Advertisment

കൊച്ചിന്‍ ഹനീഫയുടെയും ലോഹിതദാസിന്റെയും കണ്ണുനീര്. ഒടുവില്‍ ഉണ്ണികൃഷ്ണന്റെയും ഫിലോമിനയുടെയും യാതനകള്‍. വി ഡി രാജപ്പന്റെയും മാള അരവിന്ദന്റെയും ശാപം. നികുതി വെട്ടിപ്പുകാരുടെ സങ്കേതമായി മാറിയ 'അമ്മ' മക്കളുടെ വഴക്കില്‍ ഉരുകിത്തീരുമ്പോള്‍ അച്ചന്മാര്‍ കുമ്പസാര കൂടുകളില്‍ ജീവിതം പഠിപ്പിക്കുന്നു. ഇതാണ് കേരളം ! ഇതാവണമെടാ കേരളം !!

New Update

publive-image

Advertisment

ണ്ടാരം, ഇതൊന്നും പറയേണ്ട പറയേണ്ട എന്നൊക്കെ കരുതിയതാണ്. പക്ഷെ പറയാതെ വയ്യ. അത് അമ്മയായാലും അച്ഛനായാലും മക്കളായാലും. ഇന്നത്തെ കേരളത്തിന്റെ മുഖ്യധാരാ വിഷയങ്ങളിൽ വികസനമോ വിദ്യാഭ്യസമോ ആരോഗ്യമോ കർഷകന്റെ പ്രശ്നങ്ങളോ ഒന്നുമല്ല.

ഗണേശൻ വഴിയാത്രക്കാരെ ചീത്ത വിളിച്ചതും പിന്നെ മാപ്പു പറഞ്ഞതും ഗണേശൻ ഇടവേള ബാബുവിന് ഫോൺ ചെയ്തതും , ഊർമ്മിള ഉണ്ണി ദിലീപിനുവേണ്ടി കണ്ണുനീർ പൊഴിക്കുന്നതും അച്ചന്മാർ കുമ്പസാരക്കൂട്ടിൽ കുമ്പിട്ടിരുന്നുണ്ടാക്കിയ ക്രീഡകളും, കുഞ്ഞനന്തനെ മാലയിട്ട് സ്വീകരിക്കുന്ന ഇരട്ടചങ്കന്മാരും അങ്ങനെയങ്ങനെ നൂറുകൂട്ടം കഞ്ഞി കുഞ്ഞമ്മ സംഭവങ്ങളാണ് ഇന്നത്തെ ചിന്ത വിഷയങ്ങൾ.

ചില വിഷയങ്ങൾ മാത്രം എന്നും ചർച്ച ചെയ്യപ്പെടുന്നു. ചില വിഷയങ്ങളിൽ എല്ലാവർക്കും മൗനം മാത്രം. ഉദാഹരണമായി കേരളത്തിനെ ഉദ്ധരിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു ചാനൽ മേധാവിയെ ഏതു സമയവും അറസ്റ്റ് ചെയേണ്ടതായുള്ള വാർത്ത ഇവിടെ ആരും പറഞ്ഞു കേൾക്കുന്നില്ല.

ഒരു എംഎൽഎയെ സഭാവ് എന്നാരോ വിളിച്ചെന്നും പറഞ്ഞുള്ള കുതുകുലം വേറെ. ഇന്നിപ്പോൾ ചാനലുകാരെപ്പോലെ അല്ലെങ്കിൽ പത്രക്കാരെപ്പോലെ ട്രോളർമാരിലും ബ്ലോഗ്ഗർമാരിലും എല്ലാം ഒരു വർണ്ണ വിവേചനം കാണുന്നു . എല്ലാവരും സ്വന്തം താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുമാത്രമേ എന്തും ചെയ്യുന്നുള്ളൂ .

publive-image

'അമ്മ: അമ്മയെക്കുറിച്ച് പറയുവാനോ എഴുതുവാനോ തുടങ്ങിയാൽ നൂറുകൂട്ടം സംഭവങ്ങളാണ് നമ്മളിൽ കയറി ഇറങ്ങുന്നത്. ബുദ്ധിയുള്ള ഒരു ജനത അല്ലെങ്കിൽ ബുദ്ധിയുണ്ടെന്നൊക്കെ അവകാശപ്പെടുന്ന ഒരു ജനത ഇന്നിപ്പോൾ അമ്മയെച്ചൊല്ലിയുള്ള സംസാരത്തിൽ ജീവിതം തള്ളി നീക്കുകയാണ്.

അമ്മയെന്നാൽ ദൈവത്തിന് ശേഷം നമ്മൾ ഏവരും ആരാധിക്കേണ്ട വിശിഷ്ട വ്യക്തിത്വമാണ് . ആ അമ്മയെയാണ് മുഖത്ത് ചായം പൂശി ജീവിക്കുന്ന ചിലവന്മാരും ചിലവികളും കൂടെ എരിയിച്ചു കളയുന്നത് . ഒരാളോടും ആത്മാർത്ഥതയില്ലാത്ത ചില കോമാളികളെ തലപ്പത്തേക്ക്‌ നിർദ്ദേശിച്ചപ്പോൾ തന്നെ അമ്മയുടെ അന്ത്യം തുടങ്ങിയിരുന്നു .

പിന്നെ ആരെങ്കിലുമൊക്കെ വേണ്ടേ എന്നതാണ് എല്ലാവരിലും ഉദിക്കുന്ന ചോദ്യങ്ങൾ . പാവപ്പെട്ട അല്ലെങ്കിൽ കഷ്ടത അനുഭവിക്കുന്ന നടീ നടന്മാരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാനായി രൂപീകരിച്ച ഒരു സംഘടനയെ ഒരു കച്ചവട ലോബി ഇന്ത്യയിലെ തന്നെ ഒന്നാം നമ്പർ ടാക്സ് വെട്ടിപ്പ് കമ്പനിയാക്കി രൂപാന്തരപ്പെടുത്തിയപ്പോൾ തന്നെ 'അമ്മ' 'അമ്മായിയമ്മ' ആവുകയായിരുന്നു .

കേരളത്തിലെ ഒട്ടുമിക്ക ഒന്നാംകിട താരങ്ങളുടെയും കണക്കുകൾ തിട്ടപ്പെടുത്തി സർക്കാരിന് ടാക്സ് കൊടുക്കാത്ത പരുവത്തിലാക്കി കൊടുക്കുന്നത് ഒരു കമ്പനിയാണ് . ആ കമ്പനിയാണ് അമ്മയുടെ ഈ അഭൂതപൂർവമായ വളർച്ചക്ക് പിന്നിലെ ബുദ്ധികേന്ദ്രം . ഇത്രയധികം ഫണ്ടുകൾ കൈകാര്യം ചെയുവാൻ അമ്മയെ പ്രാപ്തമാക്കിയത് ഈ തിരോന്തരം കാരന്റെ കുശാഗ്രബുദ്ധിയാണ് .

publive-image

തട്ടിപ്പിന്റെ കാര്യത്തിൽ എല്ലാവരും ഒരമ്മ പെറ്റ മക്കളായി നീങ്ങുന്നതിനിടയിൽ ആലുവക്കാരനായ നടൻ മാത്രം ഈ തിരോന്തരം കാരന്റെ കൈപ്പിടിയിൽ ഒതുങ്ങിയില്ല . ജനപ്രിയനായ ആ നടൻ അമ്മയുടെ കയ്യിലെ പണം കൈകാര്യം ചെയ്തുകൊണ്ട് സിനിമകൾ നിർമ്മിക്കുകയും എല്ലാം ബമ്പർ ഹിറ്റുകളായി മാറുകയും ചെയ്തപ്പോൾ അമ്മയുടെ ബാങ്ക് ബാലൻസ് കൂടിക്കൊണ്ടിരുന്നു .

ഒരു ഭാഗത്ത് തിരോന്തരം കണക്കപ്പിള്ളയും മറുഭാഗത്ത് ജനപ്രിയനും അണിനിരന്നപ്പോൾ 'അമ്മയിൽ ഒരു തിരുവമ്പാടി പാറമേക്കാവ് മത്സരം അമ്മയറിയാതെ രൂപം കൊണ്ടു . അതിന്റെ പരിണിതഫലമായി മഹാനടന്മാരുടെ വീടുകളിലെ റെയ്‌ഡും ആനക്കൊമ്പ് പിടിച്ചെടുക്കലും ഉണ്ടായി .

പിന്നീട് ജനപ്രിയന്റെ വീട്ടിലും റെയ്ഡുണ്ടായി . അത് ഒരു ഫ്‌ളാഷ് ബാക്ക് മാത്രം . ഇതെല്ലാം ഇപ്പോൾ കൂട്ടിവായിച്ചുനോക്കിയാൽ ഏതൊരു കുഞ്ചനും മനസ്സിലാക്കാവുന്ന മനസ്സിലാക്കാവുന്ന കാര്യങ്ങൾ മാത്രം .

അമ്മയുടെ തലപ്പത്തേക്ക് ഉയർന്നതിന്റെ ഭാഗമായാണ് ഇന്നസെന്റ് ചാലക്കുടിയിലെ ഇടതുപക്ഷത്തിന്റെ എംപിയായത് . അതുപോലെ മുകേഷ് കൊല്ലത്തിന്റെ എംഎൽഎ ആയതും . അപ്പോൾ അതിന് വഴിമരുന്നിട്ടത് ഗണേഷ് കുമാറും .

publive-image

സിനിമാക്കാർ കൂടെയുണ്ടെകിൽ ഓരോരോ മണ്ഡലത്തിലും അയ്യായിരം വോട്ടുകൾ വരെ തങ്ങൾക്ക് അനുകൂലമായി പെട്ടിയിൽ വീഴ്ത്താമെന്ന് കണ്ടെത്തിയത് നമ്മുടെ മുഖ്യൻ പിണറായി വിജയൻ . ശരിക്കും അത് ആദ്യം മനസ്സിലാക്കിയത് ലീഡർ കെ കരുണാകരൻ ആണെങ്കിലും പ്രേം നസീറിനെ ക്യാമ്പയിന് ഇറക്കിയിട്ടും 1987 തിരഞ്ഞെടുപ്പ് തന്നെ കൈവിട്ടപ്പോൾ ആ മോഹങ്ങൾ മുളയിലേ നുള്ളിക്കളഞ്ഞു .

പിന്നീട് ഇടതു സഹയാത്രികരായ നടൻ മുരളിയും ലെനിൻ രാജേന്ദ്രനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തോൽവിയടഞ്ഞപ്പോൾ സിനിമ സർക്കസ് എല്ലാവരും ഏകദേശം അവസാനിപ്പിച്ചതായിരുന്നു . അതുകൊണ്ടാണ് സുരേഷ്‌ഗോപിയെ ലീഡർ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കാതെ പോയതും . പിന്നീട് 2001 ൽ പത്തനാപുരത്ത് ഗണേഷ് കുമാർ 38 വർഷത്തെ ഇടത് കോട്ട തിരിച്ചു പിടിച്ചപ്പോൾ എല്ലാവരിലും ആത്മവിശ്വാസം വീണ്ടും വന്നു .

എങ്കിലും ആരും ആർക്കും സീറ്റുകൾ കൊടുക്കുവാൻ തയാറായിരുന്നില്ല . പിന്നെയാണ് മമ്മുട്ടി സജീവ രാഷ്ട്രീയ കുപ്പായം അണിയുന്നതും ഇന്നസെന്റിനെ ഇരിങ്ങാലക്കുട തിരിച്ചുപിടിക്കുവാനും , കൊച്ചിൻ ഹനീഫയെ മട്ടാഞ്ചേരി പിടിക്കുവാനും കലാഭവൻ മണിയെ ചാലക്കുടി പിടിക്കുവാനും മാമുക്കോയയെ കോഴിക്കോട് നോർത്ത് പിടിക്കുവാനും ഒക്കെ പിണറായി വിജയന് ശുപാർശ കത്ത് കൊടുത്തത് .

2006 ൽ ഇങ്ങനെയൊക്കെ പ്ലാനുകൾ ഉണ്ടായിരുന്നുവെങ്കിലും സഖാവ് വിഎസ് കസേരക്കായി കളിച്ചപ്പോൾ പിണറായി സിനിമാക്കളി തത്കാലം വേണ്ടെന്നു വെക്കുകയും ചെയ്തു.

ഇന്നിപ്പോൾ കൊച്ചി കേന്ദ്രമായി പ്രവൃത്തിക്കുന്ന ചില ന്യു ജനറേഷൻ ബുദ്ധി രാക്ഷസന്മാർ സോഷ്യൽമീഡിയയുടെ പിൻബലത്തിൽ കേരളരാഷ്ട്രീയത്തിൽ അപ്പോസ്തലന്മാരായി പരിണമിക്കുമ്പോൾ അടുത്ത ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് ആരംഭിച്ച ഒരു മാതിരി ചീഞ്ഞ കളികളുടെ പര്യവസാനമാണ് ഇന്നിപ്പോൾ അമ്മയിൽ സംഭവിക്കുന്ന കൂട്ടയടി .

publive-image

ജനപ്രിയ നായകന്റെ അഭൂത പൂർവമായ വളർച്ചയിൽ (റിയൽ എസ്റ്റേറ്റ് മാഫിയ ) അസൂലുക്കളായ ചിലർ ചേർന്നുണ്ടാക്കിയ ശക്തമായ തിരക്കഥയുടെ ബാക്കി പത്രമാണ് ഇന്നിപ്പോൾ നാം അനുഭവിക്കുന്ന ഇരയും വേട്ടക്കാരനും കളികൾ . സദ്യക്ക് കറികൾ വിളമ്പുന്നതുപോലെ ഓരോരുത്തരും അവരവരുടേതായ കറികൾ ഇലയിൽ വിളമ്പിയപ്പോൾ സദ്യ കെങ്കേമമായി എന്ന് വേണം പറയുവാൻ .

പൾസർ സുനിയും കൂട്ടുകാരും ആക്രമിച്ച അഞ്ചാമത്തെ നടിയാണ് ഇരയോടൊപ്പം എന്ന ഹാഷ് ടാഗുകാരി പെൺകുട്ടി . ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്നുള്ള സിദ്ധാന്തം ചില കുശാഗ്ര ബുദ്ധിക്കാർ ഒരേ സമയം ഏറ്റെടുത്ത് പ്രയോഗിച്ചപ്പോൾ ജനപ്രിയന് അടിപതറി . ജീവിതത്തിൽ എന്നും ജയിച്ചുമാത്രം ശീലമുള്ള ഒരാൾക്ക് കിട്ടിയ തിരിച്ചടി . കേരളം ഭരിക്കുന്ന മുഖ്യനെ വില്ലനാക്കി ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന വാർത്ത മുഖ്യന്റെ ചെവിയിൽ ആദ്യം എത്തിച്ചത് കൊച്ചിയിലെ ഇടതു സഹയാത്രികരായ ന്യു ജെൻ ലോബിയായിരുന്നു .

രാമലീലയിലെ വില്ലൻ വിജയരാഘവന് മുഖ്യനുമായി സാദൃശ്യം തോന്നിയ ചില അണിയറപ്രവർത്തകരാണ് ഈ വാർത്ത പുറത്തുവിട്ടത് . പൊതുവെ വലത് സഹയാത്രികനായ ജനപ്രിയൻ തന്റെ പോയിക്കിടക്കുന്ന ഇമേജിനെ വീണ്ടും സ്വന്തം അണികൾക്കിടയിൽ കൂടി ഇല്ലാതാക്കുമോ എന്ന ഭയമാണ് അറസ്റ്റ് നാടകം .

ഈ നാടകത്തിൽ പ്രധാനമായും വേഷമിട്ടത് തിരോന്തരത്തെ കണക്കപ്പിള്ളയും (പൂർവ്വ റെയിഡ് വൈരാഗ്യം ) പിന്നെ അടുത്ത തിരഞ്ഞെടുപ്പിൽ ആലുവ സീറ്റ് മോഹിക്കുന്ന ന്യു ജെൻ സംവിധായകനും (ഇപ്പോഴത്തെ ആലുവ എംഎൽഎ യുടെ വലംകൈ ആണ് ജനപ്രിയൻ ) പിന്നെ ഒരാളും കൂടിയുണ്ട് . അദ്ദേഹമാണ് ഇപ്പോൾ കൊച്ചിയിലെ കൊക്കെയിൻ ലോബിയുടെ തലതൊട്ടപ്പൻ( റിയൽ എസ്റ്റേറ്റ് വൈരാഗ്യം ).

ശരിക്കും ഇവരുടെ ഈ കളികളിൽ പെട്ടുപോയത് ജനപ്രിയന്റെ മുൻ ഭാര്യയും , കാമുകൻ എന്നൊക്കെ ആളുകൾ പറഞ്ഞു നടക്കുന്ന പരസ്യ സംവിധായകനും , പാവം പൊലീസുകാരി സന്ധ്യയും ആ പോലീസുകാരനും .

publive-image

ഒരു കൂട്ടർക്ക് അമ്മയെ ഇല്ലാതാക്കണം , അല്ലെങ്കിൽ അവരുടെ കൈപ്പിടിയിൽ ഒതുക്കണം . ഇങ്ങനെയായിരുന്നു കേരളത്തിന്റെ ഒട്ടുമിക്ക സർവീസ് സഹകരണ ബാങ്കുകൾക്കും സംഭവിച്ചത്. ഒരുകൂട്ടർ അധ്വാനിച്ചു ഉറക്കം കളഞ്ഞുണ്ടാക്കിയ സ്ഥാപനങ്ങളെ അതിന്റെ നല്ല അവസ്ഥയിൽ പിടിച്ചെടുക്കുക എന്ന തത്വം .

അതിന്നായി സിനിമകളൊന്നും ഇല്ലാതെ വീട്ടിൽ ചൊറി കുത്തിയിരിക്കുന്ന ചില നടിമാരെയും ഡാൻസ് പഠിപ്പിക്കുന്ന ചിലരെയും ഒക്കെ കൂട്ടുപിടിച്ചുകൊണ്ട് ലേഡീ സൂപ്പർസ്റ്റാർ എന്നൊരു പോസ്റ്റുണ്ടാക്കി മുഖ്യമന്ത്രിയെ പോയിക്കണ്ട് സംഘടനയുണ്ടാക്കിയ ചിലരുടെ പിന്നിൽ ഈ ന്യു ജെൻ മാഫിയയായിരുന്നു . മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരമുണ്ടാക്കി കൊടുത്തത് കണക്കപ്പിള്ളയും . അങ്ങേരാണ് ആ ലാലേട്ടനെ കൊണ്ട് ലാലിസം കളിപ്പിച്ചുകൊണ്ട് അദ്ദേഹത്തെ ജനങ്ങളിൽ നിന്നകറ്റുന്നത് .

ലക്‌ഷ്യം ഇത്രമാത്രം , അമ്മയിൽ നടക്കാത്ത ചില കാര്യങ്ങൾ പുതിയ സംഘടനയിലൂടെ ചെയ്തുതീർക്കുക എന്നതാണ് . എല്ലാം ടാക്‌സും വെട്ടിപ്പും തിരിമറികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം . സംഘടന കയ്യിൽ ഉണ്ടെകിൽ നിരവധി റിയൽ എസ്റ്റേറ്റ് കളികൾ കളിക്കാം , കച്ചവടങ്ങൾ നടത്താം , ഉന്നതരുമായി ബന്ധം സ്ഥാപിച്ചെടുക്കാം , നടികളുമായി സൗഹൃദം സൃഷ്ടിക്കാം എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് ഇക്കൂട്ടരുടെ കണ്ണുകളിൽ .നിങ്ങളതൊക്കെ ചെയ്തോളൂ പക്ഷെ അമ്മയെ ഇല്ലാതാക്കരുത് .

ലാലേട്ടന് എല്ലാമറിയാം. പക്ഷെ സ്വയം പൊട്ടനാകുന്നു അല്ലെങ്കിൽ പൊട്ടൻ കളിക്കുന്നു .ലാലേട്ടനുമായുള്ള അടുപ്പവും സൗഹൃദവുമാണ് ഇവർ ഉപയോഗിക്കുന്നത് . ലാലേട്ടൻ പോകുന്നിടത്തെല്ലാം ഇവരെ കാണാം. അമേരിക്കയിൽ ആണേലും ദുബായ് ആണേലും എന്തിനധികം ഇടുക്കിയിലെ കടുക്കാ സിറ്റിയിൽ ആണേലും ബോബനും മോളിയിലെ മറ്റേ ജീവിയെപ്പോലെ അദ്ദേഹത്തോടൊപ്പം ഇവരെയും കാണാം .

ഇപ്പോഴത്തെ ഈ പ്രസിഡണ്ട് സെക്രട്ടറി നാടകത്തിന്റെ പിന്നിലും മുഖ്യമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഇവരാണ് . ലക്‌ഷ്യം ടാക്സ് വെട്ടിപ്പ് തന്നെ . മമ്മുട്ടിക്കും കൂടെ ഒന്ന് രണ്ടാളുകൾ ഉണ്ടെങ്കിലും അവരൊക്കെ അവരുടെ കാര്യങ്ങൾ ഭംഗിയാക്കുന്നു എന്നതാണ് മമ്മുട്ടിയെ അലട്ടുന്ന ഭീകരത .

publive-image

കഴിഞ്ഞ പത്തൊമ്പത് കൊല്ലമായി കൂടെ കൂടിയ ആൾ മമ്മുട്ടിയുടെ പേരും പറഞ്ഞു ജനങ്ങളിൽ നിന്നും ഇൻവെസ്റ്റ്‌മെന്റ് വാങ്ങുകയും പണമോ ലാഭമോ കൊടുക്കാതെ മുങ്ങി നടക്കുന്നു . പ്രശ്നം മാധ്യമങ്ങളിൽ വരാതെ നോക്കുകയാണ് മമ്മുട്ടിയിപ്പോൾ . ഗണേഷിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത് .

ഒരു പയ്യനെയും അമ്മയെയും നടുറോഡിൽ പച്ചത്തെറി വിളിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തിട്ട് പ്രശ്നം വഷളാകുന്നത് കണ്ടപ്പോൾ ആർക്കും വേണ്ടാത്ത സ്വന്തം അച്ഛനെക്കൊണ്ട് മാപ്പു പറയിപ്പിക്കുകയും ചെയ്തു തടിയൂരി . ഇടവേള ബാബു ഇതെല്ലാം ആസ്വദിക്കുന്ന ആളാണ് . പ്രശ്നങ്ങളാണ് പുള്ളിക്കാരന് ഇഷ്ടമെന്ന് പുള്ളി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട് .

ആരോരുമറിയാതെ ജീവിച്ചു പോയിരുന്ന ഇടവേളയെന്ന ഇരിങ്ങാലക്കുടക്കാരൻ സമൂഹത്തിലെ ഒരു മുഖ്യ കാർമ്മികൻ ആയത് അമ്മയിലെ വിവാദങ്ങളിലൂടെ തന്നെയാണ് . ഇന്നസെന്റ് ശരിക്കും ഇന്നസെന്റ് അല്ല , അദ്ദേഹത്തിന്റെ എല്ലാ ചേഷ്ടകളും ഡ്യുപ്ലിക്കേറ്റ് ആണ് .

പിസി ചാക്കോയുടെ കഴിവില്ലായ്മകൊണ്ട് ഒരു എംപി ആയെങ്കിലും അവിടെയും ഇന്നസെന്റിനെ ജനം തിരിച്ചറിഞ്ഞു . ദിലീപ് നല്ലവനൊന്നുമല്ല പക്ഷെ തമ്മിൽ ഭേദം തൊമ്മൻ , അത്രമാത്രം . എവിടെയോ ഒരു ഗുരുത്വക്കേട് ദിലീപിനെ പിന്തുടരുന്നു . ആഷിഖും പെൺപടയും ചുമ്മാ ഹീറോയിസം കളിക്കുകയാണ് . ഭൂമി ഇപ്പോൾ തിരിക്കുന്നത് ഇവരാണ് . ഇവരാണ് ആ അച്ചുതണ്ട് കൈകാര്യം ചെയുന്നത് .

ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയാണ് തിലകൻ വിഷയം എടുത്തിട്ട് സംസാരിക്കുവാൻ ധൈര്യം കൊടുക്കുന്നത് . തിലകൻ ഒരു കാരണം മാത്രം . എം എ നിഷാദ് പറഞ്ഞതുപോലെ ജീവിച്ചിരിക്കുമ്പോൾ തിലകന് ഒരു സീൻ വരെ കൊടുക്കാത്തവർ ഇപ്പോൾ തിലക ദുഖത്തിന്റെ വക്താക്കളാകുന്നു .

ഊർമ്മിള ഉണ്ണിയെ സമ്മതിക്കണം . മനസ്സിനുള്ളിലെ അജണ്ടയെന്താണെന്ന് അറിയില്ല . അല്ലെങ്കിലും കൊച്ചിയിലെ പെൺ കോക്കസിനെ ഇവർക്ക് പണ്ടേ ഇഷ്ടമല്ല, അതിൽ സംയുക്ത ഉണ്ടെങ്കിലും . കമൽ സാർ തൽകാലം വായടക്കി വീട്ടിലിരിക്കുന്നതാണ് നല്ലത് . അടുത്ത തിരഞ്ഞെടുപ്പിൽ ചിലപ്പോൾ ഒരു സീറ്റ് ആരെങ്കിലും വെച്ച് നീട്ടിയേക്കാം .

publive-image

പിന്നെ വിനയൻ , വളിപ്പൻ എന്നൊരു വാക്കിന്റെ പര്യായമായാണ് ജനം വിനയനെ കാണുന്നത് . സ്വയം ഊതിപ്പെരുപ്പിച്ച സാമ്രാജ്യത്തിന്റെ അധിപനായി പാവം വിലസുന്നു . സുരേഷ്‌ഗോപി ഉള്ളിന്റെയുള്ളിൽ ചിരിക്കുന്നു . മുകേഷ് തമാശ പറയൽ അവസാനിപ്പിക്കുന്നു . കെപിഎസി ലളിത ചെകുത്താനും കടലിനും നടുവിൽ . ജഗദീഷും സലിംകുമാറും ഗ്യാലറിയിലിരുന്ന് കാളികാണുന്നു . പൃത്വിരാജ് ലംബോർഗിനിയുടെ വേഗതയിൽ കയ്യിലുള്ള സിനിമകൾ തീർക്കുന്നു.

പെണ്ണുങ്ങളുടെ കാര്യം പറഞ്ഞുതുടങ്ങിയാൽ ഇവിടെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറയുന്നതാകും ശരി . ഇവരൊക്കെ ഇന്നിപ്പോൾ വിശുദ്ധ പദവിയിലേക്ക് നടന്നു കയറുമ്പോൾ പൾസർ സുനി ജയിലിൽ ഇരുന്ന് മധുരമായ ഓർമ്മകളെ അയവിറക്കുന്നു .

റിസോർട്ടിൽ കൊക്കെയിൻ അടിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ ഒരു പെണ്ണും, തെങ്കാശിയിൽ മണിയോടൊപ്പം മണിക്കുയിൽ പാടി നടന്ന നടിയും , മമ്മുട്ടിയെ അഭിനയം പഠിപ്പിക്കുവാൻ ശ്രമിച്ച മഹതിയും , കെട്ടിയോനെ പഞ്ഞിക്കിട്ട് ചവുട്ടി പുറത്താക്കിയ വട്ടുള്ള പെണ്ണും , സംവിധായകനിൽ നിന്നും മുഖത്തേക്ക് അടിവാങ്ങേണ്ടിവന്ന കന്നടക്കാരിയും , ബാച്ചിലർ പാർട്ടിയിലെ ചോറ്റാനിക്കരക്കാരിയും ഒക്കെ കേരളത്തിന്റെ വക്താക്കളായി മാറുമ്പോൾ രാഷ്ട്രീയ സാംസ്‌കാരിക പ്രബുദ്ധർ വരെ മൗനവ്രതത്തിൽ നിന്നും വെളിയിലേക്ക് തലയിട്ടുനോക്കുന്ന സ്ഥിരം കാഴ്ചകൾ നമ്മെ അലോസരപ്പെടുത്തുന്നു .

ഇത്രയധികം കൊലപാതകങ്ങളും പീഡനങ്ങളും ലോക്കപ്പ് മർദ്ദനങ്ങളും അരങ്ങേറിയിട്ടും മിണ്ടാട്ടം മുട്ടിയവരൊക്കെ ഇപ്പോൾ വെളിയിൽ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് . ഇപ്പറഞ്ഞ പെണ്ണുങ്ങളിൽ ശരിക്കും പെണ്ണുങ്ങൾ മഞ്ജുവാര്യരും പീഡനത്തിന് ഇരയായ പെൺകുട്ടിയും മാത്രമാണെന്ന് അനുഭവസ്ഥർ പറയുന്നു . പക്ഷെ മറ്റുള്ളവർക്കുവേണ്ടിയാണ് ഇന്നിപ്പോൾ കേരളത്തിലെ ചാനലുകാരും ബ്ലോഗർമാരും ട്രോളർമാരും എന്തിനധികം ഭരിക്കുന്നവർ വരെ മുതലക്കണ്ണീർ ഒഴുക്കുന്നത് .

publive-image

'അമ്മ നല്ലപോലെ ശുശ്രൂഷിച്ചിരുന്നുവെങ്കിൽ നമ്മുടെ കൊച്ചിൻ ഹനീഫക്കയെ നമ്മുക്ക് നഷ്ടപ്പെടില്ലായിരുന്നു . അതുപോലെ അമ്മയുടെ ഈ നായക നായികമാരെ വാർത്തെടുത്ത ലോഹിതദാസ് സാർ ബൈപാസ് സർജറിക്ക്‌ പണമില്ലാതെയാണ് മരണത്തിന് കീഴടങ്ങിയത് എന്നതും ദുഖമുള്ള കാര്യങ്ങളാണ് .

മനുഷ്യനായ നമ്മുടെ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനും ഫിലോമിന ചേച്ചിയും ചികിത്സിക്കുവാൻ പണമില്ലാതെ പല രോഗങ്ങളെയും സഹിച്ചാണ് ജീവിച്ചിരുന്നത് എന്നതും അമ്മയുടെ മനസ്സാക്ഷിയെ മുറിവേൽപ്പിക്കുന്നു . വിഡി രാജപ്പേട്ടനും മാള അരവിന്ദേട്ടനും ശാന്തകുമാരി ചേച്ചിയും തൊടുപുഴ വാസന്തിയുമൊക്കെ മരണത്തിന് കീഴടങ്ങുന്നതിന്റെ അവസാന നാളുകളിലാണ് 'അമ്മ' തിരിഞ്ഞു നോക്കിയത് . അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു .

ഇന്നിപ്പോൾ അവരുടെയൊക്കെ കണ്ണുനീർ അമ്മയെ ഉരുകി ഉരുകി ഇല്ലാതാക്കുന്നത് കാണുമ്പോൾ നമ്മുക്കും വിഷമമുണ്ട് . അധികാരത്തിന്റെയും പണത്തിന്റെയും ഗർവുകൊണ്ടുള്ള കളികൾക്ക് എന്നും ഒരു അന്ത്യം അനിവാര്യമാണ്.

അമ്മയുടെ ഈ ഗതിയിൽ മനം നൊന്തുകൊണ്ട് അമ്മക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് മെഗാസ്റ്റാർ ദാസനും ആശുപത്രിയിൽ നിന്നും വിജയനും.

amma
Advertisment