follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

മരണത്തിലെങ്കിലും അഹമ്മദ് സാഹിബിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച മരണത്തിന്‍റെ വ്യാപാരികള്‍ക്ക് ഒടുവില്‍ മലയാളിയുടെ മുൻപിൽ മുട്ടുകുത്തേണ്ടി വന്നു !!

ദാസനും വിജയനും » Posted : 01/02/2017

പണ്ട് മൊബൈൽ ഫോണൊക്കെ വരുന്നതിനുമുന്‍പ് നാട്ടിൽ അധികം വീടുകളിൽ ഫോൺ ഇല്ലാതിരുന്ന സമയത്ത് ഞങ്ങളുടെ അയൽവക്കത്തെ വീട്ടിലെ ചേട്ടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മരിച്ചു എന്ന് വിളിച്ചുപറഞ്ഞു. ഞങ്ങളുടെ ഡ്യുട്ടി അത് മരിച്ച ചേട്ടന്‍റെ ബന്ധുക്കളെയും വീട്ടുകാരെയും അറിയിക്കുക എന്നായിരുന്നു.

പക്ഷെ ഞങ്ങൾ അപ്പോൾ കൊടൈക്കനാലിലേക്ക് പോകുവാൻ തയാറായി നിൽക്കുന്ന സമയമായിരുന്നു. ഞങ്ങൾ ഈ വാർത്തയെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരനെ അറിയിച്ചുകൊണ്ട് പറഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞാൽ ഈ വാർത്ത മരിച്ച ചേട്ടന്‍റെ വീട്ടിൽ അറിയിക്കണം എന്ന്. കൊടൈക്കനാൽ യാത്ര മുടങ്ങരുതല്ലോ?

ജയലളിത മരിച്ചിട്ടും പത്ത് പതിനഞ്ച് ദിവസം മരണത്തെ വകവെക്കാതെ യന്ത്രസാമഗ്രികളുടെ പേരും പറഞ്ഞുകൊണ്ട് ജനത്തെയും മാധ്യമങ്ങളെയും കബളിപ്പിക്കുമ്പോൾ ലക്‌ഷ്യം വേറൊന്നുമായിരുന്നില്ല. തമിഴ്‍നാട്ടിലെ ഭരണചക്രം സ്വന്തം കൈപ്പിടിയിൽ ആക്കുവാൻ ശശികല പോലുള്ള ചെകുത്താന്മാരെ കൂട്ടുപിടിക്കുവാൻ അതിനുള്ള സമയം ലഭിക്കുവാൻ മരണത്തെ അറിയിക്കാതെ മൂടിവെച്ചുകൊണ്ട് കാര്യങ്ങളെല്ലാം കൈവരുതിയിൽ എത്തിയെന്ന് തോന്നിയപ്പോൾ കാണിച്ച കുശാഗ്ര ബുദ്ധിതന്നെയാണ് ഇപ്പോൾ ഇ അഹമ്മദ് സാഹബിന്റെ മരണത്തിലും ലവന്മാർ കാണിക്കുവാൻ ശ്രമിച്ചത്.ഇ അഹമ്മദ് സാഹിബ് കുഴഞ്ഞുവീഴുമ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് ബഡ്‌ജറ്റ്‌ നേരത്തെ അവതരിപ്പിക്കുവാൻ തട്ടിക്കൂട്ടിയവർ തന്നെയായിരുന്നു. യുപിയിലെയും പഞ്ചാബിലെയും ഗോവയിലെയും ഉത്തരാഖണ്ഡിലെയും ജനങ്ങളെ പറ്റിക്കുവാനും അവരുടെ കണ്ണിൽ പൊടി ഇടുവാനും മഹത്തായ പ്ലാൻ ചെയ്തുകൊണ്ട് കുറെയധികം ഇളവുകളും സൗജന്യങ്ങളും വാരിക്കോരി ഒരു തമിഴ്‍നാട് സ്റ്റൈൽ ബഡ്‌ജറ്റിന്റെ കടക്കൽ കത്തിവെക്കുന്ന പോലത്തെ അവസ്ഥയിരുന്നു ഈ മരണത്തിലെങ്ങാനും ബഡ്‌ജറ്റ്‌ അവതരണം നീട്ടി വെക്കേണ്ടിവന്നാൽ ഉണ്ടാവുക.

ഇത് മുൻകൂട്ടി മനസിലാക്കിയ നേതാക്കൾ ഡോക്ടര്‍മാരെയും ആശുപത്രിക്കാരെയും തങ്ങളുടെ വരുതിയിലാക്കാക്കുകയും സ്വന്തം മക്കളെയും കുടുംബക്കാരെയും കാണുവാൻ അനുവദിക്കാതെ ജയലളിത സ്റ്റൈൽ കളിച്ചപ്പോൾ മലയാളിയുടെ പ്രതികരണത്തിൽ ഡോക്ടർമാർ കുഴഞ്ഞു.

നിങ്ങളുടെ കുനുട്ട് ബുദ്ധിയും കുശാഗ്ര ബുദ്ധിയും തമിഴ്‍നാട്ടിലോ ഗുജറാത്തിലോ ഉള്ള പാവപ്പെട്ടവരുടെ അടുത്തു പ്രയോഗിച്ചാൽ മതിയെന്ന ഒരു വാണിംഗ് ആണ് ഇത്തവണ കേന്ദ്രത്തിലെ ബുദ്ധിജീവികൾക്ക് കിട്ടിയത്. ഇക്കളികൾ എന്നും എപ്പോഴും ഈ ഏകാധിപതികൾ തുടർന്നു പോന്നിരുന്നു.

മരണത്തെ വെച്ചാണ് ഇവന്മാർ കളിക്കുന്നത് എന്നത് ഏറ്റവും ദൗർഭാഗ്യകരം. കാരണം ജനനത്തെയും മരണത്തെയും എന്തിനധികം മനുഷ്യജീവനുവരെ വില നൽകാതെ അധികാരത്തിനുവേണ്ടിയും അത് നിലനിർത്തുവാൻ വേണ്ടിയും ഏതറ്റം വരെയും പോകുവാൻ മനുഷ്യ മനസ്സ് മാറിക്കഴിഞ്ഞു എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ഇക്കാണുന്ന മരണ വ്യാപാരം .

ചാനലുകളെയും പത്രങ്ങളെയും വിലക്കുവാങ്ങി സ്വന്തം കൈപ്പിടിയിൽ ഒതുക്കിയവർ ഇപ്പോൾ ആശുപത്രികളെയും ഡോക്ടർമാരെയും വിലക്കുവാങ്ങിയിരിക്കുന്നു. ഇനിയിപ്പോൾ ജനനത്തെയും മരണത്തെയും വിലക്കുവാങ്ങിയാൽ അത്‌ഭുതപ്പെടേണ്ടതില്ല.

ഇതുപോലെയുള്ള പല മരണങ്ങളിലും അസ്വാഭാവികമായി പലതും കാണുവാൻ സാധിക്കുന്നു എന്ന യാഥാർഥ്യം മറച്ചുവെക്കാൻ പറ്റുന്നില്ല.ഈ കേന്ദ്ര സർക്കാർ അധികാരത്തിൽ കയറിയ നാളിൽ തന്നെ അപകടത്തിൽ മരിച്ച ഗോപിനാഥ്‌ മുണ്ടെ മുതൽ ഈ ഭരണം അധികാരത്തിൽ വരരുതെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച കർണ്ണാടകയിലെ യുആർ അനന്തമൂർത്തിയുടെ മസ്തിഷ്കമരണവും , മുംബയിലെ ചുണകുട്ടി പോലീസായിരുന്ന ഹേമന്ദ് കരക്കാരെയുടെ ഭാര്യ കവിത കർക്കരെയുടെ മസ്തിഷ്ക മരണവും അതുപോലെ ഈ ഭരണം വരാതിരിക്കുവാൻ ഏറെ ശ്രമിച്ച നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ജസ് വന്ത് സിംഗിന്റെ വീഴ്ചയും പിന്നീട് തലച്ചോറിൽ ആഘാതവും, ഇപ്പോൾ കോമയിലും ആയതിലെല്ലാം ശരിക്കും ആശുപത്രികളെയും ഡോക്ടർമാരെയും എല്ലാം ഭരണക്കാർ തങ്ങളുടെ വരുതിയിൽ ആക്കിയിട്ടുണ്ടോ എന്നൊരു സംശയം ആർക്കെങ്കിലും ഉദിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല .

മരണങ്ങൾ കുറെ മറച്ചുവെച്ചും മറ്റും കളിച്ച ഏരിയൽ ഷാരോൺ ഏഴരക്കൊല്ലമാണ് മരണത്തിന്‍റെയും ജീവിതത്തിന്‍റെയും ഇടയിൽ കോമയിൽ കിടന്നെന്നതും ഓർക്കുന്നത് നന്നായിരിക്കും.

എന്തായാലും ഇ അഹമ്മദ് സാഹിബ് ഇരുപത്തിയൊന്‍പതാം വയസില്‍ തുടങ്ങിയ വിജയങ്ങളെ തേരോട്ടത്തെ മരണത്തിലെങ്കിലും തോല്‍പ്പിക്കാന്‍ ശ്രമിച്ച മരണത്തിന്‍റെ വ്യാപാരികള്‍ക്ക് ഒടുവില്‍ മലയാളിയുടെ മുൻപിൽ മുട്ടുകുത്തേണ്ടി വന്നു .

മരണത്തെ വ്യാപാരം ചെയ്തുകൊണ്ടുള്ള ഇക്കളികൾ അവസാനിപ്പിച്ചില്ലെങ്കിൽ അതിന്‍റെ തിരിച്ചടികൾ എങ്ങനെയുള്ളതെന്നു നമ്മുക്ക് പ്രവചിക്കാനാവില്ല എന്ന ഉത്തമ വിശ്വാസത്തിൽ

ഡോക്ടർ ദാസനും അറ്റൻഡർ വിജയനും

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+