follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

ലക്ഷ്മി നായര്‍ ആട്ടക്കഥ ! കഥാന്തരം എന്ത് സംഭവിക്കും ? അടുത്ത ആഴ്ചകളിൽ ജെബി ജങ്ഷനിൽ നമ്മുടെ ലക്ഷ്മിയും എത്തും. അതോടെ അവരും കേരളത്തിലെ ഏറ്റവും പുണ്യവതിയായി മാറും !

ദാസനും വിജയനും » Posted : 26/01/2017

സത്യം പറഞ്ഞാൽ ഈ വിവാദനായിക ലക്ഷ്മി നായർ വിഷയം എന്താണെന്ന് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല . ഈ ആണവകരാർ പോലെ അല്ലെങ്കിൽ സിപിഎമ്മിന്റെ സ്റ്റഡിക്ലാസ്സുകൾ പോലെ എല്ലാറ്റിലും ഒരു അവ്യക്തത . എങ്കിലും എഴുതാതെ വയ്യാത്ത അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്കും അല്ലെങ്കിൽ കാര്യങ്ങളുടെ കിടപ്പും .

കഴിഞ്ഞ ദിവസങ്ങളായി കള്ളപ്പണവും ജെല്ലിക്കട്ടും ഒക്കെ ഉണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ലക്ഷ്മി തരംഗം . സാധാരണ പുള്ളിക്കാരിയെകുറിച്ച് ഇടക്കൊക്കെ മസാല വാർത്തകൾ ഇറങ്ങാറുണ്ടെങ്കിലും ഇത്തവണ നിസ്സാരമല്ല .

എന്തെങ്കിലും എഴുതട്ടെ എന്ന് എഡിറ്ററോട് ചോദിച്ചപ്പോൾ പുള്ളിക്കാരി ഭയങ്കര പിടിപാട് എന്നാണ് കിട്ടിയ മറുപടി , ഇപ്പോൾ ഭരിക്കുന്നവരിലും പണ്ട് ഭരിച്ചവരിലും പിന്നെ കോടതി മുറികളിലും ചാനൽ തൊഴുത്തുകളിലും എല്ലാം . സുകുമാരൻനായരുടെ അറം പറ്റിയ വാക്കുകൾക്ക് ദൈവം കൊടുക്കുന്ന മറുപടിയെന്നോണം സരിതക്ക് ശേഷം ലക്ഷ്മി.

രണ്ടു പെണ്ണുങ്ങളിലും നായർ എന്ന ഒരു വാലുള്ളതുകൊണ്ട് സുകുമാരൻ നായർക്കും അഭിമാനിക്കാം "താക്കോൽ സ്ഥാനം". ഇക്കാര്യത്തിൽ ജാതീയത കയറ്റുവാൻ താത്പര്യമില്ലെങ്കിലും കാര്യങ്ങൾ തുറന്നു പറയാതെ വയ്യാത്ത സ്ഥിതിയാണ് ഇപ്പോൾ.അല്ലെങ്കിലും കേരളത്തിന്‍റെ ചില പൊതുവായ സ്വഭാവരീതിവെച്ചുകൊണ്ട് വിലയിരുത്തിയാൽ അസൂയയും ഇല്ലാതെയില്ല . ഈ സ്ത്രീ കുറെ നാളുകളായി ഗൾഫിലെ ബാച്ചിലർ റൂമുകളിലെ ആരാധന കഥാപാത്രമായിരുന്നു . അന്നെല്ലാം ഫാൻസുകൾ , ഇന്നിപ്പോൾ പ്രായം കൂടിയപ്പോൾ ആളുകളിൽ വിരക്തി തോന്നുന്നുണ്ടോ എന്നൊരു സത്യവും ചിന്തിക്കാതെ വയ്യാത്ത അവസ്ഥ .

എന്തൊക്കെ തന്നെയാണെങ്കിലും ലക്ഷ്മി നായരുടെ കുക്കിങ്ങ് ഫുൾടൈം ഇരുന്നു കാണുന്ന ചിലരെ ഞങ്ങൾക്കും അറിയാം . കോലിയക്കോട് കൃഷ്ണൻനായരുടെ മരുമകൾ ആയതുകൊണ്ടാണ് കേരളമുഖ്യന്‌ ഈ വിഷയത്തിൽ ഒരു മൂടൽമഞ്ഞുള്ളതുപോലെ, കൂടാതെ സ്വാശ്രയകോളേജ് വന്നതിൽപ്പിന്നെ എന്നും ഒരു ഉണ്ടൻചുരുട്ട് സിപിഎമ്മിനെ തേടിവരും എന്നദ്ദേഹത്തിന് അറിയാം .

പിന്നെ മാധ്യമഉപദേഷ്ടാവിന്റെ കറുത്ത കൈകളും കൗടില്യ ബുദ്ധിയും ചേർത്തു വായിക്കുമ്പോൾ എല്ലാം കൂടി അവിയൽ പരുവം. സാമ്പാറിൽ കായം കൂടിയപോലെ, പായസത്തിൽ ഏലക്ക കൂടിയതുപോലെ രസത്തിൽ പുളി കൂടിയതുപോലെ എന്തോ ഒരു കുറവ് .

എന്നിരുന്നാലും സോഷ്യൽമീഡിയക്കാര്‍ ഇപ്പോൾ അവസാനിപ്പിക്കും.., അവസാനിപ്പിക്കും എന്ന് കരുതിയിട്ടും ഒന്നും അവസാനിക്കുന്നില്ല . ഇപ്പോൾ ഇറങ്ങുന്ന ചിത്രങ്ങളിൽ ചില മസാലപ്പടങ്ങളും വരുന്നത് കാണുമ്പോൾ ഇവരെങ്ങനെ പ്രിൻസിപ്പാളായി എന്നും തോന്നിപ്പോകും. പണ്ടേതോ ചാനൽപയ്യനെ അഥവാ ക്യാമറപയ്യനെ ഇതുപോലെ എന്തോ ചെയ്തു എന്നൊക്കെ കേട്ടപ്പോൾ സത്യത്തിൽ ഒരിക്കലും വിശ്വസിച്ചിരുന്നില്ല .

പക്ഷെ ഇന്നിപ്പോൾ ചിലതൊക്കെ വിശ്വസിക്കേണ്ടതായ അവസ്ഥയിലാണ് കാര്യങ്ങളുടെ മൊത്തത്തിലുള്ള പോക്കും അതുപോലെയുള്ള വാർത്തകളും . തീയില്ലാതെ പുകയുണ്ടാകില്ലെന്ന് എന്നും എസ്എഫ്ഐക്കാരും ഡിഫിക്കാരും സരിതവിഷയത്തിൽ പറഞ്ഞതൊക്കെ ഓർമ്മയിൽ വരുന്നു .

ഈയിടെ ഒരു പഴയ മാധ്യമ പ്രവർത്തകൻ സൗദിയിൽ വെച്ച് പ്രസംഗിച്ചതുപോലെ , മാധ്യമക്കാർക്ക് ഒരു അഹങ്കാരം എന്നും ഉണ്ടായിരുന്നു , അതുകൊണ്ടാണ് മാധ്യമക്കാരും വക്കീലന്മാരും ഏറ്റുമുട്ടിയപ്പോൾ പൊതുജനം ഒന്നടങ്കം വക്കീലന്മാരുടെ പിന്നാലെ പോയതും സഹായിച്ചതും .

കേരളത്തിന്‍റെ ഒരു രീതി വെച്ചുകൊണ്ട് സാധാരണ ഗ്രാമത്തിൽ ജനിച്ച ഒരു വ്യക്തി എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഒരു ചാനലിൽ കയറും . ചാനലിൽ ആണേൽ റിപ്പോർട്ടർ ആയോ അവതാരകനോ അവതാരകയോ ആയോ , അല്ലെങ്കിൽ സീരിയലിൽ മുഖം കാണിച്ചോ തുടക്കമാകും . അപ്പോഴേക്കും മെല്ലെ മെല്ലെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുന്ന അവസ്ഥ വന്നാൽ പിന്നെ ഈ പുള്ളികളുടെ സ്വഭാവരീതികളിൽ മാറ്റം വരും .

മിമിക്രിയിലും സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോ എന്തിനധികം റേഡിയോ ജോക്കികളിൽ വരെ ഈ ഒരു മാറ്റം നമുക്ക് കാണാവുന്നതാണ് . അവരാണ് ഭൂമിയുടെ അച്ചുതണ്ട് തിരിക്കുന്നതെന്ന ഒരു തോന്നൽ പലരുടെയും മുഖത്തും പെരുമാറ്റത്തിലും നമുക്ക് പ്രകടമായി മനസിലാക്കാം . അതുകൊണ്ട് തന്നെ ഇവരുടെ ഒക്കെ പണിപോയാലോ ചാൻസുകൾ നഷ്ടപ്പെട്ടാലോ ഒരു തെരുവുപട്ടി പോലും ശ്രദ്ധിക്കാത്ത അവസ്ഥയിലാകും .

പിന്നെ ഒരു പത്രത്തിൽ വായിച്ചത് , ലക്ഷ്മി നായർ സുന്ദരികളായ പെൺകുട്ടികളെ രാത്രി എട്ടു മണിക്കുശേഷം കൊണ്ടുപോകാറുണ്ടെന്നാണ് . അതിപ്പോൾ നമ്മുക്ക് ചെറിയ ബുദ്ധിയിൽ തന്നെ മനസ്സിലാക്കാവുന്നത് കുക്കറി ഷോ നടത്തുന്നയാൾ എന്തായാലും കുക്കിങ് പഠിപ്പിക്കില്ലേ ? പക്ഷെ അതിലും കുട്ടികൾ അശ്ലീലം ചിന്തിച്ചാൽ പിന്നെ നാം എന്ത് മനസിലാക്കണം ? അതിലേക്കൊന്നും നമ്മൾ കടക്കുവാൻ ഉദ്ദേശിക്കുന്നില്ല .എന്തായാലും കേരളത്തിലെ 80 ശതമാനം പെണ്ണുങ്ങൾക്കും ഇവരെ കണ്ടുകൂടാ , കാരണം കാണാൻ വലിയ ഭംഗിയൊന്നും ഇല്ലെങ്കിലും നല്ല വിലപിടിച്ച സാരികളും അതിനു മാച്ചായ വളയും കമ്മലുകളും പൊട്ടും ഉപയോഗിക്കും . അതിനേക്കാളുപരി ഏതൊരു മനുഷ്യനും കാണുവാനും പോകുവാനും മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകൾ തന്നെ .

ഹിമാലയവും നാഗാലാന്റും തായ്‌ലന്റും ഇന്തോനേഷ്യയും ഫ്‌ളാവേർസ് ഓഫ് ഇന്ത്യ എന്ന പേരിൽ ചുറ്റിയടിച്ചപ്പോൾ തുടങ്ങിയ കുശുമ്പ് . കേരളത്തിന്റെ മുഖ്യ ബുദ്ധിജീവിയും സ്മാർട്ട് മാധ്യമ പ്രവർത്തകനും സുമുഖനും സുന്ദരനും ശബ്ദ ഗാംഭീര്യത്തിന്റെ ഉടമയുമായ ജോൺ ബ്രിട്ടാസ് , അദ്ദേഹമാണ് ഇപ്പോൾ ഇരട്ടച്ചങ്കുള്ള നമ്മുടെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും , എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞതും .

കൂടാതെ തിരുവനന്തപുരത്തെ എല്ലാ മേഖലകളിലും സ്വന്തം പ്രാവീണ്യം തെളിയിച്ചയാള്‍ , മെഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്ത കൂട്ടുകാരന്‍ , അബ്ദുൽ നാസർ മദനിയുടെ ഭാര്യയെ വിളിച്ചുവരുത്തി തിരഞ്ഞെടുപ്പിന്റെ തലേന്നാൾ മുഖപടം മാറ്റിവെച്ചു ഇന്റർവ്യൂ ചെയ്ത മനുഷ്യ സ്‌നേഹി , വിഎസ് വെറുക്കപ്പെട്ടവനാണെന്ന് ഉറക്കെ പ്രഖ്യാപിച്ച വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെ നേരിൽ കാണുവാൻ ഭാഗ്യം സിദ്ധിച്ചയാൾ , ശ്രീ ശ്രീ രവിശങ്കറിനെ - സരിതാനായരെ - ഗെയ്‌ൽ ട്രെഡ്‌വെല്ലിനെ എന്തിനധികം കലാഭവൻ മണി വിഷയത്തിൽ ജാഫറിനെയും സാബുവിനെയും അഭിമുഖം നടത്തിയ ആള്‍ .

ഇത്രയും പ്രൊഫൈൽ ഉള്ള ഒരാൾ അടുത്ത ആഴ്ചകളിൽ ജെബി ജങ്ഷനിൽ നമ്മുടെ ലക്ഷ്മി നായരെയും നമ്മുടെ മുൻപിൽ എത്തിച്ചു തരും , അതോടെ ലക്ഷ്മി കേരളത്തിലെ ഏറ്റവും പുണ്യവതിയായി മാറുകയും ചെയ്യുന്ന കാഴ്‌ച ഇപ്പോൾ സമരം നടത്തുന്നവരും കാണേണ്ടിവരും.

ഇതൊന്നും കാണുവാനുള്ള മനക്കട്ടി ഇല്ലാത്തതുകൊണ്ട് ലോകോളേജിലെ അടുക്കളയിൽ ഒളിച്ചിരുന്നുകൊണ്ട്,

ദാസനും വിജയനും


:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+