Advertisment

മമ്മൂട്ടിയ്ക്ക് ഇങ്ങനൊരബദ്ധം മുന്‍പ് പറ്റിയിട്ടുണ്ടാകില്ല ! കേട്ടതോ പാവം ദുല്‍ഖര്‍ ?

New Update

കേരളത്തിൽ വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല , കെട്ടടങ്ങുകയുമില്ല.  അതൊന്നും അടുത്തൊന്നും പ്രതീക്ഷിച്ചിട്ടും വലിയ പ്രയോജനമൊന്നുമില്ല.

Advertisment

കാരണം നമ്മളെല്ലാം ആരാധിക്കുന്ന അല്ലെങ്കിൽ നമ്മളെല്ലാം വിശ്വസിക്കുന്ന മമ്മൂട്ടിയെപ്പോലുള്ള മാതൃക പുരുഷന്മാർ കാണിച്ചുകൂട്ടുന്നത് അവസരവാദങ്ങളും പണത്തിനോടുള്ള ആർത്തിയും ഇരട്ടമുഖവും എല്ലാം കൂടിയാകുമ്പോൾ എല്ലാം നാടിന്റെ ശാപമായി മാത്രമേ കണക്കാക്കുവാൻ ആകൂ.

അല്ലാതെ ഇവരൊന്നും നാടിനുവേണ്ടിയോ നാട്ടുകാർക്കുവേണ്ടിയോ ഒന്നുമല്ല ജീവിക്കുന്നത് എന്ന് മനസിലാക്കുവാൻ കേരളത്തിന് വൈകിപ്പോയി. നമുക്ക് നമ്മുടെതായി സ്വന്തം ഒരു യേശുദാസ് ഉണ്ടായിരുന്നു.

നമ്മുടേത് മാത്രമായി ഒരു സുഗത കുമാരി ഉണ്ടായിരുന്നു. നമ്മുടെതായി അങ്ങനെയങ്ങനെ കുറെ സാംസ്‌കാരിക വിപ്ലവക്കാർ ഒക്കെ ഉണ്ടായിരുന്നു.

publive-image

ഇന്നിപ്പോൾ സന്തോഷ് പണ്ഡിറ്റിനെ പോലെയുള്ളവർ അവരെക്കാൾ എത്രയോ ഭേദമായി മാറുമ്പോൾ ഇവിടെ പ്രകൃതിവരെ നമ്മെ ശപിക്കുന്നു.

ആഫ്രിക്കൻ പായലും ആഫ്രിക്കൻ ഒച്ചും ഇതുവരെ പറഞ്ഞു കേൾക്കാത്ത ഓഖിയും ഒക്കെ നമ്മുടെ നാടിനെ വിഴുങ്ങുമ്പോൾ നാം മനസിലാക്കേണ്ടതായി കുറെയധികം വസ്തുതകൾ പറയാതെ വയ്യ.

രാഷ്ട്രീയത്തിനായാലും മതത്തിനായാലും ആർക്കും ആരെയും കൊല്ലുവാനോ കൊല്ലിക്കുവാനോ ഉള്ള അധികാരം ആർക്കും ആരും കൊടുത്തിട്ടില്ല . ദൈവത്തിന് മാത്രം അവകാശപ്പെട്ട ചിലത് മനുഷ്യൻ കയ്യിൽ എടുക്കുമ്പോൾ അതിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നത് ചരിത്രം ചികഞ്ഞുനോക്കിയാൽ മനസിലാക്കാം .

 

അതുകൊണ്ടാണ് ആദിവാസികൾ പട്ടിണി കിടക്കേണ്ടി വരുന്നതും ഭക്ഷണത്തിനായി മോഷ്ടിക്കേണ്ടി വരുന്നതും ജനം കൈത്തരിപ്പ് മാറ്റുന്നതും. ആദിവാസികളെ നന്നാക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട അവരുടെ നേതാക്കൾ തന്നെ അവരുടെ രക്തം ഊറ്റിക്കുടിച്ചുകൊണ്ട് രാഷ്‌ടീയപാർട്ടികളുടെ ഒത്താശക്ക് കൂട്ടുനിൽക്കുന്നു .

publive-image

മമ്മൂട്ടി പണ്ടേ ഇങ്ങനെത്തന്നെയാ , കാണുവാൻ സുന്ദരൻ ആണെങ്കിലും സ്വഭാവം കുരങ്ങന്റേതാണ്. എല്ലാം സ്വന്തം കാര്യം മാത്രം . സിനിമയിൽ ആയാലും കച്ചവടത്തിൽ ആയാലും ജീവിതത്തതിൽ ആയാലും സാമൂഹിക വിഷയങ്ങളിൽ ആയാലും സംഘടനകളിൽ ആയാലും ദാനധർമ്മങ്ങളിൽ ആയാലും പുള്ളിക്കാരൻ സ്വന്തം ഇമേജ് വിട്ടുകളിക്കുന്ന കാര്യമേയില്ല .

പുള്ളിക്കാരന്റെ ഒന്നാം സ്ഥാനം എന്നും വേണം . എല്ലാ വിഷയങ്ങളിലും താനാണ് കേമൻ എന്ന് തോന്നിപ്പിക്കണം . ലോക വിവരവും ബന്ധങ്ങളും എല്ലാം പുള്ളികാരന്റേതായി മാത്രം നില നിൽക്കണം .

ഏറെ കൊട്ടിഘോഷിച്ച് ദാനധർമ്മങ്ങൾ ചെയുമ്പോൾ സ്വന്തം സ്ഥാപനത്തിലെ തൊഴിലാളികൾക്ക് നാലുമാസത്തെ ശമ്പളം കൊടുക്കാതെ മുങ്ങിക്കളിക്കുന്ന സൂപ്പർസ്റ്റാറാണ് .

സ്വന്തം സിനിമകൾ വിജയിച്ചതിന്റെ ആഘോഷം നടത്തിയ ഫാൻസുകാര്‍ താരത്തിനു ഒരു ലക്ഷത്തിന്റെ കോട്ടും പത്തു ലക്ഷത്തിന്റെ വാച്ചും രണ്ടു ലക്ഷത്തിന്റെ കൂളിംഗ് ഗ്ലാസും വാങ്ങിക്കൊടുത്ത്  കുത്തുപാളയെടുത്തു  . അങ്ങനെ  ഊതിപ്പെരുപ്പിച്ച കുറെ പുണ്യാളൻ ഇമേജിന്റെ ഫലത്തിലാണ് ഇപ്പോൾ ഈ പദവികൾ അലങ്കരിക്കുന്നത് .

എല്ലാറ്റിനും കൂടെ നിൽക്കുകയും പ്രശ്നം വന്നാൽ അവരെ കൈവിടുന്നതുമായ പ്രത്യേക നൈപുണ്യം കൈമുതലാണ് . നടിയെ ആക്രമിച്ച വിഷയത്തിൽ മുതൽ അമ്മയുടെ ഭാരവാഹിത്വത്തിൽ വരെ ഇരട്ട മുഖം അദ്ദേഹം വെളിയിൽ എടുത്തു.

publive-image

എല്ലാവരെയും പുച്ഛമാണ് . ആരെയും അംഗീകരിക്കില്ല . മൂന്നാറിൽ സഖാവ് വിഎസിന്റെ ദൗത്യം വെള്ളത്തിലാക്കിയത് ഇതേ ബുദ്ധിയിൽ ഉദിച്ച ആശയത്തിൽ ആയിരുന്നു.

സ്വന്തം പാലമഠം എസ്റ്റേറ്റ് കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് കൂട്ടുകാരനായ സഖാവിനെ ബാംഗ്ലൂർ ലീലയിൽ വിളിച്ചുവരുത്തി ഉണ്ടാക്കിയ തീരുമാനം ആയിരുന്നു അത് . അടുത്ത ലക്‌ഷ്യം മുഖ്യമന്ത്രി കസേരയാണ് . അതിന്നായി എന്തൊക്കെ കളികൾ കളിക്കുവാനും പുള്ളിക്കാരൻ തയാറാണ് .

പാർട്ടി കോടതിയുടെ വിധിപ്രകാരം ഒരു ചെറുപ്പക്കാരനെ മുപ്പതിന് മേലെ വെട്ടുകൾ വെട്ടി അരിഞ്ഞുകളഞ്ഞപ്പോൾ മെഗാസ്റ്റാർ കുരങ്ങാവസ്ഥയിൽ ആയിരുന്നു . ആരോ പറഞ്ഞുറപ്പിച്ചതുപോലെയായിരുന്നു കുഞ്ഞനുജൻ മധുവിന്റെ മരണം . ഏവരും കാത്തിരുന്നതുപോലെയുള്ള ഒരു സംഭവം .

publive-image

അപ്പോൾ പിന്നെ അനുജനായി എളാപ്പയായി മൂത്താപ്പയായി ഒക്കെ ആളുകൾ അവതരിച്ചപ്പോൾ മരണം മധുവിനും ഷുവൈബിനും എല്ലാം ഒന്ന് തന്നെയെന്നത് മനസ്സിലാക്കുവാൻ സൂപ്പർ സ്റ്റാർ വൈകിപ്പോയി . എല്ലാ  ഏര്‍പ്പാടുകള്‍ക്കും  ഫാൻസുകാർ കൂടെ നിൽക്കുമെന്ന് കരുതി ഉണ്ടാക്കിയ പോസ്റ്റുകൾ ഇന്നിപ്പോൾ അങ്ങേരെ തന്നെ തിരിഞ്ഞുകുത്തുകയാണ് .

മമ്മൂട്ടി എന്ന വ്യക്തിയുടെ ജീവിതത്തതിൽ ഏറ്റവും അധികം വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടിവന്ന ഈ വിവാദ പോസ്റ്റർ അദ്ദേഹത്തിന്റെ ഈ വയസാൻ കാലത്തെ മോശം തീരുമാനം ആയിരുന്നു . എന്നും എല്ലാവരെയും പറ്റിക്കുവാൻ ആകില്ലെന്നുള്ള മുന്നറിയിപ്പായി കണ്ടാൽ അദ്ദേഹത്തിന് നന്ന്.

ഈ വിഷയങ്ങളിൽ ധാരാളം പോസ്റ്ററുകളും വീഡിയോകളും കാണുവാനിടയായി , അതിലൊന്ന് അദ്ദേഹത്തിന് കൂടെ കാണുവാൻ ഇവിടെ ചേർക്കുന്നു :

''പ്രിയപ്പെട്ട ദുൽഖർ , എളാപ്പ മരിച്ച വിവരം അറിഞ്ഞു ,ഖേദിക്കുന്നു , മരണവിവരം ഇന്നാണ് അറിയുവാൻ കഴിഞ്ഞത് , ആ കടും കൈ ചെയ്ത പാപികൾക്ക് ദൈവം അർഹമായ ശിക്ഷ നൽകട്ടെ !

ബാപ്പിച്ചി ഷൂട്ടിങ് തിരക്ക് ഒക്കെ കഴിഞ്ഞു വീട്ടിൽ ഉണ്ടെങ്കിൽ ഒന്ന് പറയണം എളാപ്പ മരിച്ചത് വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചതിനും അല്ലാതെ കുറെ പ്രശ്നങ്ങളും കാരണം ജനങ്ങൾ തല്ലിക്കൊന്നത് ആണെന്ന് .

എളാപ്പ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ വിശപ്പ് മാറ്റുവാൻ ബാപ്പക്ക് ഏതായാലും അവസരം കിട്ടിയില്ല . എളിയമ്മയും മക്കളും ബന്ധുക്കളും ഒക്കെ അവിടെ തന്നെയുണ്ട് . അവരുടെ വിശപ്പെങ്കിലും മാറ്റണം. ''

വിശപ്പിനാൽ ഒരു മനുഷ്യനും ഭൂമുഖത്ത് മരിക്കാതെ ഇരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചുകൊണ്ട്,

മധുവിന്റെ ആത്മാവിനും ശുഐബിന്റെ ആത്മാവിനും നിത്യ ശാന്തി നേർന്നുകൊണ്ട്,

മമ്മൂട്ടിയുടെ കട്ട ഫാൻ ആയിരുന്ന ദാസനും അട്ടപ്പാടിയിലെ വിജയനും 

malayala cinema dulqar mammootty
Advertisment