയും താങ്കള്‍ ആയിരുന്നു .

അങ്ങനെ കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട കള്ളവാര്‍ത്തകള്‍ വഴി എത്ര നേതാക്കളെ വ്യക്തിപരമായി താങ്കള്‍ അധിക്ഷേപിച്ചു ? ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ , കെ എം മാണിയുടെ മകന്‍, യു ഡി എഫിന്‍റെ പല നേതാക്കളുടെയും കുടുംബം ഇങ്ങനെ തുടങ്ങി എത്ര നേതാക്കളുടെ കുടുംബാംഗങ്ങളെ നിങ്ങള്‍ അവഹേളിച്ചു ..അപമാനിതരാക്കി ..? അതിന്‍റെ നൂറില്‍ ഒന്ന് ആരോപണങ്ങള്‍ താങ്കള്‍ക്കെതിരെ ഉണ്ടായോ ?

വസ്തുതാപരമെന്ന് തെളിയിക്കപ്പെടും വരെ ഈ ആരോപണങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തില്ല . അതിനാലാണ് ഈ വാര്‍ത്തയിലും അത്തരം ആരോപണങ്ങള്‍ ഞങ്ങള്‍ വ്യക്തമായി രേഖപ്പെടുത്താത്തത് . അത് ചെയ്‌താല്‍ ഒരു ചുക്കും സംഭവിക്കുമായിട്ടല്ല , നികേഷിന്റെ മാധ്യമ പ്രവര്‍ത്തന ശൈലി പിന്തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല , അതിനാലാണ് .എന്നാലും ചില കാര്യങ്ങളില്‍ ചിലതിനൊക്കെ ചില തെളിവുകള്‍ അത് പുറത്തുവിട്ടവരുടെ കൈയ്യിലും ഉണ്ടെന്നുതന്നെയാണ് ഞങ്ങള്‍ക്കുള്ള അറിവ് . അതിനാല്‍ പരാതി എന്ന ഉമ്മാക്കി കാണിച്ച് വിശുദ്ധനാകാനൊന്നും ആരും ഇറങ്ങിപ്പുറപ്പെടാതിരിക്കുകയാകും നല്ലത്. റിപ്പോര്‍ട്ടര്‍ ചാനലിലെ ചില മുന്‍ ട്രെയിനികള്‍ ഒരു വാര്‍ത്താസമ്മേളനം നടത്തിയാല്‍ അതിനപ്പുറം നിലനില്‍ക്കുന്ന ഇമേജൊന്നും ഇവിടെ ആര്‍ക്കും ഇല്ല . ഈ തെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും അത് സംഭവിക്കാതിരിക്കട്ടെ .

അങ്ങനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ വ്യാജ വാർത്തകളുടേയും സന്ദേശങ്ങളുടേയും ലക്ഷ്യം വ്യക്തിഹത്യയാണെന്ന് നികേഷും തിരിച്ചറിയുകയാണ്, അത് നല്ലത് . ആ തിരിച്ചറിവ് ഇനിയെങ്കിലും നികേഷിനുണ്ടാകണം . കുടുംബ ജീവിതം തകർത്തെന്ന് വരുത്തി തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് നീക്കമെന്നാണ് നികേഷിന്റെ ആരോപണം . കോണ്‍ഗ്രസിന്‍റെ ഏതോ ഗ്രൂപ്പുകള്‍ വഴിയാണ് ഈ പ്രചരണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത് .

തങ്ങളുടെ നേതാക്കള്‍ക്കെതിരെ നികേഷ് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ആ തെറ്റ് ചൂണ്ടിക്കാട്ടി വേണം കോണ്‍ഗ്രസുകാര്‍ നികേഷിനെ എതിര്‍ക്കാന്‍ . അല്ലാതെ വീട്ടിലിരിക്കുന്ന നികേഷിന്റെ കുടുംബത്തെ അതിന്‍റെ പേരില്‍ ആക്രമിക്കുന്ന രീതി അപലപനീയമാണ്. അതും പറയാതെ വയ്യ . നികേഷിനെതിരെ അത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് പിന്നെ നികേഷിനെ വിമര്‍ശിക്കാന്‍ എന്താണ് യോഗ്യത ? .

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+