follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

കച്ചവടക്കാരനു മതമില്ല , രാഷ്ട്രീയമില്ല , വിഭാഗീയതകൾ ഇല്ല . അവരുടെ ലക്‌ഷ്യം പണം പിന്നെ ലാഭം , പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ഒരു മത്സരം നടത്തിയാൽ ഒലിച്ചു പോകുന്ന സംസ്കാരമാണ് ഇന്ത്യയുടേത് ?

മലബാര്‍ ഗോള്‍ഡും പാക്കിസ്ഥാനും പിന്നെ ജ്വല്ലറി വര്‍ഗീയതയും !

ദാസനും വിജയനും » Posted : 16/08/2016

ഭരണം മാറിയതിനുശേഷം ഒരു തവണയേ എഴുതിയിട്ടുള്ളൂ . ആളുകൾ പറയുന്നു ഭയന്നിട്ടാണെന്ന് . അങ്ങനെ വേണേലും കരുതാം. തുരുതുരാ അല്ലേ ഓരോരുത്തന്മാരെയും അരിഞ്ഞു വീഴ്‌ത്തുന്നത് . അതിന്നിടയിൽ ആകെ കിട്ടിയത് മുഹമ്മദാലിക്കയുടെ മരണ വാർത്തയും ട്രോളർമാരുടെ പേക്കൂത്തുകളും .

ജയരാജേട്ടന്റെ ഇത്രേം വലിയ വയറു നിറച്ചു കിട്ടിയതിനാൽ ഞങ്ങൾ അക്കാര്യം കണ്ടില്ലെന്നു നടിച്ചു . പിന്നെ ദാമോദരേട്ടന്‍റെ വക്കീൽ കളികളും വക്കീലന്മാർ മാധ്യമക്കാരെ പഞ്ഞിക്കിടലും ഒക്കെ കണ്ടു രസിച്ചു . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാധ്യമക്കാരായിരുന്നു ഭൂമിയുടെ അച്ചുതണ്ട് തിരിച്ചു വിട്ടിരുന്നത് .പക്ഷെ ദാമോദരൻ വക്കീൽ ആ അച്ചുതണ്ടിന്‍റെ അടിയിലെ നട്ടും ബാൾട്ടും ഇളക്കിയെടുത്തപ്പോൾ ഏവരും സന്തോഷിച്ചു . ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഓൺലൈനിലെ മഞ്ഞപത്രങ്ങളും മഞ്ഞ അല്ലാത്ത പത്രങ്ങളുമാണ് . പക്ഷെ ഒരു കാര്യം ഓൺലൈൻകാർ ഓർക്കുന്നത് നന്ന് , അടുത്ത പണി ഉറപ്പായും നിങ്ങൾക്ക് തന്നെയാണ് .

അതേപോലത്തെ അഹങ്കാരമാണ് ഓൺലൈൻ പത്രക്കാർ ഇപ്പോൾ കാണിച്ചു കൂട്ടുന്നതും പടച്ചു വിടുന്നതും . ""മലബാർ ഗോൾഡ് പാകിസ്ഥാനികളെ സഹായിച്ചുവത്രെ"" , വായിച്ചപ്പോൾ കേരളത്തിന്റെ ഞരമ്പ് രോഗം മനസ്സിലായി .

ഇതല്ലേ വർഗീയത , ഇതല്ലേ നമ്മൾ മുളയിലേ നുള്ളേണ്ടത് , ഇക്കളികളല്ലേ പിന്നീട് വൻ കലാപങ്ങളെ സൃഷ്ടിക്കുന്നതും നടത്തുന്നതും . ഉദാഹരണമായി കോയമ്പത്തൂരിൽ സംഭവിച്ചത് കച്ചവടക്കാർ തമ്മിലുള്ള ഈ കിട മത്സരമായിരുന്നു എന്നത് സത്യം .

മുംബൈയിലും സൂറത്തിലും മീററ്റിലും നടന്നതും കച്ചവടക്കാർ സ്വന്തം താത്‌പര്യം സംരക്ഷിക്കുവാൻ പടച്ചു വിട്ടത് തന്നെ . ഇതൊക്കെ പിന്നീട് മനസ്സിലാക്കുമ്പോഴേക്കും ആയിരങ്ങൾ മരിച്ചുകാണും, അല്ലെങ്കിൽ കോടികൾ നഷ്ടപ്പെട്ടു കാണും .

പൊതുവായി കേരളത്തിൽ ഈഴവ ജ്വല്ലറി, നസറാണി ജ്വല്ലറി, കാക്ക ജ്വല്ലറി എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു . അത് കുറച്ച് കാലങ്ങളായി കണ്ടുവരുന്ന ഒരു പ്രവണത തന്നെയാണ് . എന്നാലും എല്ലാവരും എല്ലാവരിൽനിന്നും വാങ്ങും . പണ്ട് തൃശൂരിലെ അയോദ്ധ്യ ജ്വല്ലറി ആയിരുന്നു രാജാക്കന്മാർ.

പക്ഷെ ബാബറി മസ്ജിദ് അവരുടെ അടപ്പ് ഇളക്കി . മലബാർ ഗോൾഡിന് മുന്‍പ് ആലുക്കാസ് ആയിരുന്നു കേരളം വാണിരുന്നത് . പക്ഷെ ചേട്ടൻ അനിയന്മാർ പിരിഞ്ഞപ്പോൾ അവരെല്ലാം നസറാണികൾ ആയിരുന്നുവെന്ന് മറ്റ് മതസ്ഥർ മനസിലാക്കി . അപ്പോൾ നമ്മുടെ ആലുക്കാ സ്നേഹം പോയി .

പിന്നെ നമ്മുടെ ജനകോടികളുടെ വിശ്വസ്തൻ രംഗത്ത് വന്നു . ഒരു സീസണിൽ പുള്ളിക്കാരൻ ജനഹൃദയങ്ങളെ കീഴടക്കി . പിന്നെയാണ് മലബാർ ഗോൾഡ് വരുന്നതും കല്ല്യാൺ വരുന്നതും . മോഹൻലാൽ രക്ഷപ്പെടുത്തിയ ഒരേ ഒരു ബ്രാൻഡ് . സാധാരണ ജനങ്ങളെ ഓരോ ഭൂപ്രദേശം തിരിച്ചു മെംബർ ആക്കുകയും ഡയരക്റ്റര്‍ ആക്കുകയും ഒക്കെ ചെയ്ത് സംഭവം ക്ലിക്കായി .

അഹമ്മദിക്ക അഹമ്മദ് മുതലാളിയായി . ചെറിയ ചെറിയ നിക്ഷേപകർക്ക് പരിഭവം ഇല്ലാതെ പണം തിരിച്ചു കൊടുത്തു . രവി പിള്ള പോലത്തെ തിമിംഗലത്തെ കൂടെ കൂട്ടി ദുബായിലും സൗദിയയിലും ഖത്തറിലും ഒമാനിലും തകർത്താടി . ശരിക്കും പറഞ്ഞാൽ 2009 ൽ മോഹൻലാലിനുവേണ്ടി ദുബായിലെ നമ്പർ വൺ സ്ഥലത്ത് വെച്ച് ചെയ്ത ലാൽ സലാം , ആ ഇവന്റിന്റെ പ്രായോജകരിൽ മലബാർ ഗോൾഡും ഉണ്ടായിരുന്നു .

പക്ഷെ പകുതി പണമേ തന്നുള്ളൂ , 30000 ദിർഹം ബാക്കി . ആ വിഷമം മനസ്സിൽ ഉണ്ടെങ്കിലും അതിൽ അവരെ ആരൊക്കെയോ തെറ്റിദ്ധാരണ വരുത്തിയതാണെന്ന് അറിയാൻ കഴിഞ്ഞു . അന്ന് ആ പണം കിട്ടിയിരുന്നെങ്കിൽ ദുബായ് മാർക്കറ്റിൽ ഒരു വലിയ നാണക്കേട് ഒഴിവാക്കാമായിരുന്നു ഞങ്ങൾക്ക് . അതൊക്കെ ആണേലും ഇങ്ങനെ ഒരു കളി ഒരു മീഡിയയും , ഒരു രാഷ്ട്രീയക്കാരനും പറയുവാൻ പാടില്ല .

കല്യാൺ ജൂവല്ലറിയും , ജോയ് ആലുക്കാസും അറബിയിലും ഉറുദുവിലും ബംഗാളിയിലും തമിഴിലും തെലുങ്കിലും എന്തിനധികം ലോകത്തുള്ള ഒട്ടു മിക്ക ഭാഷകളിലും പരസ്യം ചെയ്യുന്നു . അവരുടെ ആഘോഷങ്ങളിൽ സഹകരിക്കുന്നു . അവരുടെ ഇവന്റുകളിൽ സ്പോൺസർമാരാകുന്നു .അവരുടെ പാർട്ടികളിൽ പങ്കെടുക്കുന്നു , അവരെ സഹായിക്കുന്നു , എല്ലാം കച്ചവടമാണ് . കച്ചവടക്കാരനു മതമില്ല , രാഷ്ട്രീയമില്ല , വിഭാഗീയതകൾ ഇല്ല . അവരുടെ ലക്‌ഷ്യം പണം പിന്നെ ലാഭം , പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ഒരു മത്സരം നടത്തിയാൽ ഒലിച്ചു പോകുന്ന സംസ്കാരമാണ് ഇന്ത്യയുടേത് ? ഗള്‍ഫിലെ ബിസിനസുകാരന് പാക് പ്രവാസിയും കസ്റ്റമര്‍ ആണ് . അവനെ പ്രീതിപ്പെടുത്താന്‍ ഒരു മത്സരം നടത്തിയാല്‍ ഇങ്ങു കേരളത്തില്‍ അത് വര്‍ഗീയമത്രെ ?

നമ്മുടെ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിറന്നാളിന് പോയപ്പോൾ നമ്മുക്കെല്ലാം സന്തോഷമാണ് ഉള്ളിൽ വന്നത് . അങ്ങനെങ്കിലും നമ്മുടെ രാജ്യത്തിന്‍റെ പ്രതിരോധ ബഡ്‌ജറ്റ്‌ സായിപ്പന്മാർക്ക് കൊടുക്കാതെ പാവങ്ങൾക്ക് മാറ്റിവെക്കാമല്ലോ ?

നമ്മുടെ നാട്ടിൽ ഇപ്പോൾ എന്തിനെയും വർഗീയമായി കാണുന്ന ഈ പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ നമ്മളും ആഫ്രിക്കയും തമ്മിൽ അല്ലെങ്കിൽ നമ്മളും സൊമാലിയയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ,

കറാച്ചി ദർബാറിൽനിന്നും മട്ടൻ കടായി അടിച്ചുകൊണ്ട്
ദാസനും വിജയനും


:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+