follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

ആസിഖ് സാബു അവതരിപ്പിക്കുന്നു.. ""ബന്ധുബലി ""

ദാസനും വിജയനും » Posted : 15/10/2016

ഇത് സാങ്കൽപ്പിക കഥയല്ല, തികച്ചും ഒരു സംഭവകഥയാണ്. ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തീർച്ചയായും മനപ്പൂർവമാണ്.

ഇതിന്‍റെ പേരിൽ എന്തെങ്കിലും അക്രമം അഴിച്ചു വിടുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ പ്രതികരിക്കും അഥവാ ഓടിയൊളിക്കും. കാരണം ചോര ഞങ്ങൾക്ക് വലിയ പേടിയാണ് . അതുകൊണ്ടാണ് ട്ടോ ..#


ഒരു സോഷ്യല്‍ മീഡിയ ആവിഷ്കാരം

സമയം ഏകദേശം 7 മണി :
അനന്തപുരിയിലെ വഴുതക്കാട്ടുള്ള വ്യവസായ മന്ത്രിയുടെ സാനഡു റസിഡൻസി . ചിറ്റപ്പൻ ഒറ്റക്ക് ഷിവാസ് റീഗൽ പരിപ്പുവടയും ചേർത്ത് അടിക്കുന്നു . ഇടക്ക് ആരെയൊക്കെയോ പ്രാകുന്നുണ്ട് "" വേണേൽ വന്ന് സാധനങ്ങളൊക്കെ പെട്ടിയിൽ ആക്കിക്കോ "" അകത്തു നിന്നും ഭാര്യയുടെ ഭീഷണി സ്വരം .

ചിറ്റപ്പൻ ഫോണെടുത്ത് ഡ്രൈവറെ വിളിച്ചു "" എടോ എനിക്ക് ഇനി ഒരു നിമിഷം ഇവിടത്തെ അശുദ്ധ വായു ശ്വസിക്കാനാവില്ല . രാത്രി തന്നെ നമ്മുടെ അരോളിയിലേക്ക് വണ്ടി വിടണം "" പരിപ്പുവടയെ ആഞ്ഞു കടിച്ചു .

ചെറുക്കന്‍ ചാരുകസേരയിലിരുന്ന് ഐ ഫോൺ 7 ൽ നോക്കിയിരുന്ന് കുലുങ്ങി കുലുങ്ങി ചിരിക്കുന്നു . ""എന്താടാ നിന്റപ്പൻ ചത്തൊടാ ഇങ്ങനെ ചിരിക്കാൻ "" ചിറ്റപ്പൻ തൊണ്ടയിടറിക്കൊണ്ട് അവനോട് കയർക്കുന്നു .

"" അതല്ല അപ്പാ ആ ചട്ടക്കാരി പെണ്ണില്ലേ , അഞ്ചുചേച്ചി , ആ ചേച്ചീടെ പള്ളിയിലേക്ക് ആളുകളുടെ തിരക്കെന്ന് . ഒറ്റ ഇരുപ്പിന് ഷിവാസ് അടിച്ചു തീർത്ത് ചിറ്റപ്പൻ നമ്പ്യാര്‍ ഫോണെടുത്ത് തലൈവരെയും ഇഗ്ളീഷ് ടീച്ചറെയും വിളിച്ചു .

അതിനിടയിൽ ചാനലിലെ ചാനി വിളിച്ചപ്പോൾ പറഞ്ഞു "" ഞാൻ ഭരിച്ച നാല് മാസം മാഫിയകൾക്ക് ഉറക്കം പോയി , ആയതിനാൽ എന്നെ അവർ താഴെ ഇറക്കി "" എന്നും പറഞ്ഞു ഫോൺ വെച്ചു . അപ്പോൾ ഭാര്യ ചോദിച്ചു ""മാഫിയയോ"" ?

""ആടീ കണ്ണൂരിലെ നമ്മുടെ വളർച്ചയിൽ അസൂയ പൂണ്ട കുറെ സഖാക്കളാണ് നമ്മുക്കിട്ട് ഈ പണി തന്നത് , അല്ലാതെ ആ പാവപ്പെട്ട ചാണ്ടിയോ , രമേശോ , കുഞ്ഞാലിയോ അല്ല , അവരൊക്കെ നമ്മളോട് എന്നും കൂറുള്ളവർ തന്നെയാണ്. ""

പെട്ടെന്ന് ശബ്ദം പതറിയപ്പോൾ ഭാര്യ പറഞ്ഞു "" ആ നശിച്ച വെടിയുണ്ട എങ്ങാനും അനങ്ങിയിട്ടുണ്ടാകും . വിശ്രമിക്കൂ "" അപ്പോഴേക്കും ഡ്രൈവർ റേഞ്ച് റോവറുമായി വന്നു . സാധനങ്ങളൊക്കെ മെല്ലെ മെല്ലെ ഡിക്കിയിലേക്ക് കയറ്റി . മകനെ മുന്നിൽ ഇരുത്തി ദമ്പതികൾ പിറകിലും ഇരുന്ന് യാത്രയായി .

"" എനിക്കൊന്ന് സെക്രട്ടറിയറ്റ് വഴി പോകണം "" ചിറ്റപ്പന്റെ ആവശ്യപ്രകാരം വണ്ടി തമ്പാനൂരിലേക്ക് തിരിച്ചു . "" അന്ന് നിങ്ങൾ ആ കസേര എടുത്ത് എറിയാൻ പാടില്ലായിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പന്‍റെ ശാപമാ ഇതൊക്കെ "" ഭാര്യയുടെ ഉപദേശം തുടർന്നു .

ചെറുക്കന്‍ മുന്നിലിരുന്ന് ചിരിയോട് ചിരി . ""ആ ഐ സി യു ക്കാരെ സമ്മതിക്കണം , എന്തൊക്കെ തമാശകളാ അവർ ഇറക്കി വിടുന്നത് , അപ്പൻ പോയാൽ അവർ പൂട്ടും "" ""അന്ന് എത്രയൊക്കെ ഗൂഡാലോചന ചെയ്തിട്ടാ ആ സെക്രട്ടറിയറ്റ് വളയൽ സമരമൊക്കെ ഉണ്ടാക്കിയത് , പങ്കെടുത്ത എല്ലാവരും അഞ്ഞൂറ് രൂപ വെച്ച് വാങ്ങിയപ്പോൾ മറ്റുള്ളവന് അറിയേണ്ടല്ലോ ആ കാശ് ആരുടെയൊക്കെ കാലു പിടിച്ച് ഉണ്ടാക്കിയതാണെന്ന് ?

ചിറ്റപ്പൻ ഗദ്ഗദത്തോടെ ഭാര്യയോട് . സ്വൽപ്പം ഫ്‌ളാഷ് ബാക്ക് : ""ചാണ്ടി അങ്ങനെ സുഗമമായി കേരളം ഭരിക്കുന്നു , ആദ്യം ഞങ്ങൾ കരുതി കോൺഗ്രസ് കാരല്ലേ , രണ്ട് സീറ്റ് ഭൂരിപക്ഷം ഒന്നും അധികം നാൾ പോകില്ലെന്ന്. ഇരട്ട ചങ്കനും ഇന്നത്തെ സെക്രട്ടറിയും പറഞ്ഞപ്പോൾ കുറച്ചാശ്വാസിച്ചു .

പെട്ടന്നല്ലേ ആ നെയ്യാറ്റിൻകര നമ്മളെ ചതിച്ചത്. പിന്നീട് ചാണ്ടി ജില്ലതോറും കയറി ഇറങ്ങി ജനങ്ങളെ കയ്യിലെടുക്കുമ്പോൾ വീണു കിട്ടിയ കച്ചിത്തുമ്പാണ് സരിത. ആ സാന്റിയാഗോ മാർട്ടിന്റെ വീട്ടിലും കര്ണ്ണാടകയിലെയും തമിഴ്‍നാട്ടിലെയും പ്രൈവറ്റ് കോളേജുകാരുടെയും ഓഫീസുകളിലും ഞാൻ ഒറ്റക്ക് കയറി ഇറങ്ങി ഫണ്ടുണ്ടാക്കി ആഴ്ചതോറും ഓരോരോ സമരങ്ങളും നടത്തി ചാണ്ടിയെ നാറ്റിക്കുമ്പോൾ ദേ കിടക്കുന്നു ടിപി .

പിന്നെ ആ കേസുകളെ ഒതുക്കുവാനായി എത്ര തവണ അന്നത്തെ മന്ത്രിമന്ദിരങ്ങളിലും ഹരിപ്പാട്ടും ഒക്കെ കയറി ഇറങ്ങി . അവസാനം അവന്മാരുടെ കാലുപിടിച്ച് അന്നത്തെ ആഭ്യന്തര മന്ത്രിയെ വരെ മാറ്റി നമ്മുടെ ആളെ വെച്ചു . എന്തൊക്കെ കളികളാണ് കളിച്ചത് , എല്ലാ കുരിശും എന്റെ തലയിലാണ് അവസാനം വന്നു വീഴുക , ഞാൻ പൊട്ടനാണല്ലോ എന്ന് അവന്മാർക്ക് നന്നായറിയാം .

അല്ലാതെ ഇന്ന് തന്നെ എനിക്കൊരു ഒരു പ്രശ്നം വന്നപ്പോൾ എല്ലാ അവന്മാരും കുരങ്ങന്മാർ പോലെ തിരിഞ്ഞിരിക്കുന്നത് നമ്മൾ കണ്ടില്ലേ ? ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയോ ഒക്കെ ആയിരുന്നെങ്കിൽ എത്ര അടിച്ചു മാറ്റിയാലും കേരളം മൊത്തമായി വിഴുങ്ങിയാലും തെളിവില്ല തെളിവില്ല എന്നൊക്കെ മുടന്തു ന്യായങ്ങൾ പറഞ്ഞു എന്നെ രക്ഷിച്ചേനെ .

ആ മാണിസാറിനെ രക്ഷിക്കുവാൻ എന്തൊക്കെയാ അവർ കാണിച്ചു കൂട്ടിയത് . ലഡ്ഡു കിഡു എന്തൊക്കെയാ വിളമ്പിയത് . എനിക്കിപ്പോ ഉണ്ടയാ അവന്മാർ തന്നത് . നന്ദിയില്ലാത്ത വർഗ്ഗങ്ങൾ .

ചിറ്റപ്പൻ മെല്ലെ മെല്ലെ നല്ല ഉച്ചത്തിൽ കൂർക്കം വലിച്ചുകൊണ്ട് ഉറക്കത്തിലേക്ക് നീങ്ങിയപ്പോൾ ചെറുക്കന്‍ മെല്ലെ റേഡിയോ ഓൺ ചെയ്തു . പിന്നെ മുന്നിലിരുന്ന് ചിരിയോ ചിരി "" ഇപ്പോഴെന്താടാ പുതിയത് കിട്ടിയത് "" അമ്മയുടെ അടക്കി പിടിച്ചുള്ള ചോദ്യവും മെല്ലെ നോട്ടവും .

അല്ല അമ്മേ , ചുമ്മാ റേഡിയോ മംഗോ വെച്ചപ്പോൾ അതിലെ പാട്ട് "" ബന്ധുവാര് ശത്രുവാര് ബന്ധനത്തിൽ നോവറിയും കിളിമകളെ.... "" അത് കേട്ടപ്പോൾ ചുമ്മാ ചിരിച്ചു പോയതാ .

""അച്ഛൻ കേൾക്കണ്ട , അതങ്ങ് ഓഫ് ചെയ്തേക്ക് അങ്ങേര് പൊടി മയക്കത്തിലാ . പാവം "" പെട്ടെന്ന് ചിറ്റപ്പന്റെ ഫോൺ ബെല്ലടിച്ചു , ഉറക്കത്തിൽ നിന്നും ചാടിയെണീറ്റ് ഫോൺ എടുത്തു , അങ്ങേത്തലക്കൽ മറ്റേ രാജൻ - "" സഖാവ് മെല്ലെ വന്നാൽ മതി കണ്ണൂരിലേക്ക് , രാവിലെ തന്നെ ഇവിടെ സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട് , പണ്ട് ഞാൻ ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ നീ ചെയ്തതിന് പകരമായി. ""

""അതൊന്നും വേണ്ട സഖാവെ , വിളിച്ചതിന് നന്ദി ലാൽസലാം "" എന്ന് പറഞ്ഞുകൊണ്ട് ചിറ്റപ്പൻ ഫോൺ വെച്ചുകൊണ്ട് കുറെ തെറി . ആരെയാണെന്ന് മനസ്സിലാകുന്നില്ല , ഉറക്കപിച്ചിൽ ആണെന്ന് തോന്നുന്നു . പിന്നെയും ഫോൺ ബെല്ലടിച്ചു , ഇത്തവണ ചേട്ടൻ രാജനാണ് അപ്പുറത്ത്-

"" സഖാവെ ഞങ്ങൾ കുറെ കാര്യങ്ങൾ ചെയ്തുനോക്കി . അപ്പുറത്തെയും ഇപ്പുറത്തെയും ഒന്ന് രണ്ടാളുകളെ രക്തസാക്ഷികളാക്കി , രണ്ട് ഹർത്താൽ ഒപ്പിച്ചു , പക്ഷെ ഈ പത്രക്കാരും ചാനലുകാരും ഒന്നും കണ്ടില്ലെന്ന് നടിച്ചു , ഇന്റർനെറ്റിലെ കുറെ നായിന്റെ മക്കളാ ഇത്തവണ ഇത് കൂടുതൽ വഷളാക്കിയത് .

നമ്മുക്ക് തിരിച്ചു വരാമെടോ സഖാവെ , എല്ലാവരും എല്ലാം മറക്കും , നമ്മുടെ പഴയ കാരണവർ ലീഡർ എന്നും പറയാറില്ലേ ? മറവിയാണ് നമ്മുടെ രക്ഷകർ എന്ന് "" ""താങ്ക്യൂ സഖാവെ "" എന്ന് ഒറ്റവാക്ക് പറഞ്ഞുകൊണ്ട് ചിറ്റപ്പൻ കൂർക്കം വലി തുടങ്ങി .

ഭാര്യയും മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് , ചെറുക്കന്‍ വീണ്ടും റേഡിയോ ഓൺ ചെയ്തു.
"" ഓണവില്ലിൻ തമ്പുരു മീട്ടും വീടാണീ വീട് ... എന്നുമെന്നും പൂക്കണി വിടരും വീടാണീ വീട് .... കൂട്ട് കുടുംബത്തിൻ കൂട്ടാണെന്നും... അതിരില്ലിവിടെ.. മതിലില്ലിവിടെ .. ഒന്നാണെല്ലാരും ....

റേഞ്ച് റോവർ കണ്ണൂർ ജില്ലയിൽ എത്തി . എല്ലാവരും മെല്ലെ ഉറക്കത്തിൽ നിന്നും ഉണർന്നു തുടങ്ങി - കഥ തീർന്നു.

കഥ, തിരക്കഥ - വിജയൻ . സംവിധാനം - ദാസൻ

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+