അന്നത്തെ സുനാമിയേയും ഇന്നത്തെ വെള്ളപ്പൊക്കത്തെയും സൂഷ്മമായി വിലയിരുത്തുക, ദൈവത്തിന്റെ ചില വികൃതികള്‍ വ്യക്തമാകും ! കണ്ണുനീരിന്റെ വില മനസ്സിലാക്കിയില്ലെങ്കില്‍ ഇനിയും പെരുമഴ പൊഴിയും …

ദാസനും വിജയനും
Thursday, July 19, 2018

അന്ന് ആ ഡിസംബർ 26 ന് സുനാമിയെന്ന മഹാദുരന്തം ലോകത്തിനുമേൽ അടിച്ചേൽപ്പിച്ചപ്പോൾ നമ്മൾ ശ്രദ്ധിക്കാത്ത കുറെ അതിശയങ്ങൾ ദൈവം മനുഷ്യന് കാണിച്ചുകൊടുത്തതാണെന്ന് നമ്മുക്ക് ഉറപ്പിക്കാം.

ഇന്തോനേഷ്യയിലെ സുമാത്രയിൽ നിന്നാണ് ആരംഭമെങ്കിലും അവിടത്തെ ‘ബന്ധെ ആച്ചേ’ എന്ന ഒരു സ്ഥലത്താണ് ലക്ഷക്കണക്കിന് ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടത്. ഇന്തോനേഷ്യയിൽ എന്നും മുസ്ലിം – ക്രിസ്ത്യൻ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്ന ഒരു സ്ഥലമാണ് ‘ബന്ധെ ആച്ചേ ‘.

വേണമെങ്കിൽ ദൈവത്തിന് ഇന്തോനോഷ്യയെ തന്നെ ഇല്ലാതാക്കാമായിരുന്നു , കൂടെ അടുത്തുകിടക്കുന്ന ഫിലിപ്പൈൻസിനെയും തായ്‌ലന്റിനെയും ഒക്കെ.

പക്ഷെ തായ് ലാന്‍ഡിന് പണികൊടുത്തത് ‘ഫ്യൂക്കേറ്റ് ‘എന്ന ഗ്രാമത്തിലാണ് . ലോകത്ത് ഏറ്റവും കൂടുതൽ ബാല വേശ്യകൾ താമസിക്കുന്നത് ഫുക്കേറ്റിലാണ് . ജനിച്ചു വീഴുന്ന ഓരോ പെൺകുട്ടിയെയും ആൺകുട്ടിയെയും മാതാപിതാക്കൾ മുതൽ അധ്യാപകർ വരെ പഠിപ്പിക്കുന്നത് സെക്സ് വ്യാപാരമാണ് .

ശ്രീലങ്കയിൽ കൊളമ്പോയെ ദൈവം വെറുതെ വിട്ടപ്പോൾ തമിഴ്‍ പുലികളുടെ ജാഫ്‌നയെ തകർത്തു കളഞ്ഞു. അതിന്നിടയിൽ കിടക്കുന്ന മാലിയെ സുനാമി തലോടിയേയുള്ളൂ . ലോകത്തിൽ ഏറ്റവും കൂടുതൽ വിഷ സർപ്പങ്ങൾ വസിക്കുന്ന ആൻഡമാനിലെ ഒരു ദ്വീപിനെ കശക്കിയെറിഞ്ഞു .

തമിഴ്‍നാട്ടിലെ വേളാങ്കണ്ണിയിലും കുളച്ചലിലും ആയിരങ്ങളുടെ ജീവൻ എടുത്തു . രാസപദാർത്ഥങ്ങൾ കടലിൽ നിക്ഷേപിച്ചുകൊണ്ട് മീൻ പിടിക്കുന്ന ഒരു വിഭാഗമാണ് കുളച്ചലിലേത് .

കേരളത്തിൽ ആറാട്ടുപുഴയിലും എടവനക്കാടും ദൈവം പരീക്ഷിച്ചു. അമ്മയുടെ ആശ്രമത്തിനടുത്താണ് ഏറ്റവും അധികം പേര്‍ മരണപ്പെട്ടത് . മര്യാദയെന്തെന്നറിയാത്ത ഒരു വിഭാഗമാണ് ആറാട്ടുപുഴയിലേത് എന്ന് അവരുടെ അയൽവക്കത്തുള്ളവർക്ക് അറിയാം .

രസകരമായ സംഭവം: സുനാമി അവിടെ നടക്കുമ്പോൾ അജ്മാനിലും ഷാർജയിലും ദുബായിലും റോഡിലേക്ക് കടൽ വെള്ളം കയറി
അന്തരീക്ഷത്തിന് മരണത്തിന്റെ നിറമായിരുന്നു .

ജബൽ അലിയിലെ പാം ഐലൻഡിൽ രണ്ടു മലയാളികൾ മരണപ്പെട്ടു. അവർ രണ്ടുപേരും കേരളത്തിലെ ആറാട്ടുപുഴക്കാർ ആയിരുന്നു എന്നതാണ് ദൈവത്തിന്റെ വികൃതികളായി നാം കാണേണ്ടത് .

ഇതൊക്കെ പറയുവാൻ കാരണം എല്ലാം പ്രകൃതി ക്ഷോഭങ്ങളും എന്നും ഒരു താക്കീതായിരുന്നു . വരൾച്ചയും ഭൂകമ്പവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും എല്ലാം . ബാബ്‌റി മസ്ജിദ് പൊളിക്കുവാൻ ഏറ്റവും കൂടുതൽ കർസേവകർ പങ്കെടുത്തത് ലാത്തൂർ എന്ന ഗ്രാമത്തിൽ നിന്നായിരുന്നു .

പാകിസ്ഥാനിലെയും നേപ്പാളിലെയും ഭൂകമ്പങ്ങളും ബംഗ്ലാദേശിലെ വെള്ളപ്പൊക്കവും എല്ലാം ദൈവത്തിന്റെ ശിക്ഷകൾ തന്നെ . മാഫിയകൾ ഭരിക്കുന്ന ഇറ്റലിയിലാണ് ഭൂകമ്പങ്ങൾ അരങ്ങേറുന്നത് . സ്വാർത്ഥതക്കാരുടെ നാടായ ഗുജറാത്തിനും ഇടക്ക് പണി കിട്ടിയിരുന്നു.

ഇപ്പോൾ പതിവില്ലാത്ത മഴ കേരളത്തിന്റെ പാലായെ വരെ വെള്ളത്തിന്നടിയിലാക്കിയിരിക്കുന്നു . മലമ്പ്രദേശങ്ങളായ ഉടുമ്പഞ്ചോലയും തൊടുപുഴയും ചങ്ങനാശ്ശേരിയും എന്തിനധികം പറയുന്നു , കേരളാകോൺഗ്രസ്സുകാർ തിങ്ങിപ്പാർക്കുന്ന എല്ലാ താലൂക്കുകളും നഗരങ്ങളും ഗ്രാമങ്ങളും ഇന്നിപ്പോൾ വെള്ളത്തിന്നടിയിലാണ് .

അവസരവാദ രാഷ്ട്രീയത്തിന്‍റെ പേരില്‍ പഴികേട്ട മാണിസാറിന്റെ പാലായിലും പിസി തോമസിന്റെ മൂവാറ്റുപുഴയിലും ഗ്രാമീണഭാഷയുടെ ഉപജ്ഞാതാവായ പിസി ജോർജ്ജിന്റെ പൂഞ്ഞാറിലും ബാലകൃഷ്ണപിള്ളയുടെ കൊട്ടാരക്കരയിലും ഒക്കെ ഇപ്പോൾ ബസ് സ്റ്റാന്റിൽ വഞ്ചി തുഴയുന്ന ജനങ്ങളെയാണ് നമ്മുക്ക് കാണുവാൻ സാധിക്കുന്നത് .

പത്തനാപുരത്തെ കാര്യങ്ങൾ എന്താണെന്ന് അവിടത്തുകാരോട് ചോദിക്കണം . ഇനി ബാക്കിയുള്ളത് അമ്മയിലെ അംഗങ്ങൾ തിങ്ങിപ്പാർക്കുന്ന കൊച്ചി നഗരത്തിലുമാണ് വെള്ളം കയറേണ്ടത് . പക്ഷെ എന്തൊക്കെ വന്നാലും ദുരിതം സഹിക്കുന്നത് നല്ലവരായ പാവങ്ങളാണെന്നതാണ് നമ്മുടെയൊക്കെ വിഷമം .

കോളേജ് തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ വാരിക്കൂട്ടുവാൻ സ്വന്തം അണികളെ കുരുതികൊടുക്കുന്ന നേതാക്കന്മാർ ഭരിക്കുന്ന , ഭരണം കയ്യാളുന്ന ഈ നാട്ടിൽ പ്രകൃതി ജനങ്ങളിൽ നിന്നും അകലുകയാണെന്ന വസ്തുത നാം മനസ്സിലാക്കിയേ പറ്റൂ .

വരൾച്ച അധികരിച്ചപ്പോൾ ഭൂമീദേവിയോട് ഇരിങ്ങാലക്കുടയിലെ നെൽകർഷകർ മാപ്പ് പറഞ്ഞത് ഇവിടത്തെ ഒരു കൊണാപ്പൻ ചാനലുകാരും പത്രക്കാരും വാർത്തയാക്കി കണ്ടില്ല . അവരിപ്പോഴും സരിതയുടെയും ലക്ഷ്മിയുടെയും രശ്മിയുടെയും സാരിത്തുമ്പിൽ നിന്നും ഇറങ്ങിവന്നിട്ടില്ല .

ചാനലിൽ ഇരുന്ന് ചുമ്മാ ബഹളം വെച്ച് മന്ത്രിക്കസേര സ്വന്തമാക്കിയ കൃഷിമന്ത്രി വരെ അക്കാര്യം അറിഞ്ഞിട്ടില്ല .

ഭൂമിയെയും കൃഷിയെയും ഏറെ സ്നേഹിച്ചിരുന്ന സ്വന്തം സഹപ്രവർത്തകനായ സോണി എം ഭട്ടതിരിപ്പാട് എന്ന ഇന്ത്യാവിഷൻ ചാനലിലെ റിപ്പാർട്ടരുടെ തിരോധാനം വരെ വാർത്തയാക്കുവാൻ ഇവിടെത്തെ ഒരു ചാനലുകാർക്കും നേരമില്ല . അവരൊക്കെ ഇപ്പോൾ സ്വപ്നലോകത്താണ് .

ചിലര്‍ എത്രയും കൂടുതൽ ചോര ചിന്തുവാനാകുമോ എന്ന ചിന്തയിലാണ് . മരിച്ചു വീഴുന്നവരുടെ അമ്മമാരുടെയും ഭാര്യമാരുടെയും മക്കളുടെയും കണ്ണുനീർ മാത്രം മതി ഇനി ഒരു വെള്ളപ്പൊക്കം കേരളത്തെ മൊത്തം പിടിച്ചു കുലുക്കുവാൻ .

ആയതിനാൽ ഇനിയും ബാക്കിയുള്ള ജീവിതം അവസരവാദവും കൊലപാതകവും ഒക്കെ ഒഴിവാക്കി മറ്റുള്ളവരുടെ കണ്ണുനീരിന്റെ വില മനസ്സിലാക്കി ജീവിച്ചാൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഭൂകമ്പങ്ങളും ഒക്കെ ഒഴിവാക്കാമെന്ന വിശ്വാസത്തിൽ …

പാലായിലെ ബസ് സ്റ്റാൻഡിൽ വഞ്ചി തുഴഞ്ഞുകൊണ്ട് ദാസനും ഉരുൾപൊട്ടൽ അതിജീവിച്ച് വിജയനും

×