follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ഒരു ലക്ഷത്തിന്റെ ആഗ്രഹങ്ങളും ഒരു കോടിയുടെ പേടിയും : എന്നിട്ടും നിങ്ങള്‍ സണ്ണി ലിയോണെ സ്വപ്നം കാണുന്നു ! അതുപോലെ ആഗ്രഹിക്കുന്നു. അല്ലാതെ വന്നാല്‍ പരസ്പരം ചെളിവാരിയെറിയുന്നു !

ദാസനും വിജയനും » Posted : 19/08/2017

മലയാളികൾ എന്നും എപ്പോഴും എന്തിനും മുന്നിലാണല്ലോ ? സമ്പൂർണ്ണ സാക്ഷരതാ മുതൽ എല്ലാ തരത്തിലുള്ള വിവരങ്ങളിലും വിവരക്കേടുകളിലും നമ്മൾ എന്നും മുന്നിലാണ്.

ബ്ലൂ വെയിൽ കളി മുതൽ ബ്ലൂ ഫിലിം കാണുന്നതിൽ വരെ നമ്മളിലെ ജനം ഏറെ മുന്നിലെത്തിയപ്പോൾ അതിന്റെയൊക്കെ തെളിവുകളായി ചെറുപ്പക്കാരുടെ ആത്മഹത്യകളും കൂടാതെ കൊച്ചിയിലെ സണ്ണി ലിയോണിന്റെ വരവേൽപ്പും ഒക്കെയായി വിവരക്കേടുകളില്‍ മലയാളിയുടെ ജൈത്രയാത്ര തുടരുകയാണ് .എട്ടാം ക്ലാസ്സ് കഴിയുന്നതോടെ കയ്യിൽ സ്മാർട്ട് ഫോണുകൾ എത്തിപ്പെടുമ്പോൾകുട്ടി മനസുകൾ ആകാംഷ ഭരിതരാകുകയും അവരുടെ അന്വേഷണാത്മക ബുദ്ധിയിൽ സണ്ണി ലിയോണും മല്ലു ആന്റിയും ഒക്കെ സെർച്ചുകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.

അമ്മയും പെങ്ങളും കുളിക്കുന്ന കുളിമുറികളിൽ സ്മാർട്ട് ഫോൺ ക്യാമറകൾ സ്ഥാപിച്ച് കുളിസീൻ ലൈവ് ആയി കാണുന്ന ഒരു തലമുറയെ വാർത്തെടുക്കുവാൻ ഇന്നത്തെ സമൂഹത്തിനായി എന്നതാണ് ഇപ്പോഴത്തെ നാടിന്റെ ശാപം . മിക്കവാറും വീടുകളിൽ ഇങ്ങനെയൊക്കെ നടക്കാൻ പാടില്ലാത്തത് സംഭവിക്കുന്നുണ്ടെങ്കിലും അതെല്ലാം മറച്ചുവെക്കപ്പെടുകയാണ് എന്നതാണ് നഗ്നസത്യം .

സ്വന്തം അച്ഛനാൽ വര്ഷങ്ങളായി പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടിക്ക് ദിവസവും വ്യത്യസ്തമായ ക്ലിപ്പുകൾ വാട്സ് ആപ്പിൽ വേണം . അതിന്നായി സ്വന്തം നഗ്നത തുറന്നുകാണിക്കുവാൻ എപ്പോഴും റെഡി . ഇതാണ് ഇപ്പോൾ നമ്മുടെ നാടിന്റെ ഒരവസ്ഥ . ഇപ്പോൾ നടക്കുന്ന ഒട്ടുമിക്ക വിവാഹ മോചനങ്ങൾക്കും പിന്നിൽ ചെറുപ്പക്കാരുടെ സണ്ണിലിയോൺ താത്പര്യങ്ങളാണ് എന്ന് പറഞ്ഞാൽ അതിൽ ചിന്തിക്കേണ്ടതായുണ്ട് .മിക്കവാറും ചെറുപ്പക്കാർ ബ്ലൂ ചിത്രങ്ങളെ മനസ്സിൽ കണ്ടുകൊണ്ടാണ് ഭാര്യമാരെ സമീപിക്കുന്നത് . അവർ ഏറ്റവുമധികം കണ്ടതോ കാണുവാൻ ഇഷ്ടപെടുന്നതോ ആയ സീനുകൾ മനസ്സിൽ പതിഞ്ഞിരിക്കും . ഇപ്രകാരം കാര്യങ്ങൾ ഇണകളിൽ നിന്നും കിട്ടാതെ വരുമ്പോൾ അവരുമായി സ്വരച്ചേർച്ചകൾ ആരംഭിക്കും , പിന്നീട് അതൊരു വൻദുരന്തമായി മാറുന്ന കാഴ്ചകളാണ് കേരളത്തിൽ ഇപ്പോൾ നേരിടുന്ന വലിയ പ്രശ്നം .

മയക്കുമരുന്നുകളും ഉത്തേജക മരുന്നുകളും ആവശ്യത്തിലധികം ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കപ്പെടുന്ന ഇത്തരം നീല ചിത്രങ്ങളെ ആസ്പദമാക്കി ഭാര്യ ഭർതൃ ബന്ധങ്ങൾ മുന്നോട്ട് നീക്കുവാൻ ശ്രമിക്കുമ്പോൾ പലവിധ പൊരുത്തക്കേടുകൾ സംഭവിക്കുന്നു .

വളരെ പ്രതീക്ഷകളോടെ ഇണയെ സമീപിക്കുന്നവർക്ക് അവരിൽ നിന്നും വിചാരിച്ചതുപോലെ അല്ലെങ്കിൽ നീലച്ചിത്രങ്ങളിൽ കണ്ടതുപോലെ സുഖം കിട്ടാതെ വരുമ്പോൾ പരസ്പരം ചെളിവാരിയെറിയുന്നു .പിന്നീട് ആ തർക്കങ്ങൾ മൂത്ത് കുടുംബകോടതികൾ വരെ കയറി ഇറങ്ങുമ്പോൾ ഇവിടെ ഒരു നല്ല സംസ്കാരം നശിച്ചുകൊണ്ടിരിക്കുകയാണ് .ഒരു ലക്ഷത്തിന്റെ ആഗ്രഹങ്ങളും ഒരു കോടിയുടെ പേടിയുമാണ് ഇന്നത്തെ മലയാള സമൂഹത്തിന്റെ മറ്റൊരു സങ്കീർണ്ണ പ്രശ്നം . എല്ലാം വേണം പക്ഷെ സമൂഹത്തെ പേടി , മനസ്സാക്ഷിയെ പേടി , കേരളത്തിൽ നിന്നും ഗൂഗിൾ സെർച്ചിൽ ഏറ്റവുമധികം സേർച്ച് ചെയ്യപ്പെടുന്ന വാക്കുകൾ ടീൻ സെക്സ് , ആന്റി സെക്സ് എന്നീ വാക്കുകളാണ് . ഒട്ടുമിക്ക പുണ്യാളന്മാരുടെയും സ്മാർട്ട് ഫോണുകൾ തിരഞ്ഞുനോക്കിയാൽ ചുരുങ്ങിയത് പത്ത് കമ്പി ചിത്രങ്ങൾ കാണും എന്നതാണ് ഇപ്പോഴത്തെ ഒരു ഇത് .

ഈയടുത്തായി ഒരു വിരുതൻ ഒരു പെൺകുട്ടിക്ക് വാട്സാപ്പിൽ ഒരു നീല ചിത്രം അയച്ചുകൊടുത്തു . ഇത് കിട്ടിയ പെൺകുട്ടി അവളുടെ കൂട്ടുകാരിയോട് വിവരം അറിയിച്ചപ്പോൾ കൂട്ടുകാരി അവനുമായി ചങ്ങാത്തം ആരംഭിച്ചു . അവൾക്ക് രാത്രി ഉറങ്ങണമെങ്കിൽ ഒന്നോ രണ്ടോ ചിത്രം കാണണമത്രേ !!!

കേരളത്തിലെ ഒട്ടുമിക്ക ചാനൽ പത്ര മാധ്യമ പ്രവർത്തകരും രാഷ്ട്രീയ തന്ത്രജ്ഞരും പോലീസുകാരും ഉദ്യോഗസ്ഥപ്രമാണികളും സിനിമാക്കാരും എല്ലാം ഇക്കാര്യത്തിൽ ഒരമ്മ പെറ്റ മക്കൾ തന്നെയാണ് . ഒളിഞ്ഞും തെളിഞ്ഞും പതുങ്ങിയും ഒക്കെ ഇവരൊക്കെ ഫോണിലൂടെയും ചാറ്റിങ്ങിലൂടെയും അല്ലാതെയും പീഡിപ്പിക്കുന്നതിൽ സുഖങ്ങൾ കണ്ടെത്തുന്നവർ തന്നെയാണ് .എല്ലാവരിലും തമ്മിൽ തമ്മിലുള്ള ഒരു പരസ്പര സഹകരണത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുമ്പോൾ ചില രാഷ്ട്രീയ ക്കാർ മാത്രം ശത്രുക്കളുടെ ഒളിയമ്പുകളിൽ പെട്ട് ചതിക്കുഴികളിൽ വീഴുന്നു . മറ്റുള്ളവരൊക്കെ ഇപ്പോഴും വെള്ള ഷർട്ടുകൾ ഇട്ട് കേരളത്തെ ഉദ്ധരിക്കുവാനായി കറങ്ങി നടക്കുന്നു .

സദാചാരപോലീസ് ചമയുന്ന എല്ലാവരിലും ഉള്ളിന്റെ ഉള്ളിൽ സണ്ണി ലിയോണുകൾ ഒളിഞ്ഞുകിടക്കുന്നുവെന്ന നഗ്ന സത്യം ഓർമ്മിപ്പിച്ചുകൊണ്ട്
എംജി റോട്ടിലെ തിരക്കിൽ പെട്ട് ഫോൺ നഷ്‌ടമായ ദാസനും കാലൊടിഞ്ഞ വിജയനും


:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+