follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

മമ്മുട്ടിയുടെ ഏറ്റവും വലിയ മൂന്ന് സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഒരു തമാശപ്പടം സൂപ്പർ ഹിറ്റ് ആക്കണമെന്നുള്ളത് . മറ്റു 2 സ്വപ്‌നങ്ങള്‍ ...?

ചില പെരുച്ചാഴികള്‍ ഒഴിഞ്ഞുപോയപ്പോള്‍ സൂപ്പര്‍താരങ്ങള്‍ക്ക് ഹിറ്റുകൾ. മമ്മൂട്ടി , മോഹന്‍ലാല്‍ ചിത്രങ്ങളുടെ ആരും പറയാന്‍ ധൈര്യപ്പെടാത്ത വിജയ രഹസ്യങ്ങള്‍ ...?

ദാസനും വിജയനും » Posted : 16/10/2016സൂപ്പര്‍ താരങ്ങള്‍ ആവശ്യമില്ലാത്ത കൂട്ടുകെട്ടുകൾ അവസാനിപ്പിച്ചപ്പോൾ മലയാള സിനിമക്ക് നഷ്ടപ്രതാപം തിരിച്ചു കിട്ടുന്നു. അങ്ങനെ കുറെ വർഷങ്ങൾക്ക് ശേഷം മലയാളത്തിന്‍റെ പ്രിയങ്കരരായ സൂപ്പര്‍ താരങ്ങള്‍ക്ക് ഹിറ്റുകൾ പിറന്നിരിക്കുന്നു .

ഇടക്കൊക്കെ മേമ്പൊടിക്ക് ഓരോരോ ചെറിയതും വലിയതുമായ ഹിറ്റുകൾ പിറന്നിരുന്നുവെങ്കിലും അതിന്‍റെയൊക്കെ അവകാശികളായി സംവിധായകരും തിരക്കഥക്കാരും നിർമ്മാതാവും ചിലപ്പോൾ ക്യാമറാമാൻ വരെയും രംഗത്ത് വന്നിരുന്നു .

ഉദാഹരണമായി ജിത്തു ജോസഫിന്‍റെ ദൃശ്യവും സിദ്ധിഖിന്‍റെ ഭാസ്കർ ദ റാസ്‌ക്കലും പോലത്തെ ചില ചിത്രങ്ങൾ . എന്നാൽ ഇന്നിപ്പോൾ നമ്മൾ കാണുന്ന ഈ രണ്ടു ഹിറ്റുകളും ഇവർക്ക് രണ്ടുപേർക്കും അവകാശപ്പെട്ടതാണ് . അതിപ്പോൾ കബാലിയുടെ മാതൃകയിൽ കാർപെറ്റ് ബോംബ് അടിച്ചുകൊണ്ടാണ് പുലിമുരുകന്‍റെ പ്രചാരണം . എന്ന് വെച്ചാൽ എതിരാളികളുടെ എല്ലാ തരത്തിലുള്ള പോസ്റ്റുകളും എഴുത്തുകളും മറയ്‌ക്കുന്ന പ്രചാരണരീതി .

തോപ്പിൽ ജോപ്പൻ ആ ഗ്യാപ്പിൽ കുടുംബസദസ്സ് എന്നൊരു വാക്ക് ചേർത്തുവെച്ച് സെന്റിമെന്‍റെൽ വർക്ക് ഔട്ട് . ഏകദേശം 11 വർഷങ്ങൾക്ക് മുൻപാണ് മലയാളക്കരയെ ഞെട്ടിച്ചുകൊണ്ട് "ബെല്ലാരിരാജ" കേരളത്തിലിറങ്ങിയത് . രഞ്ജിത്തിന്‍റെ ശിങ്കിടിയായിരുന്ന അൻവർ റഷീദ് എന്ന ചെറുപ്പക്കാരൻ ടി എ ഷാഹിദിനെയും വെഞ്ഞാറമ്മൂട് സുരാജിനെയും കൂട്ട് പിടിച്ചു കൊണ്ട് ചെയ്ത് തീർത്ത മനോഹരമായ രാജമാണിക്യം ഒരു മഹാ സംഭവമായിരുന്നു .അതിന്‍റെ ഷൂട്ടിങ് പൊള്ളാച്ചിയിലെ സേതുമടയിൽ കാണുവാൻ ബെല്ലാരിരാജയുടെ ചുമന്ന ബെൻസ് കാറിൽ പോകുമ്പോൾ മമ്മുട്ടിയുടെ ആവേശം കണ്ടപ്പോൾ തന്നെ ഉറപ്പായിരുന്നു ഇതൊരു സൂപ്പർ ഡ്യുപ്പർ ആകുമെന്ന് . അത്രേം ആവേശം മമ്മുട്ടിയിലും അൻവർ റഷീദിലും നടന്മാരിലും അണിയറ പ്രവർത്തകരിലും കാണാമായിരുന്നു .

കൂടാതെ മറ്റൊരു കാര്യം കൂടി : സാധാരണ മമ്മുട്ടിയുടെ വാലുകളായി സ്ഥിരമായി കണ്ടുവന്നിരുന്ന കുറെ പേരെ ആ സെറ്റിൽ കാണ്മാനില്ലായിരുന്നു . അതും ആ സിനിമയുടെ വിജയത്തിന്‍റെ ഒരു ഭാഗമെന്ന് വിശ്വസിക്കുന്നു . മമ്മുട്ടിയുടെ ഏറ്റവും വലിയ മൂന്ന് സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഒരു തമാശപ്പടം സൂപ്പർ ഹിറ്റ് ആക്കണമെന്നുള്ളത് .

അത് അദ്ദേഹം ഏറ്റവും നല്ല നിലയിൽ നിറവേറ്റി . ഇനിയുള്ള രണ്ടാഗ്രഹങ്ങള്‍ ഒരു ഡാൻസ് പടം ചെയ്ത് കയ്യടി വാങ്ങണം എന്നുള്ളതും പടയോട്ടത്തിൽ ലാലിന്‍റെ അച്ഛനായി അഭിനയിച്ചതിന് പകരമായി മോഹൻലാൽ മമ്മുട്ടിയുടെ അച്ഛനാകണം എന്നതുമാണ് .സാധാരണയായി മമ്മുട്ടിയുടെ സിനിമയുടെ സെറ്റിൽ അനാവശ്യമായി കുറെ ആളുകൾ കയറി ഇറങ്ങാറുണ്ടായിരുന്നു . അവർ വന്നിരുന്നു കുറെ അഭിപ്രായങ്ങൾ, അവകാശങ്ങൾ അങ്ങനെ പലതും കാണിച്ചുകൂട്ടുമ്പോൾ ആരും മിണ്ടില്ല . കാരണം അവരെ പിണക്കിയാൽ നായകനായ മമ്മുട്ടിയും പിണങ്ങുന്ന ഒരവസ്ഥ എന്നും സംജാതമായിരുന്നു .

അവരുടെ പണി ചുമ്മാ സെറ്റിലിരുന്ന് മമ്മുട്ടിയെ കാണുവാൻ വരുന്ന മുതലാളിമാരെ സ്വാധീനിച്ചു അവരെക്കൊണ്ട് എങ്ങനെയെങ്കിലും ഒരു സിനിമയെടുപ്പിക്കുക എന്ന ഒറ്റ ലക്‌ഷ്യം . അല്ലാതെ മമ്മുട്ടിയെ നന്നാക്കൽ ഒന്നുമല്ല . ഇത് ഈയടുത്തായി മമ്മുട്ടിക്ക് മനസ്സിലാകുകയും മെല്ലെ മെല്ലെ അവന്മാരെ ഒഴിവാക്കുകയും ചെയ്തപ്പോൾ കാര്യം മാറി .

ഇപ്പോൾ ഇറങ്ങുന്ന പടങ്ങളും ഇറങ്ങുവാൻ ഇരിക്കുന്ന പടവും ഷൂട്ടിംഗ് നടക്കുന്ന പടവും അത്യാവശ്യം സൂപ്പർ ഹിറ്റ് തന്നെ എന്ന് പൊതുവെ സിനിമ മാർക്കറ്റിൽ സംസാരം വന്നുതുടങ്ങിയിട്ടുണ്ട്. എല്ലാ പടങ്ങൾക്കും ഏറെ പ്രതീക്ഷകൾ കാണുന്നു . ഇനിയെങ്കിലും ഈ മഹാനടൻ ഒരു വർഷത്തിൽ മൂന്നോ നാലോ നല്ല പടങ്ങളിൽ അഭിനയിച്ചാൽ മലയാളത്തിന് നല്ലത് .

ഒപ്പം കൂടിയ പെരുച്ചാഴിമാര്‍ ഒഴിഞ്ഞുപോയപ്പോള്‍
ലാലേട്ടനും ഹിറ്റുകള്‍
ലാലേട്ടന്‍റെ ഫാൻസ്‌ വരെ ഒരു സമയത്ത് അദ്ദേഹത്തെ കൈവിട്ട സന്ദർഭങ്ങൾ ഉണ്ടായിരുന്നു എന്നത് ഒരു ചരിത്ര സത്യം . 2006 ലെ കീർത്തിചക്രക്ക് ശേഷം ഒന്നോ രണ്ടോ ലാൽ ചിത്രങ്ങൾ പേരുമോശം ഉണ്ടാക്കാതെ കടന്നു പോയതും സത്യം . ഇപ്പറഞ്ഞതുപോലെ അദ്ദേഹത്തിന്‍റെ പിന്നാലെയും രണ്ട് മൂന്ന് വാലുകൾ മെല്ലെ മെല്ലെ കയറിക്കൂടിയത് അങ്ങേര് അറിഞ്ഞില്ല .

നരസിംഹവും ആറാം തമ്പുരാനും പോലത്തെ പടങ്ങൾ ചെയ്തവർ എന്നെന്നേക്കുമായി ലാലേട്ടനിൽ നിന്നും അകന്നുപോയി . അലക്‌സാണ്ടർ ദ ഗ്രെറ്റും ഫ്രോഡും കൂതറയും പെരുച്ചാഴിയും അദ്ദേഹത്തിന്‍റെ ചുറ്റും വട്ടമിട്ട് പറന്നപ്പോൾ ജനങ്ങൾ അകന്നു .

ആ ഗ്യാപ്പിൽ പുതുതലമുറ ചിത്രങ്ങൾ കാണുകയല്ലാതെ ഫാൻസിനും ഇഷ്ടപ്പെടുന്നവർക്കും വേറെ മാർഗം ഇല്ലാതായി . ഇവിടെയും ഒന്ന് രണ്ടുപേരുടെ സഹവാസം അദ്ദേഹത്തിന്‍റെ ഭാവിയെ വരെ പിടിച്ചു കുലുക്കുന്ന സന്ദർഭങ്ങളുണ്ടാക്കി . മലയാളത്തിലെ ട്രോളർമാർ കയറി നിരങ്ങിയ ലാലിസം വരെ ഇതുപോലത്തെ ഒരു പെരുച്ചാഴി ഉണ്ടാക്കിവെച്ച വിനായിരുന്നു .കേരളജനത ഇത്രേം ബഹുമാനിക്കുന്ന ലാലേട്ടനെ കുഞ്ഞുകുട്ടികൾ വരെ കളിയാക്കുന്ന സന്ദർഭം ഉണ്ടാക്കിവെച്ചതും കണ്ടു . കേരളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ കിരീടം സിനിമയുടെ ആ വെള്ളായണി ഭൂമി അദ്ദേഹം വിൽക്കേണ്ടി വന്നു . ലാലേട്ടന്‍റെ കൂടെ നടക്കുമ്പോൾ അവിചാരിതമായി കുറെ കോടീശ്വരന്മാരെയും കച്ചവടക്കാരെയും ഗൾഫുകാരെയും കാണാം .

അവരെ ഫ്രീയായി പരിചയപ്പെട്ട് അത് പിന്നീട് സ്വന്തം കച്ചവട താത്പര്യങ്ങൾക്കായി ഉപയോഗിക്കാം എന്നവർ മനസ്സിലാക്കി . കൂടാതെ അതിലധികം സ്ത്രീജനങ്ങൾ , പെൺകുട്ടികൾ , നടിമാർ മോഡലുകൾ ഇവരെല്ലാം ആദ്യം ഇവരെ പരിചയപ്പെടും. എന്നിട്ടാണ് മെല്ലെ അവസരങ്ങൾക്കായി ലാലേട്ടനെ സമീപിക്കുക . എല്ലാറ്റിലും സുഖം കണ്ടെത്തിയ ഇവർ ഒട്ടിച്ചേർന്നു .ഇവിടെ നോക്കിയാലും ഇവരില്ലാത്ത ഒരു ലാലേട്ടനെ കാണുവാൻ സാധിക്കാത്ത അവസ്ഥ . തിരക്കഥയിലും കഥയിലും വരെ ഇവർ അവരുടെ സ്വാധീനം കാണിച്ചു തുടങ്ങിയപ്പോൾ നല്ല നല്ല സംവിധായകർ ലാലേട്ടനിൽ നിന്നും അകന്നു പോയി . സ്വന്തം കുടുംബകാര്യങ്ങളിൽ വരെ ഇവന്മാർ കയ്യിടുന്ന അവസ്ഥ വന്നപ്പോൾ കുടുംബം വരെ മേല്ലേ മെല്ലെ മാറി നിന്നു .

ഇപ്പോൾ എന്തായാലും കുറെയൊക്കെ കാര്യങ്ങൾ അനുഭവങ്ങളിൽ നിന്നും മനസിലാക്കിയപ്പോൾ പ്രശ്നങ്ങൾ തീർന്നു . ഈ പുലിമുരുകൻ സിനിമ വരെ വേണ്ട എന്ന് ഉപദേശിച്ചവർ ഇക്കൂട്ടരിൽ ഉണ്ടെന്നു തിരക്കഥാകൃത്തുക്കൾ പോലും വെളിപ്പെടുത്തിയിരിക്കുന്നു . ഞങ്ങള്‍ പറഞ്ഞത് സത്യമാണെന്ന് അപ്പോള്‍ മനസിലായല്ലോ .

എന്തായാലും ഈ ഫ്രോഡുകളുടെയും കൂതറകളുടെയും പെരുച്ചാഴിമാരുടെയും സമയം ഏതാണ്ടൊക്കെ കഴിഞ്ഞു . ഇനി നമുക്ക് നല്ല നല്ല കിരീടവും ഭരതവും ദേവാസുരവും ഒക്കെ ലാലേട്ടനിൽ നിന്നും പ്രതീക്ഷിക്കാം എന്ന് വിശ്വസിക്കാം .

നിങ്ങൾ നന്നായാൽ നിങ്ങൾക്കും മക്കൾക്കും നല്ലത് . കോരന് കഞ്ഞി കുമ്പിളിൽ തന്നെ, ഫാൻസിനും.

തോപ്പിൽ ജോപ്പന്‍റെ ക്യുവിൽ നിന്നും ദാസനും പുലിമുരുകന്‍റെ പോസ്റ്ററിൽ പാലൊഴിച്ചു കൊണ്ട് വിജയനും

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+