Advertisment

അയ്യപ്പനെ വെറുതെ വിടുവാൻ അന്നേ പറഞ്ഞതാണ്. മതങ്ങളെയും അവരവരുടെ അനുഷ്ഠനങ്ങളേയും അനാവശ്യമായവർ അനാവശ്യമായി കൈകൾ കടത്തി നശിപ്പിക്കരുത്

New Update

പ്രതീക്ഷിതമായി സോഷ്യൽമീഡിയയിൽ ഒരു ഫോട്ടോ കണ്ടു : ഇക്കഴിഞ്ഞ ആഗസ്ത് 17 ന്റെ വെള്ളപ്പൊക്കത്തിൽ മീൻകാരുടെ വഞ്ചിയിൽ ജീവൻ രക്ഷക്കായി യാത്ര ചെയ്യുന്ന ഒരു മലയാളി കുടുംബം , ഒപ്പം ഒരു തലക്കെട്ടും '' ഇടക്കൊക്കെ ഇതൊക്കെ ഓർക്കുന്നത് നന്ന് ''. ശബരിമല വിവാദം കത്തിനിൽക്കുന്ന ഇന്നിപ്പോൾ ശരിക്കും അർത്ഥവത്തായ ഒരു പോസ്റ്റ്.

Advertisment

publive-image

പിണറായിവിജയൻ പ്രളയ നിധി പിരിക്കുവാൻ കുത്തകസാമ്രാജ്യമായ അബുദാബിയിലും ദുബായിലും എത്തിയപ്പോൾ അങ്ങകലെ പമ്പയിൽ സുരേന്ദ്രനും ശോഭാസുരേന്ദ്രനും ശശികലയുമൊക്കെ വിലസുകയാണ്. ഇത്രയും ശാപം കിട്ടിയ ഒരു ഭരണം സ്വാതന്ത്രത്തിന് ശേഷം കേരളജനത അനുഭവിച്ചിട്ടില്ലെന്നാണ് കേരളത്തില്‍ മത വിശ്വാസികള്‍ പറയുന്നത്.

വളരെയേറെ കഷ്ടപ്പെട്ടാണ് പിണറായി ഈ സീറ്റിൽ എത്തിയത്. പക്ഷെ എവിടെയോ ആരുടെയോ ഒരു പാപക്കറ അദ്ദേഹത്തിന്റെ കസേരയിൽ പുരണ്ടിരിക്കുന്നു. കേരളം കണ്ട ഏറ്റവും ചങ്കൂറ്റമുള്ള നേതാവെന്ന് ശത്രുക്കൾ വരെ സമ്മതിച്ച , ഇരട്ടചങ്കൻ എന്ന് സ്വന്തം അണികൾ വരെ മുദ്രാവാക്യത്തിൽ പറയുന്ന നമ്മുടെ കേരള മുഖ്യമന്ത്രി പരീക്ഷണങ്ങളുടെ പഞ്ചവത്സരപദ്ധതികളിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

publive-image

ബുദ്ധിജീവികളെക്കൊണ്ട് കുത്തിനിറഞ്ഞ പാർട്ടിയുടെ ഒരു അമരക്കാരൻ ബോക്‌സർ മുഹമ്മദാലിയെ പന്തുകളിക്കാരൻ ആക്കിയത് മുതൽ ഇന്നിപ്പോൾ ശബരിമലയിലെ പെൺവിഷയത്തിൽ വരെ അപ്രതീക്ഷിതമായ പൊട്ടിത്തെറികൾ ഭരണത്തെ പിടിച്ചുകുലുക്കുമ്പോൾ ഭരണത്തലവന്‍ അങ്ങകലെ ലോകകേരളസഭയുമായി യുസഫലിക്കയുടെ കൂടെ കുലുക്കി സർബ്ബത് അടിക്കുന്ന കാഴ്ചകളാണ് കേരളം കൺകണ്ടുണരുന്നത്.

അയ്യപ്പനെ വെറുതെ വിടുവാൻ നമ്മൾ അന്നേ പറഞ്ഞതാണ്, മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുമ്പോൾ പലതരത്തിലുള്ള ഛിദ്രശക്തികളും അതിന്നിടയിൽ കയറിക്കൂടി നാടിന്റെ മനഃസമാധാനത്തെ തകിടം മറിക്കുമ്പോൾ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്നത് നാടിന് ആപത്താണ്.

publive-image

പ്രളയത്തെ മനുഷ്യ പ്രണയം കൊണ്ട് നേരിടുവാൻ സാധിച്ചെങ്കിലും ഇപ്പോൾ സംഭവിക്കുവാൻ പോകുന്ന വിഭാഗീയതകളെയും ദുരന്തങ്ങളെയും സാക്ഷാൽ അയ്യപ്പസ്വാമി വിചാരിച്ചാൽ പോലും നേരിടുവാൻ സാധിക്കാത്ത അവസ്ഥകളിലേക്ക് കാര്യങ്ങൾ പരിണമിക്കുകയാണ്.

ഓരോരോ മതങ്ങളെയും അവരവരുടെ അനുഷ്ഠനങ്ങളേയും അനാവശ്യമായവർ അനാവശ്യമായി കൈകൾ കടത്തി മറ്റൊരു ബാബറിമസ്ജിദ് ദുരന്തം ഇനിയും ഇന്ത്യാമഹാരാജ്യത്തേക്ക് വലിച്ചിഴക്കുന്നതിൽ ഏറെ ദുഖമുണ്ട്.

publive-image

തൃശൂർ സ്വദേശിയായ ഒരു കളക്ടർ ആണ് ബാബറിമസ്ജിദ് വിഷയത്തിന് തിരികൊളുത്തിയത്, അതുപിന്നെ അരുൺ നെഹ്രുവും ആരിഫ് മുഹമ്മദ് ഖാനും സാക്ഷാൽ വിപിസിങ്ങും രാജീവ്ഗാന്ധിക്കെതിരെ പടനയിക്കുവാൻ ഉപയോഗിച്ചപ്പോൾ ആ കലക്കവെള്ളത്തിൽ മീന്‍ പിടിച്ചത് അദ്വാനിജിയും വാജ്പേയിജിയുമാണ്.  അതിന്റെ ഗുണഭോക്താവായത് അമിത്ഷാജിയും മോദിജിയും.

ഇന്നിപ്പോൾ വളരെ മനസമാധാനത്തോടെ ഭക്തർ സന്ദർശിച്ചുപോന്നിരുന്ന ശബരിമലയിൽ ആരോ ആർക്കോ വേണ്ടി ഈ തിരി കൊളുത്തിയപ്പോൾ ഇവിടെ നഷ്ടമാകുന്നത് ഒരു ജനതയുടെ മനഃസമാധാനമാണ് , അവരുടെ വികാരങ്ങളാണ് , അവരുടെ ഉള്ളിന്റെ ഉള്ളിലെ സ്നേഹമാണ്. ആരാണ് ഇക്കളികൾക്ക് പിന്നിൽ ? ആർക്കാണ് ഇതിൽ ഗുണം ? എന്താണ് അവരുടെയൊക്കെ ഉദ്ദേശ ലക്ഷ്യങ്ങൾ ? എല്ലാം ഇവിടെ ചർച്ച ചെയ്യപ്പെടണം.

publive-image

എന്തായാലും നമ്മുടെ മുഖ്യൻ മോദിജിക്ക്‌ പഠിക്കാതെ ഈ കറക്കമൊക്കെ അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചുവന്ന് ശബരിമല വിഷയത്തിൽ ശാശ്വതമായ ഒരു തീരുമാനം എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ,

ശരണം വിളികളോടെ പമ്പയിൽ നിന്നും അയ്യപ്പ ദാസനും ദുബായിൽ നിന്നും അയ്യപ്പ വിജയനും

Advertisment