follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

ദിലീപ് - മഞ്ജു വാര്യര്‍ കല്യാണസൗഗന്ധികം അങ്ങനെയങ്ങനെ.. ദിലീപ് - കാവ്യാ മാധവന്‍ ആട്ടക്കഥയായ ചരിത്രം !!

ദാസനും വിജയനും » Posted : 25/11/2016

2016 മലയാള സിനിമക്ക് ട്രാജഡികളുടെ വർഷമായിരുന്നുവെങ്കിലും ചില സംഭവങ്ങൾ മലയാള സിനിമയിൽ വീണ്ടും വീണ്ടും സംസാരവിഷയമായതും നമ്മൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു .
ഉദാഹരണമായി കഴിഞ്ഞ 17 വർഷങ്ങളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഒരു ഗോസ്സിപ്പിന് ഇപ്പോൾ പരിസമാപ്തിയായിരിക്കുന്നു .1999 ഇൽ ഗുണ്ടൽപ്പേട്ടിലെ ചെട്ടിച്ചിപ്പാടങ്ങളിൽ വെച്ച് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ തുടങ്ങിയ കൂട്ടുകെട്ട് മീശമാധവനിൽ കൂടുതൽ തിളങ്ങി .

പ്രേം നസീർ - ഷീല ജോഡി പോലെ , ജയൻ - സീമ , മമ്മുട്ടി -സുഹാസിനി , മോഹൻലാൽ - കാർത്തിക പോലെ ദിലീപും കാവ്യ മാധവനും മലയാളിയുടെ മനസ്സിനുള്ളിൽ കുടിയേറിയപ്പോൾ സ്നേഹത്തിന്റെ ഗോസിപ്പുകൾ എന്നും വിടാതെ ഇവരെ പിന്തുടർന്നിരുന്നു .

1996 കാലഘട്ടത്തിൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം സിനിമയിൽ അവിചാരിതമായി നായകനായി മാറിയ ദിലീപ് മഞ്ജുവാരിയർ എന്ന കലാകാരിയുമായി തുടർച്ചയായി അഭിനയിച്ചു . കമലിന്‍റെ ഈ പുഴയും കടന്ന് എന്ന ചിത്രവും സൂപ്പർ ഹിറ്റായി മാറിയപ്പോൾ അതൊരു താര ജോഡിയായി മാറുകയായിരുന്നു .

സല്ലാപം ഷൂട്ടിങ് സെറ്റിൽ നിന്നും ചാലക്കുടിക്കാരനായ ഒരു പ്രൊഡക്ഷനിലെ ഒരാളുമായി പ്രണയമാവുകയും സെറ്റിൽ നിന്നും ആരോടും പറയാതെ ഒളിച്ചോടി പോകുകയും ചെയ്ത മഞ്ജുവിനെ ജനങ്ങൾ എല്ലാം മറന്നുകൊണ്ടും പൊറുത്തു കൊണ്ടും ഇഷ്ടപ്പെടുവാൻ കാരണം ഒരു നല്ല കലാകാരി എന്നതിനപ്പുറം ഒരു ജനങ്ങള്‍ അറിയുന്ന നല്ല വ്യക്തിത്വം എന്ന നിലയിലുംകൂടി ആയിരുന്നു .

ആ വ്യക്തിത്വമാണ് ദിലീപിനെ മഞ്ജുവാര്യരുടെ ഭർത്താവാകുവാൻ പ്രേരിപ്പിച്ചതും വിവാഹം കഴിച്ചതും വളരെ മാന്യമായി കുടുംബജീവിതം നയിച്ചതും . പക്ഷെ ആ ചാലക്കുടിക്കാരൻ പയ്യന്‍റെ ശാപമെന്നോണം മഞ്ജുവിന്‍റെ ജീവിതത്തിൽ പ്രശ്നങ്ങള്‍ വേട്ടയാടി തുടങ്ങിയിരുന്നു .

ഒരു നല്ല കുടുംബത്തിൽ പിറന്ന ആ പയ്യൻ ഇന്നിപ്പോൾ ചാലക്കുടിയിലെ ബാറുകളിലും മറ്റും അന്തിയുറങ്ങുന്ന അവസ്ഥയിൽ ആകുകയും കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുകയും ചെയ്തു . അവന്‍റെ ശാപമാണോ ഇതൊക്കെ?

വളരെ അപ്രതീക്ഷിതമായി ദിലീപ് മഞ്ജുവിനെ വിവാഹം ചെയ്യുകയും ഒരു നല്ല കുടുംബിനി ആക്കി മാറ്റുകയും ചെയ്തപ്പോൾ മലയാളത്തിന് നഷ്ടമായത് കരുത്തുള്ള ഒരു പെൺ കഥാപാത്രത്തെയാണ് .സമൂഹം ഒന്നടങ്കം അഭ്യർത്ഥിച്ചിട്ടും ദിലീപ് മഞ്ജുവിനെ അടുക്കളക്കാരി ആക്കി മാറ്റിയപ്പോൾ മഞ്ജുവിന്‍റെ ഭാഗ്യം ദിലീപ് തട്ടിയെടുത്തു എന്നുവരെ പറഞ്ഞിരുന്ന വ്യക്തികളും മാധ്യമങ്ങളും ഇപ്പോഴും കേരളത്തിലുണ്ട് .

മീശമാധവനാണ് ശരിക്കും ഇവിടെയും വില്ലനായി മാറിയത് . മീശമാധവൻ മീശ പിരിച്ചുകൊണ്ട് കേരളം മുഴുവൻ കളവു നടത്തിയപ്പോൾ പകരത്തിനു പകരമായി മീശമാധവന്‍റെ മനസ്സിനെ മഞ്ജുവിൽ നിന്നും കാവ്യ മാധവൻ കട്ടെടുത്തു . ദിലീപ് - കാവ്യാ ഭാഗ്യജോഡികളെ തമ്മിൽ അകറ്റുവാനായി മഞ്ജു കണ്ടുപിടിച്ച മറ്റൊരു വഴിയായിരുന്നു നിത്യദാസ് എന്ന നടിയിലൂടെ .

പറക്കും തളിക എന്ന സിനിമയിൽ നായികയായി അഭിനയിച്ച നിത്യയെ കണ്ടുപിടിച്ചതും അവസരം ഒപ്പിച്ചതും മഞ്ജുവാരിയർ ആയിരുന്നു . 2004 ൽ ദുബായിൽ വെച്ച് നടന്ന അറേബിയൻ ത്രില്ലർ എക്സ്പ്രസ്സ് എന്ന ദിലീപ് ഷോയിൽ വെച്ചാണ് ദിലീപും കാവ്യയും അടുത്തത് .

മഞ്ജുവിനെ കൊണ്ടുവരാതെ ദിലീപ് ദുബായിൽ ഒരു മാസത്തോളം കറങ്ങിയപ്പോൾ അൽ ഷംസ് അപ്പാർട്ട്മെന്റിൽ സ്യുട്ട് റൂമുകളിലെ താമസം താരങ്ങള്‍ തമ്മിലെ സൗഹൃദം കൂടുതൽ അടുപ്പിക്കുകയായിരുന്നു .

അന്ന് ദിലീപിന്‍റെ തന്നെ സിനിമയിൽ അഭിനയിച്ച മറ്റൊരു നായികയെ മഞ്ജു സിഐഡി ആക്കിയിരുന്ന കാര്യം ദിലീപ് അറിഞ്ഞിരുന്നില്ല . ദിവസേനയുള്ള കാര്യങ്ങൾ ഈ നടി മഞ്ജുവിനെ അറിയിച്ചു കൊണ്ടിരുന്നപ്പോൾ ഗതി മുട്ടിയ മഞ്ജു വാര്യർ ദിലീപ് അറിയാതെ ദുബായിക്ക് വിമാനം കയറുകയായിരുന്നു . പിന്നെയൊക്കെ ഫ്ലാഷ് ബാക്ക് ?ഈ ഒറ്റുകാരി നടി അതിനുശേഷം ദിലീപിന്‍റെ ശത്രു ലിസ്റ്റിൽ കയറിപ്പെടുകയും മെല്ലെ മെല്ലെ ആ നടി തമിഴിലേക്കും തെലുങ്കിലേക്കും കുടിയേറി അഭിനയിക്കുകയായിരുന്നു . ഇതിനിടെ മറ്റൊരു രസകരമായ സംഭവം കൂടി അരങ്ങേറി . ഈ ദുബായ് ഷോയുടെ റിഹേഴ്‌സൽ ക്യാമ്പ് നടക്കുന്ന സമയത്ത് ദിലീപിന്‍റെ ഫോണിലേക്ക് കാവ്യാ വിളിക്കുന്നു . ഈ സമയത്ത് ദിലീപ് കുളിക്കുകയായിരുന്നു.

ഈ തക്കം നോക്കി നമ്മുടെ കലാഭവൻ മണി ഫോൺ അറ്റൻഡ് ചെയ്യുന്നു . ദിലീപിന്‍റെ ശബ്ദത്തില്‍ സംസാരിക്കുന്നു . അങ്ങനെ അരമണിക്കൂറാണ് കാവ്യാ ദിലീപെന്ന ധാരണയില്‍ മണിയുമായി സൗഹൃദ സംഭാഷണം നടത്തിയത് . ഇതൊക്കെ സിനിമാ രംഗത്തെ കൊച്ചു കുസൃതികള്‍ ആണെങ്കിലും ആ സംഭാഷണത്തില്‍ നിന്നും മണി പലതും ചികഞ്ഞെടുത്തു . പിന്നെ കള്ളടിച്ചപ്പോൾ മണി തന്നെ ഇത് പാട്ടാക്കി .

ഇങ്ങനെയാണ് ദിലീപ് കാവ്യാ പ്രണയകഥ മലയാള സിനിമയിൽ നൂറു ദിവസം ഓടുന്ന ഹിറ്റ് ചിത്രമായി മാറിയത് . ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ നിഷാൽ ചന്ദ്രയുടെ കുവൈറ്റിലെ അമ്മ കാവ്യയെ മരുമകൾ ആക്കുകയും അങ്ങനെ എങ്കിലും മകനെ സിനിമയിൽ നായകനാക്കാം എന്ന് വ്യാമോഹിക്കുകയും ചെയ്തപ്പോൾ കാവ്യാ കുവൈറ്റിലെ അടുക്കളയിൽ പാചകക്കാരിയായി .

ആ മധുവിധുവും വ്യാമോഹങ്ങളും അധികനാൾ നീണ്ടു നിന്നില്ല എന്നത് സത്യം . അങ്ങനെ ആകെ മൊത്തം നല്ല രീതിയിൽ പോയിരുന്ന ദിലീപ് മഞ്ജു ബന്ധത്തിൽ വിള്ളൽ വീഴുന്നതിന് കാരണമായത് ഒരു പ്രമുഖ സ്വർണ്ണക്കടയുടെ പരസ്യവും അതുമായി ബന്ധപ്പെട്ട ചില കശപിശകളുമാണ് . തമ്മില്‍ കശപിശ മാത്രമായിരുന്ന ബന്ധം പാലും മോരും പോലെ പിരിച്ചു മാറ്റുന്നത് അതോടെയാണ് .

ഇത്തരം പ്രശനങ്ങളാണ് ദിലീപും മഞ്ജുവും വേർപിരിയുന്നതിനും മീനാക്ഷി ദിലീപിന്‍റെ കൂടെ നിൽക്കുന്നതിനും കാരണമായത് . ഇപ്പോൾ നമ്മളെല്ലാം കൂടി എഴുതി എഴുതി അവരെക്കൊണ്ട് കല്യാണം കഴിപ്പിക്കുകയും ചെയ്തു . വനിതയിൽ വന്നപ്പോഴേ ഞങ്ങൾ ഉറപ്പിച്ചു . നവദമ്പതികൾക്ക് മംഗളം നേരുകയല്ലാതെ വേറെ ഞങ്ങൾക്കിതിൽ റോളുകൾ ഇല്ല എന്നുറച്ചു വിശ്വസിച്ചുകൊണ്ട്,

കല്യാണപ്പന്തലിൽ നിന്നും നാദസ്വരക്കാരൻ ദാസനും പാചകക്കാരൻ കല്യാണരാമൻ വിജയനും

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+