follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ദുബായ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകനെ മാറ്റിനിര്‍ത്തിയ "പ്രതി" മമ്മൂട്ടിക്കയോ ? ഇത്തിള്‍കണ്ണികളോ ? ഷാർജ പുസ്തകോത്സവത്തിൽ സത്യത്തില്‍ സംഭവിച്ചതിതാണ് ..

ദാസനും വിജയനും » Posted : 10/11/2016

‘’മമ്മൂട്ടിയെ ഏറെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍, അതായത് മമ്മൂട്ടിയിലെ നടനെ, എന്ന് കരുതി സുഖിപ്പിക്കുന്ന ചോദ്യമേ ചോദിക്കൂ എന്ന നിലപാട് എനിക്കില്ല. പിണറായി വിജയന്‍ മുതല്‍ വി പി സിംഗിനോട് വരെ കൃത്യതയോടെ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അത് ഇനിയും തുടരും.മോഹന്‍ലാലിനെ രണ്ട് വട്ടം സുദീര്‍ഘമായി ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. എന്നാല്‍ ആ നടനോട് മമ്മൂട്ടിയെ പോലെ ഇഷ്ടം പോരാ, എന്നിട്ടും സൗഹൃദത്തിന്റെ ഊഷ്മളത കാരണം ലാലിനോട് സ്‌നേഹം തോന്നിപ്പോകും. പത്തേമാരിയുടെ ചിത്രീകരണ വേളയില്‍ ഷൂട്ടിംഗ് സ്ഥലത്ത് 3 മണിക്കൂര്‍ കാത്തുനിന്നിട്ടും ഒരു ബൈറ്റ് തരാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

അസുഖകരമായ ചോദ്യത്തെ അദ്ദേഹം എന്തിന് ഭയക്കുന്നു. മമ്മൂട്ടിക്ക് അഹംഭാവവും അഹങ്കാരവും ഉണ്ട് എന്നല്ല. മമ്മൂക്കയുടെ സ്വഭാവത്തില്‍ ഉണ്ടെന്ന് പറയുന്ന അഹംഭാവം എന്നും, അത്തരമൊരു പൊതുബോധം എന്നുമാണ് ഞാന്‍ പരാമര്‍ശിച്ചത്.

അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചുകൊണ്ടുള്ള പരാമര്‍ശം എന്നില്‍ ചെറിയ വിഷമം ഉണ്ടാക്കി. ആരോഗ്യകരമായ സംവാദമെന്ന നിലയിലാണ് ഞാന്‍ ചോദ്യമുന്നയിച്ചത്. അദ്ദേഹത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള ചോദ്യമായിരുന്നില്ല ’’

- എംസിഎ നാസര്‍, മിഡില്‍ ഈസ്റ്റ് എഡിഷന്‍ ഹെഡ്, മീഡിയാ വണ്‍.ഇപ്പറഞ്ഞ എം സി എ നാസര്‍ എന്ന പച്ച മനുഷ്യനെയും മമ്മുട്ടി എന്ന മെഗാതാരത്തെയും കുറെയധികം വർഷങ്ങളായി ആഴത്തിൽ അറിയാവുന്നവരാണ് ഞങ്ങൾ . മുഖത്ത് ഛായം തേക്കാത്ത ഒരു നല്ല മനസ്സിനുടമയായ പത്രപവർത്തകനായ എം സി എ മോഹൻലാലിനെ ഒരു തവണ ഇന്റർവ്യൂ ചെയ്യുമ്പോൾ ആ സദസ്സിൽ ഞങ്ങളും ഉണ്ടായിരുന്നു .

ആ ദിവസം മൂന്ന് നാല് മണിക്കൂർ ഇന്റർവ്യൂ എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന നിമിഷങ്ങളായിരുന്നു . ഇപ്പറഞ്ഞ മമ്മുട്ടിയും സ്വകാര്യ നിമിഷങ്ങളിൽ ഒരു നല്ല മനുഷ്യൻ തന്നെ, പക്ഷെ.. !

ഇനി നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം . ഇക്കഴിഞ്ഞ ദിവസം ഷാർജ പുസ്തകോത്സവത്തിൽ മലയാളത്തിന്‍റെ മെഗാതാരം എന്നൊക്കെ കവികളും ഫാൻസുകളും പാടി പുകഴ്‌ത്തുന്ന മമ്മുട്ടി പുതിയ രൂപത്തിൽ വന്നെത്തി . ദുബായിലെ വാലുകളും കൂടെയുണ്ടായിരുന്നു .
വാലുകൾ എന്ന് എഴുതുവാൻ കാരണം , കുറച്ചെങ്കിലും നന്മ മിസ്റ്റർ മമ്മൂട്ടിയിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ലവന്മാരൊക്കെ കൂടി അവരുടെ സ്വാർത്ഥ താൽപര്യ പ്രകാരം അദ്ദേഹത്തെ വഴിതിരിച്ചു വിടുന്ന ഒരു പ്രക്രിയ ഏറെ കാലമായി നടന്നു പോകുന്നു .

മെഗാതാരത്തിന്‍റെ കൂടെ കൂടിയാൽ പരിചയപ്പെടുന്നവരൊക്കെ മുതലാളിമാർ ആയതുകൊണ്ടും മറ്റൊരു വശത്ത് മെഗാതാരത്തിനോട് ഇഷ്ടമുള്ള സ്ത്രീ ഫാൻസുകാരായതുകൊണ്ടും രണ്ടിലും ലവന്മാർ മുതലെടുപ്പ് നടത്തി ജീവിച്ചുപോകുന്നു . ഈ ലവന്മാരാണ് ഇത്തവണ ഈ ചോദ്യം ചോദിച്ച എം സി എ നാസർ എന്ന വ്യക്തിത്വത്തെ സാറാമ്മ ടീച്ചറെകാണാനുള്ള പരിപാടിയിൽ നിന്നും പുകച്ചു ചാടിച്ചത് .

പലതവണയും ലവന്മാർ പല സംഭവങ്ങളിലും ഇക്കളികൾ കളിച്ചിട്ടുണ്ട് . 2005 ലെ നവംബർ 18 ആം തിയതി നാല് ചെറുപ്പക്കാർ ഒരു ഇവന്റുമായി ബന്ധപ്പെട്ട് മെഗാതാരത്തെ കാണുവാൻ തലശ്ശേരിക്ക് പോകുന്നു . ഷാർജ എയർപോർട്ടിൽ നിന്നുമാണ് ടിക്കറ്റ് എടുത്തിരിക്കുന്നത് .

ദുബായിൽ നിന്നും യാത്ര തിരിക്കുന്നതിന് മുമ്പായി ഇപ്പറഞ്ഞ വാലുകളിൽ ഒരാൾ ഇവരെ വിളിക്കുന്നു . മെഗാതാരത്തിന് കൊടുക്കുവാൻ എന്നും പറഞ്ഞു ഒരു പാക്കറ്റ് കൈമാറുന്നു. യാത്രാമധ്യേ ഈ പാക്കറ്റിനെ കുറിച്ച് ദുരൂഹത തോന്നുകയും പാക്കറ്റ് പൊട്ടിച്ചു നോക്കുകയും ചെയ്തപ്പോൾ 24 ഡിവിഡികൾ , അതും ഡ്യുപ്ലിക്കേറ്റ് , കൂടാതെ എല്ലാം അതി കഠിനമായ നീലച്ചിത്രങ്ങൾ .ഈ പാക്കറ്റ് എങ്ങാനും ഷാർജ എയർപോർട്ടിൽ പിടിച്ചിരുന്നെങ്കിൽ ദുബായിലെ അറിയപ്പെടുന്ന നാല് മീഡിയ പ്രവർത്തകർ വര്‍ഷങ്ങളോളം ജയിലിൽ ആകുമായിരുന്നു . മെഗാതാരത്തിനും മറ്റും ഇമേജ് നശിക്കണ്ട എന്ന് കരുതി അന്നാരും ഇക്കാര്യം വെളിയിൽ പറഞ്ഞില്ല . എന്നാല്‍ വാങ്ങാന്‍ എത്തുക വേറെ ആളായിരിക്കും എന്ന് പറഞ്ഞതിനാല്‍ അത് താരത്തിനുവേണ്ടിയാണോ എന്നുറപ്പില്ല . ആയിരിക്കുകയുമില്ല . പക്ഷെ നാണക്കേട്‌ നേരെ ചെല്ലുക അവിടെയായിരിക്കുമല്ലോ ?

പക്ഷേ ഇത്തരക്കാരൊക്കെ ഇപ്പോൾ സമൂഹത്തിലെ പുണ്യാളന്മാരായി മറ്റുള്ളവരെ അവഹേളിക്കുന്നത് കാണുമ്പോഴാണ് ഇതൊക്കെ പുറത്ത് വിടുവാൻ തോന്നിപ്പിക്കുന്നത് . കച്ചവട താത്പര്യങ്ങൾ മുന്നിൽകണ്ട് ഒരു തരിമ്പ് പോലും ആത്മാർത്ഥയില്ലാതെ കൂടെ കൂടിയിരിക്കുന്നവരാണ് എംസിഎ നാസർ പോലുള്ളവരെ ഇത്തരം പലതരം സംഭവങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത് എന്ന് കാണുമ്പോഴാണ് ഇങ്ങനെയൊക്കെ കാര്യങ്ങൾ തുറന്ന് പറയേണ്ടി വരുന്നത് .

അല്ലാതെ ഇതൊന്നും ആരും ആരോടും വൈരാഗ്യം തീർക്കുവാനോ തരാം താഴ്‌ത്തുവാനോ അല്ല എന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട്,

ഷാർജ അന്തർദേശീയ പുസ്തക പ്രദർശന നഗരിയിൽ നിന്നും വാച്ച്മാൻ ദാസനും സെക്യൂരിറ്റി വിജയനും

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+